Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ പതിന്നാലുകാരന്‍ വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി....

05 MAY 2025 07:36 AM IST
മലയാളി വാര്‍ത്ത

വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെറിയ പ്രായത്തില്‍ തന്നെ വൈഭവ് വലിയ റെക്കോഡ് നേടിയെന്നും താരത്തിന്റെ പ്രകടനത്തിന് പിന്നില്‍ കഠിനാധ്വാനമുണ്ടെന്നും മോദി ബിഹാറില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി വൈഭവിനെ അഭിനന്ദിച്ചത്.ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെയാണ് മോദിയുടെ അഭിനന്ദനം.

'ഐപിഎല്ലില്‍ ബിഹാറിന്റെ പുത്രനായ വൈഭവ് സൂര്യവംശിയുടെ ഗംഭീര പ്രകടനം ഞാന്‍ കണ്ടു. ഇത്ര ചെറിയ പ്രായത്തില്‍ വൈഭവ് വലിയ റെക്കോര്‍ഡ് കുറിച്ചിരിക്കുന്നു. വൈഭവിന്റെ പ്രകടനത്തിന് പിന്നില്‍ ഏറെ കഠിനാധ്വാനമുണ്ട്.'- പ്രധാനമന്ത്രി പറഞ്ഞു.
'കഴിവ് വളര്‍ത്തിയെടുക്കാന്‍ അവന്‍ വിവിധ തലങ്ങളില്‍ നിരവധി മത്സരങ്ങള്‍ കളിച്ചു. നിങ്ങള്‍ എത്രത്തോളം കളിക്കുന്നുവോ, അത്രത്തോളം നിങ്ങള്‍ തിളങ്ങും. കഴിയുന്നത്ര മത്സരങ്ങളിലും പോരാട്ടങ്ങളിലും പങ്കെടുക്കുന്നത് വളരെ പ്രധാനപ്പെട്ടതാണ്. എന്‍ഡിഎ സര്‍ക്കാര്‍ അതിന്റെ നയങ്ങളില്‍ എല്ലായ്‌പ്പോഴും ഇതിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കിയിട്ടുണ്ട്. '

'പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ നമ്മള്‍ കായികവിനോദങ്ങളെ മുഖ്യധാരാ വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. രാജ്യത്ത് നല്ല കളിക്കാര്‍ക്കൊപ്പം മികച്ച കായിക പ്രൊഫഷണലുകളെയും സൃഷ്ടിക്കുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യമെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ 35 പന്തില്‍ നൂറുറണ്‍സ് തികച്ചാണ് രാജസ്ഥാന്‍ താരം റെക്കോഡുകള്‍ തിരുത്തിയെഴുതിയത്. 38 പന്തില്‍ 101 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്. ടി20 യില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ഐപിഎല്ലിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി, ഒരു ഇന്ത്യക്കാരന്റെ അതിവേഗ ഐപിഎല്‍ സെഞ്ചുറി എന്നിങ്ങനെ പുതുചരിത്രം കുറിച്ചാണ് വൈഭവ് സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നിന്ന് തിരിച്ചു പോയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (3 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (3 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (4 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (4 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (5 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (5 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (7 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (8 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (8 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (8 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (8 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (8 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (9 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (9 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (10 hours ago)

Malayali Vartha Recommends