ഇന്ത്യയെ തകർക്കാൻ എത്തിയ 'തുര്‍ക്കിഷ് ഡ്രോണുകള്‍.. 'ഓപ്പറേഷൻ ദോസ്ത്' എന്ന പേരില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷൻ 'തുര്‍ക്കി മറന്നു കാണും...36 കേന്ദ്രങ്ങളെയാണ് പാകിസ്താന്‍ ലക്ഷ്യമിട്ടത്...

ഇന്ത്യന്‍സൈന്യത്തെയും രാജ്യത്തെ സാധാരണക്കാരെയും ലക്ഷ്യമിട്ടുള്ള ആക്രമണത്തിനാണ് പാകിസ്താന്‍ തുര്‍ക്കി നല്‍കിയ ഡ്രോണുകള്‍ ഉപയോഗിച്ചത്. തുര്‍ക്കിയുടെ 300-400 ഡ്രോണുകളാണ് ഇന്ത്യയ്ക്ക് നേരേ പാകിസ്താന്‍ കഴിഞ്ഞദിവസങ്ങളില്‍ ഉപയോഗിച്ചത്. എന്നാല്‍, ഇതെല്ലാം ഇന്ത്യന്‍സൈന്യം വെടിവെച്ചിട്ടിരുന്നു.കഴിഞ്ഞദിവസം ഇന്ത്യയിലെ 36 കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്താനായിരുന്നു പാകിസ്താന്റെ ശ്രമം. ഇന്ത്യന്‍സൈന്യം ഇത് ഫലപ്രദമായി തടഞ്ഞു. ഏകദേശം നാന്നൂറോളം ഡ്രോണുകളാണ് ഈ ആക്രമണങ്ങള്‍ക്കായി പാകിസ്താന്‍ ഉപയോഗിച്ചത്.
തുടര്‍ന്ന് വെടിവെച്ചിട്ട ഈ ഡ്രോണുകളുടെ അവശിഷ്ടങ്ങള്‍ ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധിച്ചതോടെയാണ് ഇതെല്ലാം തുര്‍ക്കിയുടേതാണെന്ന സൂചന ലഭിച്ചത്. തുര്‍ക്കിയുടെ 'അസിസ് ഗാര്‍ഡ് സോങ്കര്‍' ഡ്രോണുകളാണ് കഴിഞ്ഞദിവസം പാകിസ്താന്‍ ഇന്ത്യയെ ലക്ഷ്യമിട്ട് അയച്ചതെന്നാണ് ഫൊറന്‍സിക് പരിശോധനയിലെ പ്രാഥമികസൂചന.പാകിസ്താന് സാമ്പത്തികമായും സൈനികതലത്തിലും പിന്തുണ നല്‍കുന്ന രാജ്യമാണ് തുര്‍ക്കി. പഹല്‍ഗാമില്‍ പാക് ഭീകരര്‍ 26 പേരെ കൊന്നൊടുക്കിയ സംഭവത്തെ തുര്‍ക്കി ഇന്നേവരെ അപലപിച്ചിരുന്നില്ല. മാത്രമല്ല, പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ തുര്‍ക്കി പ്രസിഡന്റ് തയ്യിപ് ഉര്‍ദുഗാന്‍ പാക് പ്രധാനമന്ത്രി
ഷെഹബാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തിയതും ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.'തുര്‍ക്കിഷ് ഡ്രോണുകള്‍ ഉപയോഗിച്ചാണ് പാകിസ്താന്‍ ആക്രമണം നടത്തിയത്. പാക് സൈന്യം തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. 36 കേന്ദ്രങ്ങളെയാണ് പാകിസ്താന്‍ ലക്ഷ്യമിട്ടത്. കനത്ത പ്രഹരശേഷിയുളള ആയുധങ്ങളാണ് പാകിസ്താന്‍ ഉപയോഗിച്ചത്. അന്തര്‍ദേശീയ അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും പലതവണ ആക്രമണം നടത്തി. ഭട്ടിന്‍ഡ വിമാനത്താവളം ഡ്രോണ്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ നീക്കമുണ്ടായി.
പാകിസ്താന്‍ നാനൂറോളം ഡ്രോണുകളാണ് ഉപയോഗിച്ചത്'- സോഫിയാ ഖുറേഷി പറഞ്ഞിരുന്നു . തുർക്കിയിൽ 2023ൽ വിനാശകരമായ ഭൂകമ്പം ഉണ്ടായപ്പോൾ സഹായത്തിനെത്തിയ ആദ്യ രാജ്യമായിരുന്നു ഇന്ത്യ. 'ഓപ്പറേഷൻ ദോസ്ത്' എന്ന പേരില്‍ ഇന്ത്യ രക്ഷാപ്രവര്‍ത്തനം ഉടൻ ആരംഭിച്ചു. എൻഡിആർഎഫിനും സഹായത്തിനുമൊപ്പം, കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ സഹായിക്കാൻ ഗരുഡ എയ്‌റോസ്‌പേസ് ഡ്രോണുകളും മരുന്നും ഭക്ഷണവും കൊണ്ടുപോകാൻ പരിഷ്കരിച്ച കിസാൻ ഡ്രോണുകളും ഇന്ത്യ അയച്ചു.എന്നാൽ, ദുരിത കാലത്തെ ഇന്ത്യൻ സഹായം മറന്ന തുര്‍ക്കി ഇപ്പോൾ പാകിസ്ഥാനൊപ്പമാണ്. എന്നാൽ വെള്ളിയാഴ്ചത്തെ കണ്ടെത്തൽ ഇന്ത്യക്ക് വലിയ ഞെട്ടലാണ് സമ്മാനിച്ചത്.
https://www.facebook.com/Malayalivartha