ജമ്മുകശ്മീരിലെ ബാരമുള്ള ജില്ലയിലെ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു....

ജമ്മുകശ്മീരിലെ ബാരമുള്ള ജില്ലയിലെ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം നടന്നത് . മൂന്ന് തീവ്രവാദികള്‍ വടക്കന്‍ കശ്മീരിലെ ബാരമുള്ളയിലെ ഉറി സെക്ടറില്‍ നുഴഞ്ഞുകയറ്റം നടത്തിയതായും ഇതില്‍ രണ്ട് തീവ്രവാദികളെ വധിച്ചതായും സൈന്യം . ഭീകരരില്‍നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തിട്ടുണ്ട്.
പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദാരുണ സംഭവത്തിനു പിന്നാലെയാണ് സൈന്യത്തിന്റെ തിരിച്ചടി.
https://www.facebook.com/Malayalivartha