പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഒളിച്ചോടി..ഷഹബാസ് ഷരീഫ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറി..കാശ്മീര് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗ്ഗമാണ് ജമ്മുവിലേക്ക് യാത്ര തിരിച്ചത്..എന്തൊരു അവസ്ഥ..

അതേസമയം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഒളിച്ചോടിയപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവില്‍ വിശ്വസിച്ച് വലിയ ആത്മവിശ്വാസത്തിലാണ് കാശ്മീരി ജനതയും. കാശ്മീര് മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റോഡ് മാര്‍ഗ്ഗമാണ് ജമ്മുവിലേക്ക് യാത്ര തിരിച്ചത്.ഇവിടെ പാക് പ്രധാനമന്ത്രിയുടെ വസതിയുടെ 20 കിലോമീറ്റർ അപ്പുറത് വരെ മിസൈൽ വന്നു പതിച്ചിട്ടുണ്ട് . ഇനിയത് വസതിയിൽ ഇടാൻ ഇന്ത്യയ്ക്ക് യാതൊരു മടിയുമില്ല. എന്നാൽ നമ്മുടെ കശ്മീരിലെ മുഖ്യമന്ത്രി ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോൾ റോഡിലൂടെ കൂളായി പോകുന്ന ചിത്രങ്ങൾ പുറത്തു വന്നിട്ടുണ്ട് .
അത് തന്നെയാണ് പാകിസ്ഥൻറെ സുരക്ഷയും ഇന്ത്യയുടെ സുരക്ഷയും തമ്മിലുള്ള പ്രധാന വിത്യാസം . ഇന്നലെ രാത്രി നടന്ന ഡ്രോണ്‍ ആക്രമണത്തെ ഇന്ത്യ പ്രതിരോധിച്ചിരുന്നു.ഇന്നലെ രാത്രി മുതല്‍ ജമ്മു കശ്മീരിലടക്കം അതിര്‍ത്തി മേഖലയില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണശ്രമങ്ങള്‍ വിജയകരമായി നേരിട്ടന്ന് ഇന്ത്യ. ഇന്ത്യന്‍ സൈനിക ക്യാമ്പുകള്‍ക്കുനേരെ നടന്ന പാക് ഡ്രോണ്‍, മിസൈല്‍ ആക്രമണത്തെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തുവെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണം രാത്രി ഉടനീളം തുടര്‍ന്നുവെന്നും നിയന്ത്രണ രേഖയില്‍ സ്‌ഫോടന ശബ്ദം തുടര്‍ന്നുവെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, നാവിക സേന ആക്രമിച്ചെന്ന വാര്‍ത്തക്ക് അടിസ്ഥാനമില്ലെന്നും രാജ്യത്തെ വിമാനത്താവളങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശം തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. സൈന്യത്തിന്റെ ഇതുവരെയുള്ള നടപടികളടക്കം ഇന്ന് രാവിലെ പത്തിന് വാര്‍ത്താസമ്മേളനത്തിലൂടെ വിദേശകാര്യമന്ത്രാലയം വിശദീകരിക്കും. വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരിക്കും നടപടികള്‍ വിശദീകരിക്കുക.പാകിസ്ഥാന്‍ ആക്രമണം തുടങ്ങിയതിന് പിന്നാലെ രാജ്യതലസ്ഥാനത്ത് നിര്‍ണായക കൂടിക്കാഴ്ചകളാണ് നടന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സേനാമേധാവിമാരുമായി ചര്‍ച്ച നടത്തി. അതേസമയം, ഇന്ന് പുലര്‍ച്ചെ ജമ്മു നഗരത്തിലും പൂഞ്ചിലെ അതിര്‍ത്തി ഗ്രാമങ്ങളിലും പാകിസ്ഥാന്റെ ആക്രമണശ്രമം നടന്നു.പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണം സൈന്യം തകര്‍ത്തു.
https://www.facebook.com/Malayalivartha