മൈസൂരു-ബംഗളൂരു ഹൈവേയില്‍ ഗജ്ജലെഗരെക്കടുത്ത് ചരക്കുവണ്ടിയിടിച്ചു ടെക്കി യുവതിക്കു ദാരുണാന്ത്യം....

മൈസൂരു-ബംഗളൂരു ഹൈവേയില്‍ ഗജ്ജലെഗരെക്കടുത്ത് ചരക്കുവണ്ടിയിടിച്ചു ടെക്കി യുവതിക്കു ദാരുണാന്ത്യം. ബംഗളൂരു കുമാരസ്വാമി ലേ ഔട്ട് നിവാസിയായ അശ്വിനി(33) ആണ് മരിച്ചത്.
അശ്വിനിയും ഭര്‍ത്താവ് ശ്രീകാന്തും (37) രണ്ടര വയസ്സായ മകനൊപ്പം സഞ്ചരിക്കവേ ഇവരുടെ കാര്‍ ചരക്കുവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൈസൂരുവില്‍ നിന്നും വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്നു കുടുംബം. ഭര്‍ത്താവും കുഞ്ഞും നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു
https://www.facebook.com/Malayalivartha
























