36 മണിക്കൂറിനുള്ളില്‍ ഇന്ത്യ ആക്രമിക്കും ; വിറച്ച് പാക് പട്ടാള ക്യാമ്പുകള്‍

36 മണിക്കൂറിനുള്ളില്‍ ഇന്ത്യ ആക്രമിക്കും തയ്യാറെടുക്കൂ. പാക് പട്ടാളത്തിന് മുന്നറിയിപ്പെത്തി. ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്കോ അല്ലെങ്കില്‍ അതിര്‍ത്തി കടന്നെത്തി പാക് പട്ടാള കേന്ദ്രങ്ങളോ തന്ത്രപ്രധാന മേഖലകളോ ആക്രമിക്കപ്പെടും. ഇന്ത്യന്‍ സൈനിക നടപടി ഉടനുണ്ടാകുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് കിട്ടിയതോടെ പാക് ഭരണകൂടത്തിന് മുട്ടിടിക്കുന്നു. പാക് പട്ടാള ക്യാമ്പില്‍ തയ്യാറെടുപ്പ് കര വ്യോമ നാവിക അതിര്‍ത്തികള്‍ അടച്ച് പൂട്ടി. ആക്രമണം ഉടനുണ്ടെന്ന ഇന്റലിജന്റ്‌സ് മുന്നറിയിപ്പ് കിട്ടിയതോടെ ഇസ്ലാമാബാദില്‍ അടിയന്തര യോഗം നടന്നു. ഇന്ത്യ ആക്രമിച്ചാല്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് പാക് മന്ത്രി അത്താവുള്ള മാധ്യമങ്ങളോട് പ്രതികരിച്ചു. ഡല്‍ഹിയില്‍ കഴിഞ്ഞദിവസവും ഇന്ന് രാവിലെയുമായ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക ചര്‍ച്ച വിളിച്ച് ചേര്‍ത്തിരുന്നു. തിരിച്ചടി എങ്ങനെ എവിടെ എപ്പോള്‍ വേണമെന്ന് സൈനിക മേധാവിമാര്‍ക്ക് തീരുമാനിക്കാമെന്ന് പൂര്‍ണ സ്വാതന്ത്ര്യം കൊടുത്തു. ഈ ചര്‍ച്ച പാകിസ്ഥാന്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. പിന്നാലെയാണ് പാക് ഇന്റലിജന്റ്‌സ് ഇന്ത്യ 36 മണിക്കൂറിനുള്ളില്‍ ആക്രമിക്കുമെന്ന് ഭരണകൂടത്തിന് മുന്നറിയിപ്പ് കൊടുത്തത്.
പഹല്‍ഗാം ഭീകരാക്രണത്തില്‍ പാകിസ്താന് പങ്കുണ്ടെന്നുള്ള അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് ഇന്ത്യ ആക്രമണത്തിന് മുതിരുന്നതെന്നും അത്താവുള്ള കൂട്ടിച്ചേര്‍ത്തു. ഇന്ത്യ 'ജഡ്ജിയും ജ്യൂറിയും ആരാച്ചാരും' കളിക്കുകയാണെന്നും പാകിസ്താന് അക്കാര്യം ഒരിക്കലും സ്വീകാര്യമല്ലെന്നും അത്താവുള്ള പറഞ്ഞു. സത്യാവസ്ഥ കണ്ടെത്തുന്നതിന് നിഷ്പക്ഷമായ ഒരു വിദഗ്ധസമിതിയുടെ സത്യസന്ധവും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണത്തിന് ഉത്തരവാദിത്വമുള്ള ഒരു രാഷ്ട്രമെന്ന നിലയില്‍ പാകിസ്താന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നതായും പാകിസ്താനും ഭീകരവാദത്തിന്റെ ഇരയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാഷ്ട്രത്തിന്റെ പരമാധികാരത്തേയും പ്രാദേശിക അഖണ്ഡതയേയും സംരക്ഷിക്കാന്‍ പാകിസ്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ച അത്താവുള്ള ഇരുരാഷ്ട്രങ്ങളും തമ്മിലുണ്ടാകാനിരിക്കുന്ന സംഘര്‍ഷങ്ങളുടെ അനന്തരഫലത്തിന്റെ പൂര്‍ണഉത്തരവാദിത്വം ഇന്ത്യയ്ക്കായിരിക്കുമെന്നും പ്രസ്താവിച്ചു. സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു പ്രസ്താവന.
പാകിസ്താന് തിരിച്ചടി നല്‍കുന്ന കാര്യത്തില്‍ സേനകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയതിന് പിന്നാലെ യുദ്ധ കപ്പലുകളുടെ ചിത്രം പങ്കുവെച്ച് നാവികസേന. 'ഒരു ദൗത്യവും അകലെയല്ല, അത്ര വിശാലത ഒരു കടലിനുമില്ല' എന്ന കുറിപ്പോടെയാണ് യുദ്ധകപ്പലുകളെ സജ്ജമാക്കിയിട്ടുള്ള ചിത്രങ്ങള്‍ നാവികസേന എക്‌സില്‍ പങ്കുവെച്ചത്. ആയുധക്കരുത്ത് കാട്ടി അറബിക്കടലില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാവികസേന അഭ്യാസ പ്രകടനവും നടത്തിയിരുന്നു. പടക്കപ്പലില്‍നിന്ന് മിസൈല്‍ പരീക്ഷണമടക്കം നടത്തിയായിരുന്നു നാവികസേനയുടെ തയ്യാറെടുപ്പുകള്‍.
ഇന്ത്യപേടിയില്‍ ലോകരാജ്യങ്ങളുടെ പിന്തുണയ്ക്ക് പരക്കം പായുകയാണ് പാകിസ്ഥാന്‍. ഇന്ത്യ തങ്ങളെ ആക്രമിക്കരുത് മധ്യസ്ഥ ചര്‍ച്ചയ്ക്ക് രാജ്യങ്ങള്‍ തയ്യാറാകണമെന്ന് നിലവിളിക്കുകയാണ് പാക് ഭരണകൂടം. എന്നാല്‍ അറബ് രാജ്യങ്ങളോ യൂറോപ്യന്‍ രാജ്യങ്ങളോ അമേരിക്ക റഷ്യ തുടങ്ങി വമ്പന്മാരോ ആരും തന്നെ പാകിസ്ഥാനെ തിരിഞ്ഞ് നോക്കുന്നില്ല. ഇതോടെ യുഎന്നില്‍ ചെന്ന് കാലുപിടുത്തം. ഒടുവില്‍ ഇന്ത്യയെ അനുനയിപ്പിക്കാന്‍ യുഎന്‍ രംഗത്ത്. ഇരു രാജ്യങ്ങളോടും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഫോണില്‍ സംസാരിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായുള്ള സംഭാഷണത്തില്‍, പഹല്‍ഗാം ഭീകരാക്രമണത്തെ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. നിയമപരമായ മാര്‍ഗങ്ങളിലൂടെ ഈ ആക്രമണങ്ങള്‍ക്ക് നീതി ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇന്ത്യയും പാകിസ്താനും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളില്‍ കടുത്ത ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ദുരന്തപൂര്‍ണമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്ന ഏറ്റുമുട്ടലുകള്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടികാട്ടി.
യു.എന്‍ സെക്രട്ടറി ജനറല്‍ പഹല്‍ഗാം ഭീകരാക്രമണത്തെ നിസ്സംശയം അപലപിച്ചതിനെ അഭിനന്ദിക്കുന്നു. ഉത്തരവാദിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യോജിക്കുന്നു. ഈ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും ആസൂത്രകരെയും ഇവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഇന്ത്യ ഉറച്ച തീരുമാനമെടുത്തിട്ടുണ്ട്'. ജയശങ്കര്‍ ഫോണ്‍ സംഭാഷണത്തിന് ശേഷം എക്‌സില്‍ കുറിച്ചു.
'പഹല്‍ഗാം സംഭവത്തില്‍ സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണം ആവശ്യപ്പെട്ടു. യുഎന്‍ സുരക്ഷാ സമിതി പ്രമേയങ്ങള്‍ക്ക് അനുസൃതമായി ജമ്മു & കശ്മീര്‍ തര്‍ക്കം പരിഹരിക്കുന്നതില്‍ യുഎന്‍ അതിന്റെ പങ്ക് വഹിക്കണം. പാകിസ്താന്‍ സമാധാനത്തിന് പ്രതിജ്ഞാബദ്ധമാണ്.' പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും എക്‌സില്‍ കുറിച്ചു. അടുത്ത 36 മണിക്കൂറിനുള്ളില്‍ ഇന്ത്യ തങ്ങള്‍ക്കെതിരെ സൈനിക നടപടിക്ക് പദ്ധതിയിടുന്നുവെന്ന് സൂചിപ്പിക്കുന്ന വിശ്വസനീയമായ രഹസ്യാന്വേഷണ വിവരം പക്കലുണ്ടെന്ന് പാകിസ്താന്‍ അവകാശപ്പെടുന്നതിനിടെയാണ് യുഎന്‍ സെക്രട്ടറി ജനറല്‍ ഇരു രാജ്യങ്ങളുമായി സംസാരിച്ചത്. അതേസമയം രാജ്യന്തര അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ച് പാകിസ്താന്‍ പ്രകോപനം തുടരുകയാണ്. കഴിഞ്ഞ ദിവസംവരെയും നിയന്ത്രണ രേഖയ്ക്ക് സമീപം വരെമാത്രമായിരുന്നു വെടിവെപ്പ്. ചൊവ്വാഴ്ച രാത്രിമുതല്‍ അഞ്ചിടത്ത് പാകിസ്താന്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിച്ചതായാണ് റിപ്പോര്‍ട്ട്.
അതായത് പാക്കിസ്ഥാന്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരാക്രമണം അവര്‍ ഉടന്‍ നേരിടേണ്ടതായി വരും. ചൈനയും തുര്‍ക്കിയും പാക്കിസ്ഥാനെ സഹായിക്കുമെന്ന് കണ്ട് തന്നെയാണ് ഇന്ത്യ സകല പദ്ധതിയും തയ്യാറാക്കിയിരിക്കുന്നത്. ചൈനയുമായി തര്‍ക്കമുണ്ടായാലും, പാക്കിസ്ഥാനുമായി തര്‍ക്കമുണ്ടായാലും ഈ രണ്ട് രാജ്യങ്ങളെയും ഒരുമിച്ച് നേരിടേണ്ടിവരുമെന്ന് കണ്ട് തന്നെയാണ് ഇന്ത്യയുടെ പ്രതിരോധ കവചം രൂപപ്പെടുത്തിയിരിക്കുന്നത്. സൈനിക ശക്തിയില്‍ ഇന്ത്യയുമായി താരതമ്യത്തിനു പോലും പാക്കിസ്ഥാനെ പ്രതിഷ്ഠിക്കാന്‍ പറ്റുകയില്ല.
റഷ്യ, ഇന്ത്യയ്ക്ക് കൈമാറിയ, ലോകത്തിലെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ സംവിധാനമായ എസ് 400 ട്രയംഫും ഫ്രാന്‍സ് നല്‍കിയ റാഫേല്‍ വിമാനങ്ങളുമാണത്. പാക്കിസ്ഥാന്‍ അവരുടെ കുന്തമുന ഇന്ത്യയ്ക്ക് നേരെ പ്രയോഗിക്കാന്‍ ശ്രമിക്കുന്ന ആ നിമിഷം തന്നെ അവയെ ചാരമാക്കാന്‍ ശേഷിയുള്ള ദൂരപരിധിയും സാങ്കേതിക മികവും ഉള്ള സംവിധാനങ്ങളാണിത്. ഇതിനോട് കിടപിടിക്കാന്‍ പോയിട്ട് അതിന്റെ അടുത്ത് പോലും എത്താന്‍ ശേഷിയുള്ള ഒരായുധവും ഇന്ന് പാക്കിസ്ഥാന്റെ പക്കലില്ല. എസ് 400 ട്രയംഫ് ചൈനയ്ക്കും തുര്‍ക്കിയ്ക്കും റഷ്യ നല്‍കിയിട്ടുണ്ടെങ്കിലും, ഈ സംവിധാനവുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ഈ രണ്ട് രാജ്യങ്ങള്‍ക്കും പാക്കിസ്ഥാന് കൈമാറാന്‍ കഴിയുകയില്ല. ഇക്കാര്യത്തില്‍ റഷ്യ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. മാത്രമല്ല, നാളെ പാക്കിസ്ഥാന്‍ തുര്‍ക്കിക്കും ചൈനയ്ക്കും എതിരെ തിരിയുന്ന ഒരു സാഹചര്യം ഉണ്ടായാല്‍ ഈ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ വിവരങ്ങള്‍ കൈമാറുന്നത് അവര്‍ക്ക് തന്നെയാണ് തിരിച്ചടിയായി മാറുക എന്നതും തുര്‍ക്കിയും ചൈനയും പരിഗണിക്കേണ്ടതായി വരും.
ലഭ്യമാകുന്ന മറ്റൊരു പ്രധാന വിവരം, ചൈനയ്ക്കും തുര്‍ക്കിയ്ക്കും നല്‍കിയ എസ് 400 ട്രയംഫ് അല്ല, ഇന്ത്യയ്ക്ക് റഷ്യ കൈമാറിയത് എന്നതാണ്. കൂടുതല്‍ പ്രഹരശേഷിയുള്ള നവീകരിച്ച പതിപ്പാണ് ഇന്ത്യയ്ക്ക് റഷ്യ കൈമാറിയതെന്നാണ് ലഭിക്കുന്ന സൂചന. അങ്ങനെയെങ്കില്‍ അതിന്റെ പ്രോഗ്രാമിലും പ്രകടമായ വ്യത്യാസം ഉറപ്പാണ്. ഇന്ത്യ പാക്ക് സംഘര്‍ഷം ഒരു തുറന്ന യുദ്ധത്തിലേക്ക് പോകരുത് എന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന രാജ്യങ്ങള്‍ അമേരിക്കയും ചൈനയുമാണ്. അതിനും വ്യക്തമായ കാരണങ്ങളുണ്ട്. യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ അവിടെ പരീക്ഷിക്കപ്പെടാന്‍ പോകുന്നത് ചൈനയുടെയും അമേരിക്കയുടെയും ആയുധങ്ങളുടെ പവര്‍ കൂടിയാണ്. എഫ് 16 യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടെ അമേരിക്കയുടെ അനവധി യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാനിലുണ്ട്. ഇതിനൊപ്പം ചൈന നല്‍കിയ മിസൈലുകളും പ്രതിരോധ സംവിധാനങ്ങളുമാണ് ഇന്ത്യയുമായുള്ള ഏറ്റുമുട്ടലിനായി പാക്കിസ്ഥാന്‍ രംഗത്തിറക്കാന്‍ പോകുന്നത്. ഈ സംവിധാനങ്ങളെയെല്ലാം തവിട് പൊടിയാക്കാന്‍ ശേഷിയുള്ള ആയുധക്കരുത്താണ് ഇന്ത്യയ്ക്കുള്ളത്. അങ്ങനെ സംഭവിച്ചാല്‍, ലോകത്തിന് മുന്നില്‍ ചൈനയും അമേരിക്കയും നാണംകെടും. ഇത് അവരുടെ ആയുധ വിപണിയെ മാത്രമല്ല സുരക്ഷയെയും അത് വല്ലാതെ ബാധിക്കും.
https://www.facebook.com/Malayalivartha