ഹൽദി ഡാൻസിനിടെ കല്യാണ വീട്ടിൽ വധുവിന് സംഭവിച്ചത്...! ഭീകര കാഴ്ച കണ്ടലറി ബന്ധുക്കൾ ചങ്ക് തകർന്ന് വരൻ; കല്യാണ വീട് മരണ വീടായി

യുപിയിൽ നിന്ന് പുറത്ത് വരുന്നത് നടുക്കുന്ന ഒരു വാർത്തയാണ്.ഹൽദി ആഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ നവവധു കുഴഞ്ഞു വീണ് മരിച്ചു. നടുക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത് ബദൗൺ ജില്ലയിലാണ്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. ബദൗണിലെ നൂർപുരിലെ പിനോയ് ഗ്രാമത്തിൽ ഇസ്ലാംനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഈ സംഭവംഅരങ്ങേറിയൊരിക്കുന്നത് .
ആഘോഷങ്ങൾക്കിടെയാണ് മരണം സംഭവിച്ചത്. ഹൽദി ആഘോഷം പൂർത്തിയായി. അതിഥികൾ പോയ ശേഷം വീട്ടുകാർ നൃത്തം ചെയ്യുകയായിരുന്നു. ബന്ധുക്കൾക്കൊപ്പം 22-കാരിയും നൃത്തം ചെയ്യുകയായിരുന്നു. ഇതിനിടെ യുവതി പെട്ടെന്ന് കുഴഞ്ഞു വീണു. സഹായിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല .
ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവതിയുടെ മരണം സ്ഥിരീകരിച്ചു . പ്രാഥമിക നിഗമനം അനുസരിച്ച് മരണ കാരണം ഹൃദയാഘാതമാണ് . തിങ്കളാഴ്ച രാവിലെ വരന്റെ വിവാഹ ഘോഷ യാത്ര എത്തേണ്ടയിടത്തായിരുന്നു നവവധുവിന്റെ മൃതശരീരമെത്തിയത്. യുവതിയുടെ മാതാവ് ഷോക്കിൽ ബോധരഹിതയായി വീണു.
https://www.facebook.com/Malayalivartha