Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

തിരിച്ചടിക്കാന്‍ ഇന്ത്യ തയ്യാർ....ദൗത്യം പൂര്‍ണലക്ഷ്യം നേടി എന്ന് പ്രതിരോധ മന്ത്രി

07 MAY 2025 07:20 PM IST
മലയാളി വാര്‍ത്ത

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ എന്നും ദൗത്യം പൂര്‍ണലക്ഷ്യം നേടിയെന്ന് രാജ്നാഥ് സിങ്. മെയ് ഏഴിന് പുലര്‍ച്ചെ 1.44ന് നടന്ന 'ഓപ്പറേഷൻ സിന്ദൂർ' 2016 ലെ ഉറി സർജിക്കൽ സ്ട്രൈക്ക്, 2019 ലെ ബാലാക്കോട്ട് വ്യോമാക്രമണം പാക് മണ്ണില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കുകളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായിരുന്നു.. ഇന്ത്യയ്ക്ക് എത്തിപിടിക്കാനാവാത്ത ഒരിടവും പാകിസ്‌താനിൽ ഇല്ലെന്ന വ്യക്തമായ സന്ദേശം തീവ്രവാദികള്‍ക്കും അവരെ സഹായിക്കുന്നവർക്കും നൽകുന്നതായി ഇന്ത്യയുടെ ഈ ഓപ്പറേഷൻ

പാകിസ്ഥാനുമായി സംഘർഷം വർദ്ധിപ്പിക്കാൻ ഇന്ത്യയ്ക്ക് പദ്ധതിയില്ലെന്നും എന്നാൽ ഇസ്ലാമാബാദ് അങ്ങനെ ചെയ്താൽ "ദൃഢമായി തിരിച്ചടിക്കാൻ" ഇന്ത്യ തയ്യാറാണെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ബുധനാഴ്ച ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ചർച്ച നടത്തി അറിയിച്ചു

പാക്കിസ്ഥാന്റെ അടിത്തറ വരെ ഇളക്കിയായിരുന്നു ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂർ’ നടപ്പിലാക്കിയത്. 9 ഭീകര കേന്ദ്രങ്ങളെ ചാമ്പലാക്കി ഇന്ത്യ നടപ്പിലാക്കിയ ഈ ഓപ്പറേഷനിൽ കെട്ടടങ്ങിയത് ഭീകരകേന്ദ്രങ്ങൾക്കൊപ്പം പാക്കിസ്ഥാന്റെ ആത്മവിശ്വാസം കൂടിയാണ്. ഒറ്റ രാത്രികൊണ്ട്, ഒരേ നിമിഷം ഒമ്പത് ഭീകര കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഇന്ത്യ നടത്തിയ ഈ തിരിച്ചടി പാക്കിസ്ഥാന്റെ നട്ടെല്ല് തകർത്തു എന്നതിൽ സംശയമില്ല. 90-ലധികം ഭീകരർ കൊല്ലപ്പെടുകയും 60-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു

ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തു, തിരിച്ചടിക്കാന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നും ഭീകരരെ മാത്രമാണ് ലക്ഷ്യമിട്ടത് ഒരു സിവിലിയൻ പോലും കൊല്ലപ്പെട്ടില്ലെന്നും പ്രതിരോധ മന്ത്രി. ധൈര്യപൂര്‍ണമായ സായുധസേനയുടെ ഇടപെടല്‍ ചരിത്രപരമെന്നും പ്രതിരോധമന്ത്രി അഭിനന്ദിച്ചു.

അതേസമയം, സൈന്യത്തെ ഓര്‍ത്ത് അഭിമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭീകരവാദത്തോട് സഹിഷ്ണുത പാടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും പ്രതികരിച്ചു. എന്തുകൊണ്ട് സൈനിക നടപടി എന്ന ചോദ്യത്തിനുള്ള മറുപടിയായി പാക് ഭീകരര്‍ കൂടുതല്‍ ആക്രമണം നടത്തുമെന്ന ഇന്‍റലിജന്‍സ് മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിലാണ് തിരിച്ചടി എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

സമീപകാലത്തുനടന്ന ഭീകരാക്രമണങ്ങളില്‍ ഏറ്റവും നിഷ്ഠൂരമായിരുന്നു പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നൊടുക്കിയത്. പാക്കിസ്ഥാന്‍റെ പങ്കിന് വ്യക്തമായ തെളിവുണ്ട്. ഭീകരര്‍ പാക്കിസ്ഥാനിലേകക്ക് അയച്ച സന്ദേശങ്ങളും ദൃക്സാക്ഷി മ1ഴികളും പാക് പങ്ക് അടിവരയിടുന്നു. ജമ്മു കശ്മീരിന്‍റെ സമാധാനം തകര്‍ക്കാനും മതവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം സൃഷ്ടിക്കാനുമായിരുന്നു ലക്ഷ്യം. ഭീകരവാദികളെ നീതിക്കും നിയമത്തിനും മുന്നില്‍ കൊണ്ടുവരേണ്ടത് ആവശ്യമായിരുന്നുവെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ നിഷ്ക്രിയത്വവും വിക്രം മിശ്രി എടുത്തുപറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത ദ് റെസിസ്റ്റന്‍റ് ഫ്രണ്ടിനെ കുറിച്ചും ലഷ്കര്‍, ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനകളെ കുറിച്ചും ഐക്യരാഷ്ട്രസഭയ്ക്ക് നേരത്തെ വിവരങ്ങള്‍ കൈമാറിയിരുന്നു. നടപടിയെടുക്കുന്നതില്‍ യു.എന്‍. പരാജയപ്പെട്ടെന്നും വിക്രം മിശ്രി പറഞ്ഞു. രാവിലെ സംയുക്ത സേനാമേധാവി പ്രതിരോധ മന്ത്രിയെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. ജീവനക്കാരുടെ അവധി റദ്ദാക്കാന്‍ അര്‍ധ സൈനിക വിഭാഗങ്ങളുടെ മേധാവിമാര്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (31 minutes ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (36 minutes ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (51 minutes ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (1 hour ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (2 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (2 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (4 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (4 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (4 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (5 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (5 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (5 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (5 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (6 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (7 hours ago)

Malayali Vartha Recommends