Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണം...കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി

23 APRIL 2025 06:49 AM IST
മലയാളി വാര്‍ത്ത

ഭീകരാക്രമണത്തില്‍ പൊലിഞ്ഞത് 28 നിരപരാധികള്‍. ജമ്മുകാശ്മീരിലെ പഹല്‍ഗാമിലെ ബൈസരന്‍ ഹില്‍ സ്റ്റേഷനില്‍ സൈനിക വേഷത്തില്‍ മലയിറങ്ങിവന്ന നാലു ഭീകരര്‍ വിനോദസഞ്ചാരികള്‍ക്കുനേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. പത്തിലേറെപ്പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരില്‍ രണ്ടു വിദേശികളും ഉണ്ടെന്നാണ്് സൂചനകളുള്ളത്.

കര്‍ണാടക സ്വദേശി മഞ്ജുനാഥിനെ (47) തിരിച്ചറിഞ്ഞു. പാക് ഭീകര സംഘടനയായ ലഷ്‌കറുമായി ബന്ധമുള്ള ദി റെസിസ്റ്റന്റ് ഫ്രണ്ട് (ടി.ആര്‍.എഫ്) അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. സംഭവസ്ഥലം സൈന്യം വളഞ്ഞു. ഭീകരര്‍ കുന്നുതാണ്ടി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു ആക്രമണം നടന്നത്.

വിനോദ സഞ്ചാരികള്‍ ഇരുന്ന സ്ഥലത്തേക്ക് ഇരച്ചെത്തിയ ഭീകരര്‍ നിഷ്‌ക്കരുണം വെടിയുതിര്‍ക്കുകയായിരുന്നു. സൈനിക വേഷത്തില്‍ വന്ന ഭീകരരില്‍ മൂന്നുപേര്‍ വിദേശികളും ഒരാള്‍ നാട്ടുകാരനുമെന്ന് സൂചന.

'മിനി-സ്വിറ്റ്‌സര്‍ലന്‍ഡ്' എന്നറിയപ്പെടുന്ന മലനിരകള്‍ നിറഞ്ഞ ബൈസരനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തില്‍ ട്രക്കിംഗിനായി എത്തിയവരാണ് ഇരയായത്. കാല്‍നടയായും കുതിരപ്പുറത്തും മാത്രം എത്താനായി കഴിയുന്ന ഹില്ലി സ്റ്റേഷനാണ് അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാം മേഖലയിലെ ബൈസരന്‍. സുരക്ഷാ സേനയും രക്ഷാദൗത്യ സംഘങ്ങളും ഹെലികോപ്ടര്‍മാര്‍ഗം സ്ഥലത്തേക്ക് പാഞ്ഞു. പരിക്കേറ്റവരെയും മരിച്ചവരെയും ആശുപത്രികളിലേക്ക് മാറ്റി.


സൗദിയിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അമിത് ഷായുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഡല്‍ഹിയിലായിരുന്ന ജമ്മുകാശ്മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹയും ഷായ്ക്കൊപ്പം പോയി. വടക്കന്‍ കരസേന കമാന്‍ഡര്‍ ലെഫ്റ്റനന്റ് ജനറല്‍ എം.വി.സുചേന്ദ്ര കുമാര്‍ ശ്രീനഗറിലെത്തി ഫോര്‍മേഷന്‍ കമാന്‍ഡര്‍മാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.


അതേസമയം ഹീനമായ പ്രവൃത്തി ചെയ്തവരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. പഹല്‍ഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു....  (7 minutes ago)

എണ്ണവില കുത്തനെ ഇടിഞ്ഞു...  (22 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജികൾ വേനലവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി ഹൈക്കോടതി  (36 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് ... മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ്  (45 minutes ago)

വോട്ട് ചെയ്യാൻ നാളെ ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും കരുതണമെന്ന് ഇലക്ഷൻ കമ്മിഷൻ ...  (56 minutes ago)

എറണാകുളം അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം...  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബസിൽ നിന്നിറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിനടിയിൽപെട്ട് മരിച്ചു....  (1 hour ago)

 സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....  (1 hour ago)

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (1 hour ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (8 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (8 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (8 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (8 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (10 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (10 hours ago)

Malayali Vartha Recommends