പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കുനേരെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി. 20 പേര്‍ക്കാണ് പരിക്കേറ്റത്. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉള്‍പ്പെടും. എറണാകുളം ഇടപ്പള്ളി മോഡേണ്‍ ബ്രഡിനടുത്ത് എന്‍. രാമചന്ദ്രനാണ് (65) മരിച്ചത്.
പഹല്‍ഗാം മേഖലയില്‍ ഭീകരര്‍ക്കായി സൈന്യം തിരച്ചില്‍ തുടരുന്നു. സൗദി സന്ദര്‍ശനം വെട്ടിച്ചുരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പുലര്‍ച്ചെ ഡല്‍ഹിയിലെത്തി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തുകയും ചെയ്യും. ആഭ്യന്തര മന്ത്രി അമിത് ഷാ ചൊവ്വാഴ്ച രാത്രി കശ്മീരിലെത്തിയിരുന്നു.
ചൊവ്വാഴ്ച പഹല്‍ഗാമിലെ ബൈസാരന്‍വാലിയിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് നേരെയാണ് ഉച്ചയോടെ ഭീകരര്‍ വെടിയുതിര്‍ത്തത്. കാല്‍നടയായോ കുതിരപ്പുറത്തോ മാത്രം എത്താവുന്ന 'മിനി സ്വിറ്റ്സര്‍ലന്‍ഡ്' എന്ന് വിളിപ്പേരുള്ള പുല്‍മേടാണ് ബൈസാരന്‍വാലി.
പൈന്‍ ഫോറസ്റ്റിനുള്ളില്‍ മറഞ്ഞിരുന്ന ഭീകരര്‍ സഞ്ചാരികള്‍ക്കരികിലെത്തി വെടിവെക്കുകയായിരുന്നു.
ബൈസാരന്‍ പുല്‍മേടുകള്‍ നിലവില്‍ സൈന്യത്തിന്റെയും സി.ആര്‍.പി.എഫിന്റെയും പൊലീസിന്റെയും നിയന്ത്രണത്തിലാണ്. അക്രമികളെ പിടികൂടാന്‍ വന്‍തോതിലുള്ള ഭീകരവിരുദ്ധ ഓപറേഷന്‍ ആരംഭിച്ചു. എല്ലായിടത്തും സുരക്ഷാ സേനയെ വിന്യസിച്ചു.
"
https://www.facebook.com/Malayalivartha
























