പാകിസ്ഥാന്റെ നെഞ്ച് തന്നെ തകർത്തു..തുടച്ചു മാറ്റിയ സിന്ദുരത്തിനുള്ള മറുപടി.. 'ഓപ്പറേഷന്‍ സിന്ദൂര്‍.. ഇന്ത്യയിൽ വീണ കണ്ണീരിന് സൈന്യം തിരിച്ചടി നൽകിയിരിക്കുകയാണ്..

പാകിസ്ഥാന്റെ നെഞ്ച് തന്നെ തകർത്തു . പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള പഹല്‍ഗാം തിരിച്ചടിയ്ക്ക് ഇന്ത്യ നല്‍കിയത് 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന പേര്. പഹല്‍ഗാമില്‍ 25 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 പുരുഷ ജീവനുകളാണ് ഭീകരര്‍ എടുത്തത്. അവിടെ മാഞ്ഞത് 25 പേരുടെ സിന്ദുരമായിരുന്നു. വിവാഹം കഴിഞ്ഞ ദിവസങ്ങള്‍ മാത്രമായ യുവതിയുടെ കണ്ണീരടക്കം വീണു. അങ്ങനെ 26 പേരെ വിധവകളാക്കി മാറ്റിയ പാക്കിസ്ഥാന്‍ ക്രൂരത. പാവപ്പെട്ട കാശ്മീരി വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട ലോകത്തെ നടുക്കി ആഗോള ഭീകരതയുടെ കറുത്തമുഖമായി പഹല്‍ഗാം മാറി.
അവിടെ തുടച്ചു മാറ്റിയ സിന്ദുരത്തിനുള്ള മറുപടിയായിരുന്നു 'ഓപ്പറേഷന്‍ സിന്ദൂര്‍'. ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും നൂറ് കിലോമീറ്റര്‍ അകലെ വരെ ആ പ്രതികാരം മിസൈലായി പതിച്ചു. സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്രതീക്ഷിച്ച പാക്കിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തു ആക്രമണങ്ങള്‍. ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് ഭീകരരെ അയയ്ക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്ന ഭീകരതാവളങ്ങളാണ് ഇന്ത്യ തകര്‍ത്തത്. പഹല്‍ഗാമിലെ സ്തീകളുടെ കണ്ണീര്‍ വീഴുകയെന്ന ലക്ഷ്യത്തോടെയാണ് ഭീകരര്‍ പുരുഷന്മാരെ മാത്രം ആക്രമിച്ചത്.ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നൽകിയ സൈനിക തിരിച്ചടിയിൽ 80 ഭീകരവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
പാകിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയത്.നിരോധിത ഭീകര സംഘടനകളായ ജെയ്‌ഷെ മുഹമ്മദ് (ജെഎം), ലഷ്‌കർഇതൊയ്ബ (എൽഇടി) എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് അതിർത്തി കടന്നുള്ള ആക്രമണം ഇന്ത്യ നടത്തിയത്. ആക്രമണത്തിൽ ഭീകരരുടെ ഒളിത്താവളങ്ങൾ തകർന്നെന്നാണ് റിപ്പോർട്ട്.ജെയ്‌ഷെ മുഹമ്മദ് ശക്തികേന്ദ്രങ്ങളായ ബഹവൽപൂരിലും മുരിദ്‌കെയിലുമാണ് ഏറ്റവും വലിയ രണ്ട് ആക്രമണങ്ങൾ നടത്തിയത്. ഓരോ കേന്ദ്രങ്ങളിലും 25 മുതൽ 30 ഭീകരവാദികൾ കൊല്ലപ്പെട്ടെന്നാണ് വിവരം.
മുരിദ്‌കെയിൽ, ലഷ്‌കർ ഇ തൊയ്ബയുടെ നാഡീ കേന്ദ്രവും ആസ്ഥാനവുമായ മസ്ജിദ് വാ മർകസ് തൈബയായിരുന്നു ലക്ഷ്യം. പാകിസ്ഥാന്റെ 'ഭീകര നഴ്സറി' എന്ന് പണ്ടേ കണക്കാക്കപ്പെട്ടിരുന്ന സ്ഥലമായിരുന്നു ഇത്
https://www.facebook.com/Malayalivartha