Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..

ദില്ലി പാക് എംബസിയില്‍ കേക്ക് മുറിച്ച് ആഘോഷം ; അവന്റയൊക്കെ തന്തയില്ലായ്മ

24 APRIL 2025 04:51 PM IST
മലയാളി വാര്‍ത്ത

ദില്ലി പാക് എംബസിയില്‍ നാടകീയ രംഗങ്ങള്‍. പഹല്‍ഗാം ആക്രമണത്തില്‍ പങ്കില്ലെന്ന് പാകിസ്ഥാന്‍ ഗീര്‍വാണമടിച്ച് തൊട്ടുപിന്നാലെ അത് പൊളിച്ചടുക്കുന്ന നീക്കം. ഡല്‍ഹിയിലെ പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഓഫീസിലേക്ക് കേക്കുമായ് യുവാവ് എത്തി. ഇന്ത്യയുടെ വേദന കേക്ക് മുറിച്ച് ആഘോഷിക്കുന്ന അധമക്കൂട്ടം. അതും ഇന്ത്യന്‍ മണ്ണിലിരുന്ന് അവന്മാര്‍ പിണ്ഡച്ചോറ് തിന്നുന്നു. രോഷംകൊണ്ട് ദില്ലിയിലെ പാക് എംബസി വളഞ്ഞിരിക്കുകയാണ് ജനങ്ങള്‍. നിന്നെയൊക്കെ അതിനുള്ളിലിട്ട് കത്തിക്കുമെന്ന മുദ്രാവാക്യം വിളി ഉയരുന്നു. നീയൊന്നും ജീവനോടെ ഇന്ത്യന്‍ മണ്ണ് വിട്ട് പോകില്ലെന്ന് പ്രദേശത്ത് തടിച്ച്കൂടിയവര്‍ പൊട്ടിത്തെറിക്കുന്നു.

പഹല്‍ഗാം ആക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം പാകിസ്താന്‍ ഹൈക്കമ്മീഷനിലേക്ക് കേക്കുമായി ഒരാളെത്തി. എന്തിനെന്ന ചോദ്യത്തിന് മറുപടിയില്ല. വിസ റദ്ദാക്കുന്ന സാഹചര്യത്തില്‍ സഹായം തേടി ഹൈകമ്മീഷനിലേക്ക് പാക് പൗരന്മാരും എത്തുന്നുണ്ട്. കേക്ക് എത്തിച്ചത് പാക് ഉദ്യോഗസ്ഥരുടെ ആഘോഷങ്ങള്‍ക്കോ എന്ന ചോദ്യവും പ്രസക്തമാണ്. തുടര്‍ന്ന് ഓഫീസിന് മുന്നില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറി. മാധ്യമങ്ങള്‍ കേക്കുമായി എത്തിയ ആളോട് സംസാരിക്കാന്‍ ശ്രമിച്ചു, പക്ഷേ അയാള്‍ കേക്ക് അകത്തേക്ക് കൊണ്ടുപോകുന്ന അവസരത്തെക്കുറിച്ച് ഒന്നും പറഞ്ഞില്ല. 'എന്തിനുവേണ്ടിയാണ് ഈ ആഘോഷം?' എന്ന് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ അകത്ത് കൊടുക്കാന്‍ ആണെന്ന മറുപടി മാത്രം പറഞ്ഞു. മാധ്യമങ്ങള്‍ ഏറെനേരം കാത്തുനിന്നെങ്കിലും കേക്കുമായി അകത്തേക്ക് പോയ യുവാവിനെ പിന്നീട് പുറത്തേക്ക് കണ്ടില്ല. അയാള്‍ ഉദ്യോഗസ്ഥനാണോ അതോ പുറത്തുനിന്ന് വന്ന ആളാണോയെന്ന് വ്യക്തമായിട്ടില്ല. കേക്ക് ആരാണ് ഓര്‍ഡര്‍ ചെയ്തത് ആര്‍ക്ക് വേണ്ടിയാണെന്ന് പറയാന്‍ പോലും ഇയാള്‍ തയ്യാറായില്ല.

ഒരു കാര്യം ഉറപ്പിച്ച് പറയാം എംബസി ഉദ്യോഗസ്ഥര്‍ പഹല്‍ഗാം ആക്രമണം ആഘോഷിക്കുകയാണ് ചെയ്തിരിക്കുന്നത്. ആരുടേയും ബര്‍ത്ത്‌ഡേയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും വിശേഷമോ ഉള്ളില്‍ നടക്കുന്നില്ലല്ലോ. രണ്ട് രാജ്യങ്ങള്‍ തമ്മില്‍ നയതന്ത്ര വിള്ളല്‍ ഉണ്ടായിരിക്കെ ആരുടെയെങ്കിലും ജന്മദിനം ആണെങ്കില്‍ പോലും അതും ഒരാക്രണം നടന്നിരിക്കുന്ന ഘട്ടത്തില്‍ കേക്ക് കട്ട് ചെയ്ത് ആഘോഷം നടത്തില്ലല്ലോ. മനുഷ്യത്വമുള്ളവര്‍ അങ്ങനെ ചെയ്യില്ല. പിന്നെ ജന്മദിനത്തില്‍ കേക്ക് കട്ട് ചെയ്യുന്ന പോലത്തെ ആചാരങ്ങള്‍ പാടില്ലെന്നാണല്ലോ ഇവരുടെ ആചാരം. അപ്പോള്‍ കേക്ക് കട്ട് ചെയ്ത് മധുരം കഴിച്ച് ഇന്ത്യയുടെ വേദന ആഘോഷിച്ച നെറികേടാണ് ദില്ലിയിലെ പാക് എംബസിയില്‍ നടന്നിരിക്കുന്നത്.

ഹൈക്കമ്മീഷന്‍ ഓഫീസിന് പുറത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടി. 'പാകിസ്ഥാന്‍ മുര്‍ദാബാദ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രകടനക്കാര്‍ വിളിച്ചു.
കഴിഞ്ഞദിവസം രാത്രി മുതല്‍ എംബസിയില്‍ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും പോലീസിനെ ഇറക്കുകയും ചെയ്തു. എംബസിക്ക് അകത്തേക്ക് കയറാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചു എന്നാല്‍ പോലീസ് ഇവരെ തടഞ്ഞു. ഇന്ത്യയിലുള്ള പാക് പൗരന്മാരോട് 48 മണിക്കൂറിനുള്ളില്‍ പുറത്ത് പോകണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. തീരുമാനം വന്നതിന് പിന്നാലെ പാക് പൗരന്മാര്‍ എംബസിയിലേക്ക് എത്തുന്നുണ്ട്. ഇന്ത്യ വിടുന്നതിനുള്ള രേഖകളുമായിട്ടാണ് ഇവര്‍ എത്തുന്നത്. നിയമസഹായങ്ങള്‍ തേടുന്നതിന് വേണ്ടിയാണ് ഇവര്‍ എത്തുന്നത്. അതിനിടയിലാണ് ഒരു യുവാവ് കേക്കുമായ് എത്തിയത്. എംബസിയുടെ പുറകുവശത്തെ ഗേറ്റിലൂടെയാണ് അയാള്‍ അകത്തേക്ക് കയറിയത്. അക്കഷരാര്‍ത്ഥത്തില്‍ ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ് പാക് എംബസി ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.

പാക് പൗരന്മാര്‍ ഭയപ്പെട്ടിരിക്കുകയാണ് ജീവന് ആപത്തുണ്ടാകുമോയെന്ന്. എന്നാല്‍ ഇന്ത്യയിലുള്ള പാക് പൗരന്മാര്‍ പുറത്ത് പോകുന്നത് വരെ അവര്‍ക്ക് സുരക്ഷയും ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ. അതാണ് ഇന്ത്യയുടെ സംസ്‌കാരം. എന്നാല്‍ ഡല്‍ഹിയില്‍ പ്രതിഷേധം കനക്കുകയാണ്. ഒരു പാകിസ്ഥാനികളും ഇന്ത്യയിലേക്ക് വരണ്ടെന്നുള്ള മുദ്രാവാക്യം വിളികളാണ് ശക്തമാകുന്നത്. ഞങ്ങളുടെ സഹോദരങ്ങളെ ഇല്ലാതാക്കിയവരെ വെറുതെ വിടില്ലെന്ന് പറഞ്ഞ് ബാരിക്കേഡുകള്‍ മറിച്ചിട്ട് പ്രതിഷേധക്കാര്‍ അകത്തേക്ക് കയറാന്‍ ശ്രമിച്ചു. കേക്കുമായ് അയാള്‍ എത്തിയതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്.

പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ ഒരു ബന്ധവുമില്ലെന്ന് ഇപ്പോഴും ആവര്‍ത്തിക്കുകയാണ് പാകിസ്ഥാന്‍. എന്നാല്‍ കേക്ക് മുറിച്ച് ഇന്ത്യന്‍ മണ്ണിലിരുന്ന് ആഘോഷിച്ചതിലൂടെ പാകിസ്ഥാന്റെ നെറികെട്ട മുഖം ഇന്ത്യ കണ്ട് കഴിഞ്ഞു. പാകിസ്ഥാനിലെ നല്ലവരായ ഒരുപാട് മനുഷ്യരുണ്ട് ഇന്ത്യയെ സ്‌നേഹിക്കുന്നവര്‍. എന്നാല്‍ പാക് പട്ടാളത്തിന്റെയും ഐഎസ്‌ഐയുടേയും ഭരണകൂടത്തിന്റെ ദുഷിച്ച മനസ് ഇതിനും മുന്‍പ് എത്രയോ തവണ ഇന്ത്യ കണ്ടിരിക്കുന്നു നേരിട്ടിരിക്കുന്നു. പഹല്‍ഗാം ആക്രമണത്തില്‍ പാക്കിസ്ഥാന്റെ ബന്ധത്തിന് ഇന്ത്യ ഒരു തെളിവും നല്‍കിയിട്ടില്ലെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാക് ധര്‍ പാക്കിസ്ഥാന്റെ ജിയോ ന്യൂസിനോട് പറഞ്ഞു. ഇന്ത്യയുടെ നടപടികളില്‍ ഗൗരവമില്ലെന്നും ഇഷാഖ് ധര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് മുന്‍പ് ഒളിയാക്രമണം നടത്തിയ പാക് ഭീകരവാദികളുടെ തെളിവ് നിരത്തിയിട്ടും നിഷേധിച്ച അധമകൂട്ടരെ നിങ്ങളാണോ പഹല്‍ഗാമിലെ നിന്റെയൊക്കെ നെറികേടിന്റെ തെളിവ് ചോദിക്കുന്നത്.

മുംബൈ ഭീകരാക്രമണത്തില്‍ പിടിയിലായ അജ്മല്‍ കസബിനെ പോലും അറിയില്ലെന്ന് പറഞ്ഞവരാണ് പാക്കിസ്ഥാന്‍. പാക് പൗരനല്ല ഇയാളെന്ന് പോലും പറഞ്ഞു. തെളിവുകള്‍ നിരത്തിയാണ് ഇതെല്ലാം ഇന്ത്യ വിശദീകരിച്ചത്. കസബിന്റെ വീട്ട് അഡ്രസ് പോലും ഇന്ത്യ കണ്ടെത്തിയിരുന്നു. ആ പാക്കിസ്ഥാനാണ് വീണ്ടും തെളിവ് ചോദിക്കുന്നതെന്നതാണ് വസ്തുത. പാക്കിസ്ഥാന്‍ സൈനിക മേധാവിയുടെ ഇന്ത്യ വിരുദ്ധ പ്രസംഗം അടക്കം ചര്‍ച്ചകളിലുണ്ട്. ഇന്ത്യയെ തകര്‍ക്കാനുള്ള പ്രകോപനമായിരുന്നു ആ പ്രസംഗം. ഈ സാഹചര്യത്തിലാണ് അതിവേഗ നടപടികളിലേക്ക് ഇന്ത്യ കടന്നത്. തീവ്രവാദികളുടെ ചിത്രം അടക്കം പുറത്തു വിട്ടു. അതിന് ശേഷവും പാക്കിസ്ഥാന്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി പ്രതികണം നടത്തുകയാണ്. ഇന്ത്യന്‍ അതിര്‍ത്തിയില്‍ മിസൈല്‍ പരീക്ഷണത്തിനും പാക്കിസ്ഥാന്‍ തയ്യാറെടുക്കുന്നുവെന്ന് സൂചനകളുണ്ട്. ഈ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ ഏത് സാഹചര്യവും നേരിടാന്‍ ഇന്ത്യ സര്‍വ്വ സജ്ജമായി കഴിഞ്ഞു. മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള തഹാവൂര്‍ റാണ ഇപ്പോള്‍ ഇന്ത്യന്‍ കസ്റ്റഡിയിലുണ്ട്. അതും പാക്കിസ്ഥാന്റെ തീവ്രവാദ ബന്ധത്തിനുള്ള തെളിവാണ്. റാണയെ ചോദ്യം ചെയ്ത അമേരിക്കയ്ക്കും എല്ലാം അറിയാം.

ഇതിനിടെ പഹല്‍ഗാം ആക്രമണത്തില്‍ ഹമാസ് ഘടകവും ചര്‍ച്ചകളില്‍ എത്തുന്നു. ഒരുവര്‍ഷത്തിനിടെ ഹമാസിന്റെ മുതിര്‍ന്ന നേതാക്കള്‍ പാക്കിസ്ഥാനില്‍ പലതവണ സന്ദര്‍ശനം നടത്തിയെന്നതിന് വ്യക്തമായ തെളിവുകള്‍ ഇന്റലിജന്‍സിന് ലഭിച്ചിട്ടുണ്ട്. ഹമാസ് സംഘം അടുത്തിടെ ബഹവല്‍പൂരിലെ ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം സന്ദര്‍ശിച്ചിരുന്നു. ഇതിനാെപ്പം അതിര്‍ത്തിയിലെ തന്ത്രപ്രധാന പാക് സൈനിക കേന്ദ്രങ്ങളും ഹമാസ് നേതാക്കള്‍ സന്ദര്‍ശിച്ചു എന്നാണ് സൂചന. ശക്തമായ തെളിവുകള്‍ ലഭിച്ചാലേ വിഷയം അന്താരാഷ്ട്രതലത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യയ്ക്ക് കഴിയൂ. അതിനിടെ പഹല്‍ഗാമിലേത് ഹമാസ് ഒക്ടോബര്‍ 7 ന് ഇസ്രായേലില്‍ നടത്തിയ ആക്രമണത്തിന് സമാനമാണെന്ന് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍ വിശദീകരിക്കുന്നുണ്ട്. ഒരു പ്രത്യേക മത വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതിയായിരുന്നു ഹമാസ് സ്വീകരിച്ചത്. ജൂതന്മാരെയാണ് ഹമാസ് തിരഞ്ഞുപിടിച്ച് ആക്രമിച്ചത്. പഹല്‍ഗാമിലെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായതില്‍ ഒരാളൊഴികെ മറ്റെല്ലാവരും ഹിന്ദുക്കളായിരുന്നു.

ഭീകരരുടെ കൈയില്‍ നിന്ന് തോക്ക് പിടിച്ചുവാങ്ങി തിരിച്ചാക്രമിക്കാന്‍ ശ്രമിച്ച കുതിര സവാരിക്കാന്‍ സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ മാത്രമാണ് കൊല്ലപ്പെട്ടവരിലെ ഏക മുസ്ലീം. മറ്റുള്ളവരെയെല്ലാം പേരുചോദിച്ച് ഹിന്ദുക്കളെന്ന് ഉറപ്പുവരുത്തിയാണ് കൊലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഹമാസിനെതിരെ ഇസ്രയേല്‍ നടത്തിയതുപോലുള്ള ഒരു തിരിച്ചടി പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തുകയാണ് വേണ്ടതെന്നും മൈക്കല്‍ റൂബിന്‍ വിശദീകരിക്കുന്നു. 'സത്യസന്ധമായി പറഞ്ഞാല്‍, ഇസ്രായേല്‍ ഹമാസിനോട് ചെയ്തതുപോലെ പാക്കിസ്ഥാനോടും അവരുടെ രഹസ്യന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയോടും ഇന്ത്യ ചെയ്യുകയാണ് വേണ്ടത് എന്നാണ് മൈക്കല്‍ റൂബിന്‍ വിശദീകരിച്ചത്.

പാക്കിസ്താന്റെ പടിഞ്ഞാറ്, ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മിയോടും തെഹരികെ താലിബാന്‍ പാക്കിസ്താനോടും ഏറ്റുമുട്ടിയ ക്ഷീണത്തിലാണ് പാക്കിസ്ഥാന്‍ സൈന്യം. ഒരാഴ്ചമുന്‍പാണ് പാക്കിസ്താന്‍ ആര്‍മി ചീഫ് ജനറല്‍ അസിം മുനീര്‍ കശ്മീര്‍സംബന്ധിയായി ചില പരാമര്‍ശങ്ങള്‍ നടത്തിയത്. കശ്മീര്‍ പാക്കിസ്താന്റെ കര്‍ണഞരമ്പാണ് എന്നും ലോകത്തെ ഒരു ശക്തിക്കും കശ്മീരിനെ പാക്കിസ്താനില്‍നിന്നു വേര്‍പെടുത്താനാവില്ല എന്നുമാണ് അദ്ദേഹം പറഞ്ഞത്. മാത്രവുമല്ല ഇന്ത്യയുടെയും പാക്കിിസ്താന്റെയും സാംസ്‌കാരിക പശ്ചാത്തലം വ്യത്യസ്തമാണെന്നും ഇസ്ലാം ആണ് പാക്കിസ്താന്റെ കാതലായ സ്വത്വം എന്നും അതിനെ പ്രതിരോധിക്കേണ്ടത് ഓരോ പാക് പൗരന്റെയും കടമയാണെന്നും ജനറല്‍ അസിം മുനീര്‍ പറഞ്ഞു വച്ചിരുന്നു. ഈ ആഹ്വാനത്തിന്റെ തുടര്‍ച്ചയാണ് പഹല്‍ഗാമില്‍ കണ്ടത്. ജനറല്‍ അസിം മുനീറിന്റെ പ്രസ്താവനയെ ഓള്‍ ഇന്ത്യ ഹുറിയത് കോണ്‍ഫറന്‍സ് സ്വാഗതംചെയ്തിരുന്നു. കശ്മീരില്‍ വിഘടനവാദാനുകൂലികളുടെ സംഘടനയാണ് ഹുറിയത് കോണ്‍ഫറന്‍സ്.

ആസൂത്രണം ഏറെ ആവശ്യമുള്ള ഒന്നാണ് ഇത്തരം ആക്രമണങ്ങള്‍. സ്ഥലം, സമയം, സന്ദര്‍ഭം എല്ലാം പ്രധാനമാണിവിടെ. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് കുടുംബസമേതം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമ്പോഴാണ് പഹല്‍ഗാമിലെ കൂട്ടക്കൊല. കശ്മീര്‍പ്രശ്‌നം അവസാനിച്ചിട്ടില്ലെന്ന് ലോകത്തെ അറിയിക്കാന്‍ പാക്കിസ്താനു സാധിച്ചു. 'അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കശ്മീര്‍ വീണ്ടും തലക്കെട്ടായി' എന്നാണ് പാക്കിസ്താനിലെ നിരീക്ഷകര്‍ പറയുന്നത്. പക്ഷേ, അമേരിക്കയും റഷ്യയും ഒരേസ്വരത്തിലാണ് ഈ ഭീകരാക്രമണത്തെ അപലപിച്ചത്. ഇത് പാക്കിസ്ഥാന് തിരിച്ചടിയുമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂർ ജില്ലയിൽ വ്യാഴാഴ്ച അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു....  (7 minutes ago)

എണ്ണവില കുത്തനെ ഇടിഞ്ഞു...  (22 minutes ago)

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജികൾ വേനലവധിക്ക് ശേഷം പരിഗണിക്കാൻ മാറ്റി ഹൈക്കോടതി  (36 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രി മുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് ... മ്യൂസിയം സർക്കിൾ ഇൻസ്പെക്ടർ റിപ്പോർട്ട് ഹാജരാക്കാൻ ഉത്തരവ്  (45 minutes ago)

വോട്ട് ചെയ്യാൻ നാളെ ബൂത്തിലെത്തുമ്പോൾ തിരിച്ചറിയൽ കാർഡും സ്ലിപ്പും കരുതണമെന്ന് ഇലക്ഷൻ കമ്മിഷൻ ...  (56 minutes ago)

എറണാകുളം അങ്കമാലിയിൽ എം സി റോഡിൽ വാഹനാപകടം...  (1 hour ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബസിൽ നിന്നിറങ്ങിയ വീട്ടമ്മ കാൽതെറ്റി ബസിനടിയിൽപെട്ട് മരിച്ചു....  (1 hour ago)

 സംസ്ഥാനത്ത് താപനിലയിൽ വർദ്ധനവ്....  (1 hour ago)

ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വിധിയെഴുത്ത്.... പ്രതീക്ഷയോടെ മുന്നണികൾ  (1 hour ago)

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (8 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (8 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (8 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (8 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (10 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (10 hours ago)

Malayali Vartha Recommends