ജമ്മുകശ്മീരില്‍ 48 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിര്‍ത്തിവച്ചു....

ഇന്‍ലിജന്‍സ് ഏജന്‍സിയുടെ മുന്നറിയിപ്പിനെതുടര്‍ന്ന് ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് ജമ്മുകശ്മീരില്‍ 48 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശനം നിര്‍ത്തിവച്ചു. 87 വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്.
പഹല്‍ഗാം ആക്രമണത്തില്‍ പങ്കാളികളായ തീവ്രവാദികളുടെ വീടുകള്‍ തകര്‍ത്ത നടപടിയില്‍ പ്രതികാരമായി കൂടുതല്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകാനിടയുണ്ട് എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുള്ളത്.
മുന്നറിയിപ്പിനെ തുടര്‍ന്ന് ആക്രമണ ഭീഷണി കൂടുതലുള്ള ഗുല്‍മാര്‍ഗ്, സോനമാര്‍ഗ്, ദാല്‍ തടാകം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ജമ്മു കശ്മീര്‍ പൊലീസിന്റെ സ്‌പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പായ ആന്റി ഫിദായിന്‍ സ്‌ക്വാഡിനെ നിയമിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha