മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഗിരിജ വ്യാസ് അന്തരിച്ചു... 78 വയസായിരുന്നു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന ഗിരിജ വ്യാസ് അന്തരിച്ചു 78 വയസായിരുന്നു. പൊള്ളലേറ്റതിനെ തുടര്‍ന്ന് അഹമ്മദാബാദിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. മാര്‍ച്ച് 31ന് വീട്ടില്‍ പൂജ നടത്തുന്നതിനിടെയാണ് ഗിരിജ വ്യാസിന് പൊള്ളലേറ്റത്.
വിളക്കില്‍ നിന്ന് ദുപ്പട്ടയിലേക്ക് തീപടരുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അഹമ്മദാബാദിലേക്ക് മാറ്റി.
2013-2014 കാലയളവില്‍ മന്‍മോഹന്‍ സിംഗ് മന്ത്രിസഭയില്‍ നഗര ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന വകുപ്പ് മന്ത്രിയായിരുന്നു. ദേശീയ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് 2013 ജൂണിലാണ് കേന്ദ്രമന്ത്രിയാകുന്നത്. മൂന്നു തവണ ലോക്‌സഭാംഗമായി. 1985-90 കാലയളവില്‍ രാജസ്ഥാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു.
https://www.facebook.com/Malayalivartha
























