തിരിച്ചടിച്ച് ഇന്ത്യ.. ഇന്ത്യ ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകള്‍, അതിര്‍ത്തി മേഖലയിലെ വിമാനത്താവളങ്ങള്‍ അടച്ചു, 9 പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു... കനത്ത ജാഗ്രതയില്‍ രാജ്യം

ഭീകരതയ്ക്ക് ചുട്ട മറുപടി നല്‍കി ഇന്ത്യ. ഇന്ത്യ ഉപയോഗിച്ചത് സ്‌കാല്‍പ് മിസൈലുകള്‍, അതിര്‍ത്തി മേഖലയിലെ വിമാനത്താവളങ്ങള്‍ അടച്ചു, 9 പാക് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു... കര , വ്യോമ, നാവിക സേനയുടെ സംയുക്ത ആക്രമണം,.
ഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട് 26 പേരുടെ ജീവന് പകരം ചോദിക്കാെനൊരൂങ്ങി ഇറങ്ങി ഇന്ത്യ. പാക് അധീന കാശ്മീരും കടന്ന് പാകിസ്ഥാനില്‍ ഉള്ള ഭീകര കേന്ദ്രങ്ങള്‍ക്ക് നേരെ അടക്കം തന്ത്രപ്രധാന ആക്രമണം നടത്തി ഇന്ത്യ.
അതേസമയം പാക് സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചില്ലെന്നും രാജ്യം വ്യക്തമാക്കുന്നു. അതേസമയം, ഇനിയും ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നാല്‍ പാകിസ്ഥാനെതിരെ യുദ്ധത്തിലേക്കടക്കം നീങ്ങുന്നതിന് മടിക്കില്ലെന്നാണ് ഇന്ത്യ നല്‍കുന്ന സൂചന.
പാക് അധീന കശ്മീരില്‍ മാത്രമാണ് അടുത്തിടെ ഭീകരാക്രമണങ്ങള്‍ക്ക് ഇന്ത്യ മറുപടി നല്‍കിയിരുന്നത്. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ പിന്തുണ തേടിയ ഇന്ത്യ പാകിസ്ഥാനില്‍ രാജ്യം നടത്തിയ ആക്രമണങ്ങള്‍ വലിയ തിരിച്ചടിയാണ് പാകിസ്ഥാന് ഉണ്ടാക്കിയിരിക്കുന്നത്. നീത്ി നടപ്പാക്കിയെന്ന് കരസേന. മിസൈല്‍ തൊടുത്തത് റഫാല്‍ വിമാനങ്ങളില്‍ നിന്നാണ്. ഓപ്പറേഷന്‍ തത്സമയം നിരീക്ഷിച്ച് പ്രധാനമന്ത്രി. 8 മരണമെന്ന് പാക് സ്ഥിരീകരണം. . നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു.
https://www.facebook.com/Malayalivartha