Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

അടുത്ത മണിക്കൂറുകളില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ പലതും സംഭവിക്കാം... പാക്കിസ്ഥാനും ചൈനയും ഒരുമിച്ച് ഇന്ത്യയെ ആക്രമിക്കാനുള്ള അപ്രതീക്ഷിത നീക്കം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്...

07 MAY 2025 04:44 PM IST
മലയാളി വാര്‍ത്ത

അടുത്ത മണിക്കൂറുകളില്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍  പലതും സംഭവിക്കാം. പാക്കിസ്ഥാനും ചൈനയും ഒരുമിച്ച് ഇന്ത്യയെ ആക്രമിക്കാനുള്ള അപ്രതീക്ഷിത  നീക്കം ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്. കാഷ്മീരില്‍ പുലര്‍ത്തുന്ന അതേ ജാഗ്രത ഇന്ത്യന്‍ സൈന്യം ചൈനയിലും  പുലര്‍ത്തിവരികയാണ്. വരുന്ന മണിക്കൂറുകളില്‍ കാഷ്മീരിലെ  തീവ്രവാദികളുടെ കൂടുതല്‍ ക്യാമ്പുകളും  ആയുധപ്പുരകളും ഇന്ത്യ തകര്‍ക്കാനൊരുങ്ങുകയാണ്. ഏത് ആക്രമണത്തിനും ഇന്ത്യയ്ക്ക് റഷ്യയുടെയും ഫ്രാന്‍സിന്റെയും ഇസ്രായേലിന്റെയും സഹായം ഉറപ്പായിരിക്കെ പാക്കിസ്ഥാനെ തരിപ്പണമാക്കാന്‍തന്നെയാണ് ഇന്ത്യയുടെ ഉറച്ച  തീരുമാനം.

 

യൂറോപ്യന്‍ സന്ദര്‍ശനം ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ തുടര്‍ ചര്‍ച്ചയിലാണ്.ഭീകരരെ മാത്രമല്ല ഭീകരരുടെ കുടുംബാംഗങ്ങളെയും ഇന്ത്യന്‍ സൈന്യം വകവരുത്തുകയാണ്. ഇന്നു പുലര്‍ച്ചെ ഇന്ത്യന്‍ സൈന്യം ബഹവല്‍പൂരില്‍ നടത്തിയ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസറിന്റെ കുടുബാംഗങ്ങള്‍ കൊല്ലപ്പെട്ടതായി സൂചന. സഹോദരിയും സഹോദരീഭര്‍ത്താവും മക്കളും   ഉള്‍പ്പെടെ 10   പേര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇവിടെ കൊടുംഭീകരരായ നാലു പേര്‍ തമ്പടിച്ചിരുന്നുവെന്നും അവരും കൊല്ലപ്പെട്ടുവെന്നും ബിബിസി വ്യക്തമാക്കുന്നു.

പാക്കിസ്താനിലെ പന്ത്രണ്ടാമത്തെ വലിയ നഗരവും ലാഹോറില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നതുമായ ബഹബഹവല്‍പൂര്‍  നഗരം ജെയ്ഷെ-ഇ-മുഹമ്മദിന്റെ കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മൗലാന മസൂദ് അസര്‍ ഇപ്പോള്‍ എവിടെയുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടില്ല.ഇവിടത്തെ മൈതാനത്തും ഒളികേന്ദ്രത്തിലുമാണ് തീവ്രവാദികള്‍ക്ക് കാലങ്ങളായി സായുധപരിശീലനം നടത്തിയിരുന്നത്. പാക്കിസ്താനിലെ നാല് ഭീകര കേന്ദ്രങ്ങളും പാക്ക് അധീന കാശ്മീരിലെ അഞ്ച്  ഭീകര കേന്ദ്രങ്ങളുമാണ് ഇന്ത്യ ലക്ഷ്യം വച്ചത്. ഭീകരര്‍ക്ക് പരിശീലനം നല്‍കുന്ന ഇടങ്ങളാണ് പ്രധാനമായി ആക്രമണം നടത്തിയതെന്നുമാണ് പുറത്ത് വരുന്ന വിവരം.

 

എട്ട് ഏക്കര്‍ വിസ്തൃതിയുള്ള ഈ കേന്ദ്രം ഇന്ത്യയുടെ ആക്രമണങ്ങളുടെ പ്രാഥമിക ലക്ഷ്യമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മൗലാന മസൂദ് അസറിന്റെ പരിശീലനകേന്ദ്രവും ആയുധപ്പുകയും ഇവിടെയുണ്ടായിരുന്നതായാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. ഇന്ത്യയ്ക്കെതിരായ ബഹവല്‍പൂരില്‍ ജനിച്ച അസര്‍, അവിടെ കനത്ത സുരക്ഷയുള്ള ഒരു കോമ്പൗണ്ടിലാണ് ഇപ്പോഴും താമസിക്കുന്നത്.ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി ഇന്ത്യ പാക്കിസ്താന്റെ ലഷ്‌കര്‍, ജെയ്ഷെ കേന്ദ്രങ്ങള്‍ തകര്‍ത്തതായി റിപ്പോര്‍ട്ട്. പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങളിലാണ് ഇന്ത്യ തിരിച്ചടിച്ചിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണം നടന്ന് പതിനഞ്ചാം ദിവസമാണ് ഇന്ത്യയുടെ തിരിച്ചടി.

 

സേനകരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ  ആക്രമണത്തില്‍ അന്‍പതിലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെല്ലാം സിവിലിയന്‍മാരാണെന്നും പാക്കിസ്ഥാന്‍ തീവ്രവാദികളെ സഹായിക്കുന്നില്ലെന്നുമാണ് പാക്കിസ്ഥാന്റെ വിശദീകരണം. പാക്കിസ്ഥാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നല്‍കുമെന്നാണ് പാക്കിസ്ഥാന്‍ മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. പാകിസ്താന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി. അഞ്ചിടങ്ങളില്‍ ആക്രമണം നടത്തിയതായാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് സ്ഥിരീകരിച്ചത്.ശക്തമായി പ്രതികരിക്കാന്‍ പാകിസ്താന് അവകാശമുണ്ടെന്നും മുഴുവന്‍ രാജ്യവും പാക് സൈന്യത്തിനൊപ്പം ഉണ്ടെന്നും പാക് പ്രധാനമന്ത്രി പറഞ്ഞത് ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പാണ്.  

 

യുഎസ്, ബ്രിട്ടന്‍, സൗദി, യുഎഇ, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ഇന്ത്യ സൈനിക നടപടിയെക്കുറിച്ച് അറിയിച്ച് പിന്തുണ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.ഇന്നു  പുലര്‍ച്ചെ 1.44ന് ആരംഭിച്ച  ആക്രമണം 23 മിനിറ്റുകളില്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തിയാക്കി. ആറ് പ്രദേശങ്ങളിലായി ആകെ 24 ആക്രമണങ്ങളാണ് ഉണ്ടായതെന്നാണ് പാകിസ്ഥാന്‍ സൈന്യം പറയുന്നത്.
അറുനൂറോളം ഭീകരരെ ലക്ഷ്യമിട്ടാണ് ഇന്ത്യ ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.കഴിഞ്ഞ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി പാക്കിസ്ഥാന്‍ വളര്‍ത്തിയെടുത്ത ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തതെന്ന് കേണല്‍ സോഫിയ ഖുറേഷിയും വിങ് കമാന്‍ഡര്‍ വ്യോമിക സിങ്ങും.

 

കൃത്യമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍ എന്നു പേരിട്ട സൈനിക നീക്കം. സാധാരണ ജനങ്ങള്‍ക്ക് അപകടമുണ്ടാകാത്ത വിധമാണ് ആക്രമണ കേന്ദ്രങ്ങള്‍ തിരഞ്ഞെടുത്തതെന്നും ആക്രമണം നടത്തിയതെന്നും അവര്‍ പറഞ്ഞു.
പാക്കിസ്ഥാനിലും പാക്ക് അധിനിവേശ കശ്മീരിലും ലഷ്‌കറെ തയിബയുടെയും ജയ്‌ഷെ മുഹമ്മദിന്റെയും ഭീകരക്യാംപുകള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യന്‍ സേന ആക്രമിച്ചത്. ഇന്ത്യയുടെ തിരിച്ചടിക്കു പിന്നാലെ നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന്‍ സൈന്യം വെടിവയ്പ്പ് ആരംഭിച്ചതോടെ മേഖലയിലെ ജനങ്ങളെ ബങ്കറുകളിലേക്കു മാറ്റിയിരിക്കുകയാണ്.
 

 

ശ്രീനഗര്‍, ജമ്മു, ലേ, ധരംശാല, അമൃത്സര്‍ വിമാനത്താവളങ്ങള്‍ അടയ്ക്കുക മാത്രമല്ല ഈ പ്രദേശത്തുകൂടിയുള്ള വ്യോമഗതാഗതം നിരോധിച്ചിരിക്കുകയാണ്.ഏപ്രില്‍ 22 നാണ് കശ്മീരിലെ പഹല്‍ഗാമില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ വിനോദസഞ്ചാരികളെ ആക്രമിച്ച് 26 െേപര വധിച്ചതിനുള്ള തിരിച്ചടിയാണ് ഇന്ത്യ നല്‍കിയിരിക്കുന്നത്. കൂട്ടക്കൊലയ്ക്കു പിന്നില്‍ പാക്കിസ്ഥാന് യാതൊരു പങ്കുമില്ലെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം. പുല്‍വാമയ്ക്ക് ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു അത്. പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയുമായി ബന്ധമുള്ള ദ് റസിസ്റ്റന്‍സ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റടുക്കുകയും ചെയ്തിരുന്നു.

പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് പിന്നാലെ നിയന്ത്രണ രേഖയില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പാക് ഷെല്ലിങില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പാക് ഷെല്ലിങിനിടെ മൂന്നു പ്രദേശവാസികള്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.നിയന്ത്രണ രേഖയിലെ പോസ്റ്റുകള്‍ക്കുനേരെയും പാകിസ്ഥാന്‍ സൈന്യം ഷെല്ലാക്രമണം നടത്തി. പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യ കനത്ത മറുപടി നല്‍കിയതായും സൈന്യം അറിയിച്ചു. അതിര്‍ത്തിയില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്. കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

 

നിയന്ത്രണ രേഖക്ക് സമീപമുള്ള പ്രദേശങ്ങളിലെ ആളുകള്‍ ബങ്കറുകളിലേക്ക് അടക്കം മാറിയിട്ടുണ്ട്. അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.നിയന്ത്രണ രേഖയില്‍ കനത്ത ഏറ്റുമുട്ടല്‍ തുടരുകയാണ്. നിയന്ത്രണ രേഖയില്‍ പലയിടങ്ങളിലായാണ് പാക് പ്രകോപനം. പാമ്പോര്‍, അക്‌നൂര്‍, റമ്പാന്‍, പൂഞ്ച് തുടങ്ങിയിടങ്ങളിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ശക്തമായി തിരിച്ചടിക്കുന്നുവെന്ന് സൈന്യം വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (28 minutes ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (33 minutes ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (48 minutes ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (1 hour ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (2 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (2 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (4 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (4 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (5 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (5 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (5 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (5 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (6 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (7 hours ago)

Malayali Vartha Recommends