ആ യാത്ര അവസാന യാത്രയായി...വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടനത്തിനു പോയ നാല് മലയാളികള്‍ക്ക് തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം..

കണ്ണീര്‍ക്കാഴ്ചയായി... വേളാങ്കണ്ണിയിലേക്ക് തീര്‍ഥാടനത്തിനു പോയ നാല് മലയാളികള്‍ക്ക് തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ചിരുന്ന ഒമ്നിവാന്‍, സര്‍ക്കാര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.തമിഴ്നാട്ടിലെ തിരുവാരൂരിന് സമീപം തിരുതുറൈപൂണ്ടിയിലായിരുന്നു അപകടം നടന്നത്.
ഏഴുപേരായിരുന്നു ഓമ്നി വാനിലുണ്ടായിരുന്നത്. നാലുപേര്‍ക്ക് സംഭവസ്ഥലത്തുവെച്ചുതന്നെ ജീവന്‍ നഷ്ടമായെന്നാണ് സൂചനകള്‍.ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ടവര്‍ തിരുവനന്തപുരം സ്വദേശികളാണ്. ബാലരാമപുരം നെല്ലിമൂട് സ്വദേശികളാണ് മരിച്ച നാലുപേരും.
"
https://www.facebook.com/Malayalivartha
























