Widgets Magazine
08
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാമ്പത്തിക ശേഷിയുള്ള കുട്ടികളുമായി സൗഹൃദത്തിലാകും; തക്കം നോക്കി റൂമുകളില്‍ ലഹരി ഒളിപ്പിക്കും: പിന്നാലെ പോലീസ് പരിശോധനയും അറസ്റ്റും: കേസുകളില്ലാതെ പുറത്തിറക്കാനായി ഇടനിലക്കാരായി ലഹരിസംഘത്തില്‍പെട്ടവര്‍: സംഘാംഗമായ യുവതിയുടെ ഭർത്താവിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ...


500 രൂപ മാറ്റിവെക്കാൻ പലപ്പോഴും കഴിയാറില്ല.... ഭാഗ്യക്കുറി അടിച്ചെന്നു കരുതി ഒന്നിനും ഒരുമാറ്റവുമുണ്ടാകില്ല; ജോലിക്ക് പോകും: ഭാഗ്യശാലിയുടെ പ്രതികരണം: രണ്ട് ദിനം മനഃസമാധാനം നഷ്ടപെട്ട നെട്ടൂരിലെ വീട്ടമ്മ...


അഞ്ച് ദിനം വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്; കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്: മോശം കാലാവസ്ഥയ്ക്ക് സാധ്യത...


പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്ത് ഇറങ്ങിയ ഉടമയ്ക്ക് മുമ്പിൽ ബൈക്കുമായി മോഷ്ടാവ്: പിന്നാലെ സംഭവിച്ചത്...


നാളെ മുതൽ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്.. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു...ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...

റാവല്‍പിണ്ടിയില്‍ ഇരച്ചുകയറി അസിം മുനീറിനിട്ട് പൊട്ടിച്ച് ഇന്ത്യ ; പാക് പട്ടാള അസ്ഥാനം കത്തിയമര്‍ന്നു

09 MAY 2025 03:56 PM IST
മലയാളി വാര്‍ത്ത

ലാഹോറും കറാച്ചിയും ഇസ്ലമാബാദും വിറപ്പിച്ച ഇന്ത്യ റാവല്‍പിണ്ടിയില്‍ കാത്തുവെച്ചത് വമ്പന്‍ വെടിക്കെട്ടാണ്. ഇത് പാക് പട്ടാള മേധാവി അസിം മുനീറിന് വേണ്ടി ഇന്ത്യ ഒരുക്കിയ തൃശൂര്‍പൂരമായിരുന്നു. അടിച്ച് അവന്റെ അന്നനാളത്തില്‍ കൊടുത്തു. റാവല്‍പിണ്ടി പാകിസ്ഥാന്റെ സൈനിക ആസ്ഥാനമാണ്. പാക് പട്ടാള അസ്ഥാനത്തേക്ക് ഒരീച്ച പറക്കില്ല പിന്നെയല്ലെ ഇന്ത്യയെന്ന് അവസാന നിമിഷം വരെ വെല്ലുവിളിച്ച അസിം മുനീറിന്റെ മൂട്ടില്‍ അതായത് സൈനിക ആസ്ഥാനത്തിന്റെ തൊട്ടടുത്ത പൊട്ടിച്ച് ഇന്ത്യ മറുപടി കൊടുത്തു. സേന കേന്ദ്രത്തിന്റെ കെട്ടിടം ചിതറിച്ച് അടുത്ത അടി. ഇതോടെ അസിം മുനീര്‍ അപ്രത്യക്ഷനായി. പിന്നീടങ്ങോട്ട് പാക്കില്‍ നടന്നത് നാടകീയ രംഗങ്ങള്‍.

പാക് തലസ്ഥാനത്ത് ഇസ്ലമാബാദിലും പാക് പിഎമ്മിന്റെ വസതിക്ക് മുന്നിലും ഇന്ത്യ കേറി പൊട്ടിച്ചതല്ല പാക് പട്ടാള ആസ്ഥാനത്ത് ഇന്ത്യ പൊട്ടിച്ചത് പട്ടാളക്കൂട്ടത്തിന്റെ കുരുപൊട്ടിച്ചു. ഇതോടെ സേനയില്‍ തന്നെ കൂട്ടയടി തുടങ്ങി. അസിം മുനീറിനെ പദവിയില്‍ നിന്ന് പുറത്താക്കണം കസ്റ്റഡിയിലെടുക്കണം അയാള്‍ക്ക് നേരെ യുദ്ധക്കുറ്റം ചുമത്തണമെന്ന ആവശ്യം ഉയര്‍ന്നു. കാരണം ഇന്ത്യയോട് കൈവിട്ട കളി തുടങ്ങിവെച്ചത് അസിം മുനീറാണ്. ഇന്ത്യ തിരിച്ച് ആക്രമിച്ചാല്‍ പിടിച്ച് നില്‍ക്കാന്‍ പോലുമുള്ള മുന്‍കരുതല്‍ എടുക്കാതെ ഓവര്‍ കോണ്‍ഫിഡന്‍സിലായിരുന്നു അസിം മുനീര്‍. പാകിസ്ഥാനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പട്ടാള മേധാവിയ്ക്ക് നേരെ കൊലവിളി പട്ടാളം തന്നെ ഉയര്‍ത്തി. അങ്ങനെ പാക് പട്ടാളത്തില്‍ തന്നെ അട്ടിമറി. അസിം മുനീറിനെ കസ്റ്റഡിയിലാക്കി സാഹിര്‍ ഷംഷാദ് മിര്‍സ പട്ടാള മേധാവി കസേരയിലേക്ക്. ഇന്ത്യയ്ക്ക് വേണ്ടത് രണ്ട് പേരെയാണ് ഒന്ന് അസിം മുനീര്‍ രണ്ട് മസൂദ് അസര്‍. പാക്കിന്റെ മുക്കും മൂലയും തിരയുകയാണ് ഇന്ത്യന്‍ സേന. ഇന്ത്യയ്‌ക്കെതിരെ ചൊറ തുടങ്ങിവെച്ചത് പാക് പട്ടാളമായിരുന്നു. അതും അസിം മുനീറിന്റെ വാക്കും കേട്ട് തീക്കളിക്ക് ഇറങ്ങി. ഇന്ത്യ പാക്കിന്റെ അതിര്‍ത്തി കടന്ന് ആക്രമണം തുടങ്ങി വെച്ചത് രാ്ത്രി എട്ടര മുതലാണ്. 8 മണിയോടെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് സുരക്ഷിത താവളത്തിലേക്ക് മാറി. അതായത് ജീവനും കൊണ്ടോടി. ഇസ്ലമാബാദിലും കാറാച്ചിയും പെഷാവറിലും ലാഹോറിലും ആക്രമണം നടത്തി കത്തിക്കയറിയ ഇന്ത്യ റാവല്‍പിണ്ഡിയില്‍ അഴിഞ്ഞാടി.

ലാഹോറിലേക്കും റാവല്‍പിണ്ഡിയിലേക്കും ഇന്ത്യ കടക്കില്ല അവിടെ പാക്കിന്റെ പ്രതിരോധ കവചം തലഉയര്‍ത്തുമെന്ന് മുന്‍പ് വെല്ലുവിളിച്ചത് അസിം മുനീറായിരുന്നു. അതായത് കൃത്യമായി പറഞ്ഞാല്‍ ചൈനയില്‍ നിന്ന് കുറച്ച് ആക്രി പ്രതിരോധ സംവിധാനം കിട്ടിയപ്പോള്‍. പാക്കിന്റെ പ്രതിരോധ കവചം ചൈനയില്‍ നിന്നുള്ള എച്ച്ക്യു 9 ആണ്. ഇത് വാങ്ങിയ വേളയിലാണ് ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായ് അസിം മുനീര്‍ എതത്ിയത്. പാക്കിന്റെ പ്രതിരോധക്കോട്ട ഭേദിക്കാന്‍ ഇന്ത്യ തലകുത്തി നിന്നാലും സാധിക്കില്ലെനന്. അതിനുള്ള മറുപടിയും രാത്രി ഇന്ത്യ കൊടുത്തു. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ പാകിസ്താന്റെ വ്യോമ പതിരോധത്തിലെ പ്രധാനഘടകമായ എച്ച്ക്യു9 മിസൈലും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ചൈനയില്‍ നിന്നും പാകിസ്താന്‍ വാങ്ങിയ ഈ മിസൈല്‍ പ്രതിരോധ സംവിധാനം അവരുടെ വ്യോമ പ്രതിരോധ മേഖലയുടെ കരുത്തിന്റെ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്. എച്ച്ക്യു9 എന്നും എച്ച്ക്യു9പി എന്നും അറിയപ്പെടുന്ന മിസൈല്‍ റഷ്യയുടെ എസ്300 മിസൈല്‍ സംവിധാനത്തിന്റെ ചൈനീസ് പതിപ്പാണ്.

റഷ്യയുടെ എസ്300 മിസൈല്‍ പ്രതിരോധ സംവിധാനത്തിനെ കോപ്പിയടിച്ച് ചൈന വികസിപ്പിച്ചതാണ് എച്ച്ക്യു9. ഇതിനെ പാകിസ്താന് വേണ്ടി പ്രത്യേകം കസ്റ്റമൈസ് ചെയ്തതാണ് എച്ച്ക്യു9പി. ഇന്ത്യയുടെ ആക്രമണത്തില്‍ എച്ച്ക്യു9പി സംവിധാനം തകര്‍ന്നതോടെ ഇന്ത്യന്‍ വ്യോമാക്രമണം പ്രതിരോധിക്കാനുമുള്ള പാകിസ്താന്റെ ശേഷി കുറച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രത്യാക്രമണം പാകിസ്താന്റെ വ്യോമ പ്രതിരോധത്തില്‍ വിള്ളലുകള്‍ ഉണ്ടാക്കുകയും ചെയ്തു.

2021ലാണ് ചൈന എച്ച്ക്യു9പി സര്‍ഫേസ്ടുഎയര്‍ മിസൈല്‍ (SAM) സംവിധാനം പാകിസ്താന് കൈമാറിയത്. 2024ലെ പാകിസ്താന്‍ ദിന പരേഡില്‍ മിസൈല്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ഡിഫന്‍സ് ന്യൂസ് റിപ്പോര്‍ട്ട് പ്രകാരം ചൈനീസ് സര്‍വീസിലുള്ള എച്ച്ക്യു9 വകഭേദങ്ങള്‍ക്ക് 250 കിലോമീറ്റര്‍ ദൂരപരിധിയുണ്ടെങ്കിലും പാകിസ്താന് നല്‍കിയ വകഭേദത്തിന് 125 കിലോമീറ്റര്‍ ദൂരപരിധി മാത്രമാണുള്ളത്.
പാകിസ്താന്റെ പക്കല്‍ ഇപ്പോള്‍ എച്ച്ക്യു9പി, എച്ച്ക്യു9ബിഇ, എഫ്ഡി2000, എച്ച്ക്യു16എഫ്ഇ, എല്‍വൈ80, എഫ്എം90 മിസൈലുകളാണുള്ളതെന്ന് 2025 ഏപ്രിലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍വൈ80, എല്‍വൈ80എന്‍ എന്നിവ ചൈനയുടെ എച്ച്ക്യു16ന്റെയും അതിന്റെ വകഭേദമായ എച്ച്ക്യു16എയുടെയും പതിപ്പുകളാണ്.

വ്യോമതാവളങ്ങള്‍, പ്രധാനപ്പെട്ട പാലങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ ഇടത്തരം ദൂരപരിധിയുള്ള എച്ച്ക്യു16 സംവിധാനം പാകിസ്താന്‍ ഉപയോഗിക്കുന്നു. ഇന്ത്യയുടെ ആക്രമണത്തില്‍ എച്ച്ക്യു16 സംവിധാനവും തകര്‍ന്നിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
ചൈനയാണ് പാകിസ്താന്റെ പ്രധാന ആയുധ വിതരണക്കാര്‍. പാകിസ്താന്‍ ചൈനീസ് നിര്‍മ്മിത വ്യോമ പ്രതിരോധ സംവിധാനത്തെ ആശ്രയിക്കുമ്പോള്‍, റഷ്യന്‍ നിര്‍മ്മിത എസ്400 സംവിധാനമാണ് ഇന്ത്യയുടെ മിസൈല്‍ കവചത്തിലെ ഏറ്റവും മികച്ചത്. ലോകത്തിലെ ഏറ്റവും നൂതനമായ സംവിധാനങ്ങളിലൊന്നാണ് എസ്400. 600 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യാനും 400 കിലോമീറ്റര്‍ വരെ ദൂരപരിധിയിലുള്ള ഭീഷണികളെ തടയാനും ഇതിന് കഴിയും.

മസൂദ് അസറിനെ തപ്പി ഇന്ത്യന്‍ ചാരന്മാര്‍ പാക്കിന്റെ വ്യാപക തെരച്ചില്‍ നടത്തുകയാണ്. മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്ര സംഘടനയുടെ ഭീകരപട്ടികയില്‍ ഉള്‍പ്പെടുത്താന്‍, കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍ കൊണ്ടുവന്ന മൂന്നു പ്രമേയങ്ങളും (2009, 2016, 2017) ചൈന തടഞ്ഞിരുന്നു. ഇതിനിടെ പലവട്ടം യുകെയും ചില വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളും സന്ദര്‍ശിച്ചു. മസൂദ് ബ്രിട്ടനില്‍നിന്ന് റിക്രൂട്ട് ചെയ്ത ഭീകരരിലൊരാളാണ് ഉമര്‍ ഷെയ്ഖ്. ഇന്ത്യയില്‍ അറസ്റ്റിലായ ഇയാളെ കാണ്ടഹാര്‍ വിമാന റാഞ്ചല്‍ വേളയില്‍ മസൂദിനൊപ്പം മോചിപ്പിക്കേണ്ടിവന്നു. യുഎസ് മാധ്യമപ്രവര്‍ത്തകന്‍ ഡാനിയേല്‍ പേളിനെ ലഹോറില്‍നിന്നു തട്ടിക്കൊണ്ടുപോയി തലവെട്ടി കൊന്നതു ഷെയ്ഖ് ആയിരുന്നു.

പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ മാനസപുത്രനാണു മസൂദ് അസ്ഹര്‍. രണ്ടു ദശകത്തിനിടെ കശ്മീരില്‍ നടന്ന ഒട്ടേറെ ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ ജയ്‌ഷെയുെട കരങ്ങളുണ്ട്. 2001 മുതല്‍ ജയ്‌ഷെ മുഹമ്മദ് യുഎന്‍ ഭീകരപട്ടികയിലുണ്ടെങ്കിലും മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള ഇന്ത്യയുടെ നീക്കം ഇതുവരെ വിജയിച്ചിട്ടില്ല. ഇതിനിടെ പാക്ക് സര്‍ക്കാര്‍ മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്യുകയും സംഘടനയെ നിരോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ലഹോര്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് ഒരുവര്‍ഷത്തിനുശേഷം അസ്ഹര്‍ മോചിതനായി. യുഎസ് ഭീകരസംഘടനാ പട്ടികയില്‍ 2001ല്‍ തന്നെ ജയ്‌ഷെ ഉള്‍പ്പെട്ടിരുന്നു. അല്‍ ഖായിദയ്ക്കും താലിബാനും സഹായം നല്‍കുന്നുവെന്നതാണ് യുഎസ് അസ്ഹറിനെതിരെ പറഞ്ഞ പരാതി.

ഇന്ത്യപാകിസ്താന്‍ സംഘര്‍ഷത്തില്‍ ഇടപെടാനില്ലെന്ന നിലപാടുമായി അമേരിക്ക. അടിസ്ഥാനപരമായി ഇന്ത്യപാക് സംഘര്‍ഷം തങ്ങളുടെ വിഷയമല്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് പറഞ്ഞു. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഘര്‍ഷ തീവ്രത കുറയ്ക്കാന്‍ ഇരു രാജ്യങ്ങളെയും പ്രേരിപ്പിക്കുക എന്നതു മാത്രമാണ് അമേരിക്കയ്ക്ക് ചെയ്യാന്‍ ശ്രമിക്കാനാകുന്ന കാര്യം. എന്നാല്‍, ഇത് തങ്ങളെ ബാധിക്കുന്ന വിഷയം അല്ലാത്തതിനാലും നിയന്ത്രണ പരിധിയില്‍ വരാത്തിനാലും യുഎസ് യുദ്ധത്തില്‍ പങ്കുചേരില്ല. ഇന്ത്യക്കാരോട് ആയുധം താഴെവെക്കാന്‍ പറയാന്‍ അമേരിക്കയ്ക്ക് സാധിക്കില്ല. പാകിസ്താനികളോടും ആയുധം താഴെവെക്കാന്‍ പറയാനാകില്ല. നയതന്ത്ര മാര്‍ഗങ്ങളിലൂടെയുള്ള നീക്കങ്ങളെ തുടരുകയുള്ളൂവെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു. ഇന്ത്യപാക് സംഘര്‍ഷം പ്രാദേശിക യുദ്ധമോ ആണവ സംഘര്‍ഷമോ ആയി മാറില്ലെന്നാണ് യുഎസ് ആഗ്രഹിക്കുന്നതെന്നും പ്രതീക്ഷിക്കുന്നതെന്നും ജെഡി വാന്‍സ് കൂട്ടിച്ചേര്‍ത്തു. അങ്ങനെ സംഭവിക്കുമെന്ന് നിലവില്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോയ് ആലുക്കാസിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍ സമന്താ റൂത്ത് പ്രഭു  (1 hour ago)

തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ഥിയുടെ കഴുത്ത് ബ്ലേഡ് ഉപയോഗിച്ച് അറുത്തു  (1 hour ago)

സ്ഥിരം വെടിനിര്‍ത്തല്‍ സംബന്ധിച്ച് ഉപാധികള്‍ മുന്നോട്ടുവെച്ച് ഹമാസ്  (1 hour ago)

ജെസി കൊലക്കേസിലെ പ്രധാനപ്പെട്ട തെളിവായി മൊബൈല്‍ ഫോണ്‍ എംജി ക്യാംപസിലെ പാറക്കുളത്തില്‍ നിന്ന് കണ്ടെത്തി  (1 hour ago)

ഹിമാചലില്‍ യാത്രയ്ക്കിടെ ബസിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു  (2 hours ago)

ഹരിയാന എഡിജിപി വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ട്രെയിനില്‍ കുഴഞ്ഞു വീണ യുവാവിന് ആംബുലന്‍സ് സഹായം കിട്ടാതെ ദാരുണാന്ത്യം  (3 hours ago)

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബുര്‍ഖ ധരിച്ച് ബൂത്തിലെത്തുന്നവരെ പരിശോധിക്കും  (4 hours ago)

വീട്ടമ്മയെ വിഴുങ്ങി മുതല ഭർത്താവിന്റെ മുന്നിലൂടെ കടിച്ചുവലിച്ച് നീന്തി മുതല നിലവിളിച്ച് നാട്ടുകാർ,ദാരുണാന്ത്യം  (4 hours ago)

ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഒരു മരുന്നും സംസ്ഥാനത്ത് വില്‍ക്കാന്‍ പാടില്ല  (4 hours ago)

ഇറാന്‍ ഒളിപ്പിച്ച ആണവക്കോട്ട തൂക്കി ഇസ്രയേല്‍ ചാരന്മാര്‍ ! ഉപഗ്രഹ ചിത്രത്തില്‍ കണ്ടത് ? പിളര്‍ത്താന്‍ US ബോംബര്‍ ഇരച്ചു  (4 hours ago)

ദൈവം ബാക്കിവച്ച തെളിവ് 40 അടി താഴ്ചയിൽ നിന്ന് മുങ്ങി എടുത്തു..!സാം ഞെട്ടി ജെസ്സി അനുഭവിച്ചതെല്ലാം ഇതിൽ  (4 hours ago)

ലൈംഗിക പീഡന കേസില്‍ നടന്‍ ഹേമന്ത് കുമാര്‍ അറസ്റ്റില്‍  (5 hours ago)

ദുല്‍ഖറിന് വാഹനം വിട്ടുകൊടുക്കുന്നത് പരിഗണിക്കണമെന്ന് കസ്റ്റംസിന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്  (6 hours ago)

"അമ്മച്ചീടെ വയറ്റിലുണ്ടാക്കാൻ രാഹുൽ പാലക്കാടെന്ന്" DYFI-യുടെ കുരു പൊട്ടി ഒലിക്കുന്നു രാഹുലിസത്തിൽ വിറയ്ക്കും  (6 hours ago)

Malayali Vartha Recommends