കണ്ണീര്‍ക്കാഴ്ചയായി.... വീട്ടില്‍ സൂക്ഷിച്ചിരുന്ന പെയിന്റ് ഓയില്‍ കുടിച്ച ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

സങ്കടമടക്കാനാവാതെ നിലവിളിച്ച്.... വീട്ടില്‍ സൂക്ഷിച്ചിരുന്ന പെയിന്റ് ഓയില്‍ കുടിച്ച ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം. ഗുരുഗ്രാമില്‍ ബിലാസ്പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സിധ്‌റവാലി ഗ്രാമത്തിലാണ് സംഭവം. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശിയായ ദാമേന്ദര്‍ കുമാര്‍ എന്നയാളുടെ മകളാണ് മരിച്ചത്. ഐഎംടി മനേസറിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന അദ്ദേഹം കുടുംബത്തോടൊപ്പം ഗുരുഗ്രാമില്‍ വാടകയ്ക്ക് താമസിച്ചുവരുന്നു. രണ്ട് പെണ്‍മക്കളും ഒരു മകനുമാണ് അദ്ദേഹത്തിനുള്ളത്. ഇളയ മകള്‍ ദിക്ഷയാണ് മരിച്ചത്.
ബുധനാഴ്ച അദ്ദേഹം വീട്ടിലെ കൂളറില്‍ പെയിന്റ് ചെയ്യുകയായിരുന്നു എന്നാണ് പൊലീസിനോട് പറഞ്ഞത്. ഇതിനായി കൊണ്ടുവന്ന് നിലത്തു വെച്ചിരുന്ന പെയിന്റ് ഓയില്‍ കാന്‍ കുട്ടി എടുത്ത് കുടിച്ചു.മിനിറ്റുകള്‍ക്കകം തന്നെ കുട്ടി ശാരീരിക അസ്വസ്ഥകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. ഉടന്‍ തന്നെ അടുത്തുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചു.
അവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഗുരുഗ്രാമിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ജീവന്‍ രക്ഷിക്കാനായി കഴിഞ്ഞില്ല. പോസ്റ്റ്‌മോര്‍ട്ടം പരിശോധനകള്‍ക്ക് ശേഷം മൃതദേഹം വ്യാഴാഴ്ച പൊലീസ് കുടുംബത്തിന് കൈമാറുകയും ചെയ്തു.
https://www.facebook.com/Malayalivartha