വെടിയുണ്ടകള്‍ തീര്‍ന്നു ; ഇന്ത്യന്‍ സേനയ്‌ക്കെതിരെ കല്ലെടുത്ത് എറിഞ്ഞ് പാക് പട്ടാളം

വെടിയുണ്ടകള്‍ എവിടെ മിസൈലുകള്‍ എവിടെ തോക്കെങ്കിലും ഉണ്ടോ. പാക് ഭരണകൂടത്തിനെതിരെ തിരിഞ്ഞ് പട്ടാളം. ഇന്ത്യ പേടിയില്‍ പാക് പട്ടാളത്തില്‍ കൂട്ടരാജി. ജമ്മുവിലെ സാംഭ ജില്ലയില്‍ ഏഴ് ഭീകരരെ അതിര്‍ത്തി സുരക്ഷ സേന വധിച്ചതിന്റെ വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ മറ്റൊരു വാര്‍ത്തയും ചര്‍ച്ചയാകുന്നു. നുഴഞ്ഞുകയറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കിയത് പാക് സേന. എന്നാല്‍ വെടിക്കോപ്പുകള്‍ ഇല്ലാതെ വശംകെട്ട പാകിസ്ഥാന്‍ പട്ടാളം ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ കൈയ്യില്‍ കിട്ടിയ കല്ലും കമ്പും വലിച്ചെറിയുന്ന വിചിത്ര കാഴ്ച. ഭീകരരെ ഇന്ത്യയിലേക്ക് ഇറക്കി ചാവേര്‍ ആക്രമണം നടത്താനാണ് പാക് പട്ടാളം കണക്ക് കൂട്ടുന്നത്. ഇന്ത്യന്‍ സേനയെ വരിഞ്ഞ് മുറുക്കാന്‍ ഈ വഴിമാത്രമേ മുന്നിലുള്ളുവെന്ന് കണക്ക് കൂട്ടിയാണ് പാക് പട്ടാളത്തിന്റെ മനോനില തെറ്റിയ പോലുള്ള പെരുമാറ്റങ്ങള്‍. മതിയായ ആയുധങ്ങള്‍ പോലും പട്ടാളത്തിന്റെ കൈവശമില്ലെന്ന നാണംകെട്ട വിവരം പുറത്ത് വന്നതോടെ പാക് ഭരണകൂടം നാറി നില്‍ക്കുന്നു.
രാത്രി പതിനൊന്ന് മണിയോടെയാണ് രാജ്യാന്തര അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ ഉണ്ടായത്. ജമ്മു പഠാന്‍കോട്ട് ഉധംപൂര്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പതിനെട്ടടവും പയറ്റി തോറ്റ പാക് സേന ചാവേര്‍ ആക്രമണം നീക്കം ശക്തമാക്കുകയായിരുന്നു. വെടിയുണ്ടകളുടെ ക്ഷാമം പാക്കിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. എന്നാല്‍ പാക് സൈനിക മേധാവി അസിം മുനീര്‍ സേനയോട് പറഞ്ഞത് നിങ്ങള്‍ പോരാട്ടത്തിലവ്# നിന്ന് പിന്മാറരുത് അള്ളാഹു നമ്മളെ രക്ഷിക്കുമെന്നാണ്. ഇതിലും വലിയ കോമഡി ഈ നൂറ്റാണ്ടില്‍ വേറെയില്ല. പാക് പട്ടാളത്തിന്റെ തന്നെ കസ്റ്റഡിയിലാണ് അസിം മുനീറെന്നാണ് വിവരം. അതായത് സുരക്ഷിത താവളത്തിലാണ്. അവിടെ ഇരുന്നോണ്ടാണ് പോര്‍ക്കളത്തിലുള്ള പട്ടാളത്തോട് ഇന്ത്യയ്‌ക്കെതിരെ പോരാടു അള്ളാഹു രക്ഷിക്കുമെന്ന് വെച്ച് കീച്ചുന്നത്. അങ്ങനെയാണെങ്കില്‍ ഒരു ചോദ്യം ചോദിക്കാനുണ്ട് മുനീറേ. ജെയ്‌ഷെലഷ്‌കര്‍ ഭീകരര്‍ ചത്തതിന് പകരം ചോദിക്കാനിറങ്ങിയ അല്‍ഖ്വയ്ദ വെല്ലുവിളിച്ചത്. ഇന്ത്യ നമ്മുടെ വിശ്വസത്തിന് നേരെ അള്ളാഹുവിന് നേരെ വാളെടുത്തിരിക്കുന്നു. നമ്മള്‍ തിരിച്ചടിക്കും അള്ളാഹുവിനെ നമ്മള്‍ സംരക്ഷിക്കുമെന്നാണ്. അല്‍ഖ്വയ്ദ രക്ഷിക്കാനിരിക്കുന്ന അള്ളാഹുവിനെ തന്നെയാണോ സേന വിളിച്ചോളാന്‍ മുനീര്‍ പറയുന്നത്.
ഒരുവശത്ത് ഇന്ത്യ കനത്ത ആക്രമണം നടത്തുമ്പോള്‍ ഇടിത്തീ പോലെ ബലൂച് ലിബറേഷന്‍ ആര്‍മി പാക്കില്‍ മുന്നേറുന്നു. നാടകീയമായ നീക്കത്തിലൂടെ ബിഎല്‍എ ബലൂചിസ്താന്‍ തലസ്ഥാനമായ ക്വറ്റ പിടിച്ചെടുത്ത് ഇരട്ട് കയറുകയാണ് ബി എല്‍ എ. വിഘാടനവാദികളോടും പോരാടാന്‍ കഴിയാനാകാതെ ചത്ത് കുത്തി വീഴുകയാണ് പാക് സേന. ഇന്ത്യ-പാക് സംഘര്‍ഷം കടുക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ഒരാഴ്ചയായി പാകിസ്താന്‍ സൈന്യത്തിന് നേരെ വന്‍തോതിലുള്ള ആക്രമണങ്ങള്‍ ബിഎല്‍എ നടത്തിയിരുന്നു. പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ വിമതര്‍ ശക്തമായ മുന്നേറ്റമാണ് നടത്തിയത്. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന പാകിസ്താന്റെ പതാക പിഴുതെറിഞ്ഞ് സ്വന്തം പതാക സ്ഥാപിക്കുകയാണ് ഇവര്‍.
ബലൂച് ജനത സ്വന്തം പതാക ഉയര്‍ത്താന്‍ തുടങ്ങിയിരിക്കുന്നു. നയതന്ത്ര പ്രവര്‍ത്തനങ്ങള്‍ പാകിസ്താനില്‍നിന്ന് ബലൂചിസ്ഥാനിലേക്ക് ലോകം മാറ്റേണ്ട സമയമായി. പാകിസ്താന് വിട, ബലൂചിസ്ഥാനിലേക്ക് സ്വാഗതം' സ്വതന്ത്ര ബലൂച്ച് പ്രസ്ഥാനത്തിന്റെ പ്രതിനിധിയും എഴുത്തുകാരനുമായ മിര്‍ യാര്‍ ബലോച്ച് കുറിച്ചു. ബിഎല്‍എയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ള പ്രഹരം പാകിസ്താന് വലിയ തോതില്‍ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. വ്യാഴാഴ്ച പകലും ബിഎല്‍എ പാകിസ്താന്‍ സൈന്യത്തിനെതിരെ ആക്രമണം നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അതിര്‍ത്തിയില്‍ ഇന്ത്യപാക് സംഘര്‍ഷം കനക്കുന്നതിനിടെ, ബിഎല്‍എ വന്‍മുന്നേറ്റം നടത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം തടവുകാരുമായി പോയ പാക് സൈന്യത്തിന്റെ വാഹനം ബിഎല്‍എ തടഞ്ഞിരുന്നു. തടവുകാരെ മോചിപ്പിച്ച ശേഷം ഏഴു സൈനികരെയാണ് അവര്‍ വധിച്ചത്. അതിനുമുമ്പ് സൈനിക വാഹനത്തിന് നേരെ നടത്തിയ സ്‌ഫോടനത്തില്‍ 20 സൈനികരെ വധിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വ്യാഴാഴ്ച അര്‍ധരാത്രിയോടെ ബിഎല്‍എ ക്വറ്റയില്‍ ആധിപത്യം സ്ഥാപിച്ചതായ വാര്‍ത്തയും പുറത്തുവരുന്നത്. ബലൂച് വിമോചന പോരാട്ടം അടിച്ചമര്‍ത്താന്‍ പാകിസ്താന്‍ കഴിഞ്ഞ കുറച്ചുനാളുകളായി പരിശ്രമിക്കുന്നുണ്ട്. ബിഎല്‍എ പോരാളികള്‍ക്കെതിരെ ക്രൂരമായ ആക്രമണങ്ങളാണ് പാക് സൈന്യം നടത്തിയിരുന്നത്. ബലൂച് പോരാളികളെ പിടിച്ചുകൊണ്ടുപോയി തടവിലാക്കുകയോ ക്രൂരമായി ഉപദ്രവിക്കുകയോ വെടിവെച്ച് കൊല്ലുകയോ ആണ് ചെയ്തിരുന്നത്. സ്ത്രീകളെയും ഉപദ്രവിച്ചിരുന്നു. എന്നാല്‍, അന്താരാഷ്ട്രതലത്തില്‍ ഈ വിഷയത്തിന് വലിയ പ്രാമുഖ്യം കിട്ടിയിരുന്നില്ല.
https://www.facebook.com/Malayalivartha