കശ്മീരിലെ ഉദ്ദംപൂരില്‍ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു

സൈനികരും ഭീകരരും തമ്മില്‍ കശ്മീരിലെ ഉദ്ദംപൂരില്‍ ഏറ്റുമുട്ടല്‍. ഒരു സൈനികന് വീരമൃത്യു വരിച്ചു. സ്ഥലത്ത് സുരക്ഷാ സേനയും ജമ്മു കശ്മീര്‍ പൊലീസും ചേര്‍ന്ന് ഭീകരരെ നേരിടുന്നതായാണ് സൂചനകളുള്ളത്. മൂന്ന് ഭീകരര്‍ വനമേഖലയില്‍ തമ്പടിച്ചിരിക്കുകയാണെന്നാണ് സൈന്യം അറിയിക്കുന്നത്.
ഇവരുടെ സ്ഥാനം സൈനികര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കശ്മീരില്‍ സുരക്ഷാ പരിശോധനക്കിടെയാണ് ഒളിഞ്ഞിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തത്. തുടക്കത്തില്‍ വെടിയേറ്റ സൈനികനാണ് വീരമൃത്യു വരിച്ചത്. ഇദ്ദേഹത്തിന് വൈദ്യസഹായം ലഭ്യമാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായി സാധിച്ചില്ലെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുന്നു.
"
https://www.facebook.com/Malayalivartha