പാക്ക് മണ്ണില്‍ കനത്ത പ്രഹരം.. കറാച്ചിയിലെ തുറമുഖത്തും ഐഎന്‍എസ് വിക്രാന്തിന്റെ മിസൈൽ വർഷം.. ഒഴുകുന്ന പോരാളിയാണ് കറാച്ചിയെ വിറപ്പിച്ചത്..കറാച്ചിയിൽ കൂട്ടക്കരച്ചിൽ..

പാക്ക് തലസ്ഥാനമായ ഇസ്ലമാബാദിലടക്കം പ്രധാന നഗരങ്ങള്‍ മിസൈല്‍ വര്‍ഷം നടത്തിയാണ് ഇന്ത്യ തിരിച്ചടിച്ചത്. കൂടാതെ കറാച്ചിയിലെ തുറമുഖത്തും ഇന്ത്യ പ്രത്യാക്രമണം നടത്തി. പാകിസ്ഥാനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയിലെ തുറമുഖത്തും ഇന്ത്യയുടെ പ്രത്യാക്രമണമുണ്ടായി. ഐഎന്‍എസ് വിക്രാന്തില്‍ നിന്ന് കറാച്ചി തുറമുഖത്തെ ലക്ഷ്യമിട്ട് നാവികസേനയുടെ മിസൈല്‍ വര്‍ഷമുണ്ടായി.പാക്ക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ വീടിന്റെ 20 കിലോമീറ്ററിന് അടുത്ത് സ്‌ഫോടനമുണ്ടായി. ഷെഹബാസ് ഷെരീഫിനെ ഔദ്യോഗിക വസതിയില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഇസ്ലാമാബാദിലെ ഔദ്യോഗിക വസതിക്ക് സമീപത്ത് സ്ഫോടനം നടന്ന പശ്ചാത്തലത്തിലാണ് നീക്കം.ഇസ്ലാമാബാദിനെ വിറപ്പിച്ച് ഇന്ത്യ മിസൈല്‍ വര്‍ഷം നടത്തി. സിയാല്‍കോട്ടിവും കറാച്ചിയിലും തുടര്‍ സ്‌ഫോടനങ്ങളുണ്ടായി. പാകിസ്ഥാനിലെ പ്രധാന നഗരങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം തുടരുകയാണ്. 1971 ന് ശേഷം നടക്കുന്ന ആദ്യ ആക്രമണമാണിത്. വലിയ തോതിലുള്ള നാശനഷ്ടം ഉണ്ടായതായാണ് റിപ്പോർട്ട്. ഇന്ത്യയുടെ മൂന്ന് സേനകളും ചേർന്നാണ് പാകിസ്ഥാനിൽ തിരിച്ചടി നടത്തിക്കൊണ്ടിരിക്കുന്നത്. ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി കറാച്ചി തുറമുഖത്തിനെതിരെയും ഇന്ത്യ കനത്ത ആക്രമണമാണ് നടത്തിയത്.
ഐഎന്‍എസ് വിക്രാന്ത് എന്ന ഒഴുകുന്ന പോരാളിയാണ് കറാച്ചിയെ വിറപ്പിച്ചത്. വിക്രാന്ത് രാജ്യത്തിനായി പോരാടി വിജയിക്കുമ്പോള്‍ കേരളത്തിനും ഏറെ അഭിമാനിക്കാം. കാരണം, ഐഎന്‍എസ് വിക്രാന്ത് പിറവിയെടുത്തത് നമ്മുടെ കൊച്ചി കപ്പല്‍ശാലയിലാണ്. 2022 സെപ്റ്റംബറിലാണ് ഐഎൻഎസ് വിക്രാന്ത് കമ്മിഷൻ ചെയ്തത്.വിക്രാന്തിന് 30 എയര്‍ക്രാഫ്റ്റുകളെ വഹിക്കാനാകും. 20 ഫൈറ്റര്‍ജെറ്റുകള്‍ ഇവിടെ പാര്‍ക്കുചെയ്യുമ്പോള്‍ 10 ഹെലികോപ്റ്ററുകള്‍ മുകളിലെ ഡക്കിലും പാര്‍ക്കുചെയ്യും. വിക്രാന്തിന്റെ പ്രധാന സവിശേഷത സ്‌കീ ജംപ് ടെക്നോളജിയാണ്. കപ്പലിന്റെ മുന്‍ഭാഗം വളഞ്ഞ റാമ്പു പോലെയാണ്.
ഇതുമൂലം കുറഞ്ഞദൂരത്തിലുള്ള റണ്‍വേയില്‍ നിന്നുപോലും പോര്‍വിമാനങ്ങള്‍ക്ക് അതിവേഗത്തില്‍ കപ്പലില്‍നിന്നു പറന്നുയരാനാകും. ടോപ് ഡക്കിലെ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യുന്ന വിമാനങ്ങള്‍ ലിഫ്റ്റിലൂടെയാണ് പാര്‍ക്കിങ് ഏരിയയിലേക്കു താഴ്ത്തിക്കൊണ്ടുവരുന്നത്. 30 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള രണ്ടു ലിഫ്റ്റുകളുണ്ട്. താഴെയെത്തിക്കുന്ന വിമാനങ്ങള്‍ നേരെ 'ടേണ്‍ഡ് ടേബിള്‍' എന്ന ഭാഗത്തേക്ക് കൊണ്ടുപോകും. 360 ഡിഗ്രിയില്‍ കറങ്ങുന്ന ടേബിളില്‍നിന്നാകും വിമാനം പാര്‍ക്കു ചെയ്യേണ്ട ദിശയിലേക്കു നീങ്ങുക
https://www.facebook.com/Malayalivartha