എല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍.... പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരേയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഇടപ്പള്ളി സ്വദേശിക്ക് വെടിേല്‍ക്കുന്നത് മകളുടെ മുന്നില്‍ വച്ച്....

കണ്ണീരടക്കാനാവാതെ...പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കു നേരേയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ മരിച്ച എറണാകുളം ഇടപ്പള്ളി സ്വദേശിയായ മങ്ങാട്ട് നീരാഞ്ജനത്തില്‍ എന്‍. രാമചന്ദ്രന് വെടിയേല്‍ക്കുന്നത് കുടുംബാംഗങ്ങള്‍ക്കു മുന്നില്‍ വെച്ച്.
മകള്‍ ആരതിക്കു മുന്നില്‍ വെച്ചാണ് രാമചന്ദ്രന്റെ തലയ്ക്കുനേരേ തോക്ക് ചൂണ്ടിയതും വെടിവെച്ചതുമെല്ലാം .ആരതിക്കു നേരേ തോക്കു ചൂണ്ടിയെങ്കിലും വെടിവയ്ക്കാതെ ഒഴിവാക്കി. ആരതിയുടെ ആറുവയസ്സായ ഇരട്ടക്കുട്ടികളും ഒപ്പമുണ്ടായിരുന്നു. ഇവര്‍ അലമുറയിട്ട് കരഞ്ഞു. ഓതൊന്നുമറിയാതെ ഹൃദ്രോഗിയായ ഭാര്യ ഷീല ഈ സമയം കാറില്‍ ഇരിക്കുകയായിരുന്നു.
കശ്മീരിലെ ഹോട്ടലില്‍ സുരക്ഷിതരാണ് ഷീലയും ആരതിയും കുട്ടികളും. രാമചന്ദ്രന്‍ മരിച്ച വിവരം ഷീലയെ ഇതുവരെ മകള്‍ അറിയിച്ചിട്ടില്ല. പരിക്കേറ്റിട്ടുണ്ട് എന്നു മാത്രമാണ് പറഞ്ഞിട്ടുള്ളത്.
രാമചന്ദ്രനും കുടുംബവും കഴിഞ്ഞ ദിവസമാണ് ഹൈദരാബാദിലേക്കും അവിടെ നിന്ന് കശ്മീരിലേക്കും യാത്ര പോയത്. ദുബായിയില്‍ സ്ഥിരതാമസക്കാരിയായ മകള്‍ ആരതിയും കുട്ടികളും വിഷു ആഘോഷിക്കാന്‍ ഇടപ്പള്ളിയിലെ വീട്ടിലെത്തിയിരുന്നു. ഹൈദരാബാദിലെ ബന്ധുവിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു ഇവരുടെ കശ്മീര്‍ യാത്ര.
രാമചന്ദ്രന്റെ മകന്‍ അപ്പു എന്നു വിളിക്കുന്ന അരവിന്ദ് ബെംഗളൂരുവിലാണ്. വിവരമറഞ്ഞതിനെ തുടര്‍ന്ന് കശ്മീരിലേക്ക് പുറപ്പെടാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.
"
https://www.facebook.com/Malayalivartha