പാക് പ്രകോപനത്തിന് പിന്നാലെ അതിര്‍ത്തിയിലെ പട്ടണങ്ങളെല്ലാം കനത്ത ജാഗ്രതയില്‍...

പാക് പ്രകോപനത്തിന് പിന്നാലെ അതിര്‍ത്തിയിലെ പട്ടണങ്ങളെല്ലാം കനത്ത ജാഗ്രതയിലാണ്. ഇവിടങ്ങളില്‍ സൈനികരെ വിന്യസിച്ചിരിക്കുകയാണ്.
ജമ്മു കാശ്മീരിലെ അതിര്‍ത്തി മേഖലകളെല്ലാം സാധാരണഗതിയിലായി്. ഇന്നലെ രാത്രി വൈകി നിയന്ത്രണരേഖയ്ക്ക് സമീപം പാക് വെടിവെയ്പ്പ് നടന്നെങ്കിലും ജമ്മുവില്‍ മറ്റ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.
നഗ്രോത്ത കരസേന ക്യാമ്പിനുനേരെ നടന്ന ആക്രമണത്തില്‍ ഭീകരര്‍ക്കായി ഇന്ത്യന്‍ സൈന്യം തിരച്ചില്‍ നടത്തുകയാണ്.
പഞ്ചാബിലെ പഠാന്‍കോട്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ച് തുടങ്ങി്. ഗുജറാത്തിലെ അതിര്‍ത്തി പ്രദേശങ്ങളും സാധാരണനിലയിലായി.
അതേസമയം, ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചിരുന്ന ബാര്‍മര്‍, ജയ്‌സാല്‍മീര്‍ എന്നിവിടങ്ങളില്‍ ജാഗ്രത തുടരുന്നു .ഇന്നലെ രാത്രിയില്‍ വെടിനിര്‍ത്തല്‍ ധാരണ ലംഘിച്ച പാകിസ്ഥാന് ശക്തമായ മറുപടിയാണ് ഇന്ത്യ നല്‍കിയത്. അതിര്‍ത്തി കടന്നെത്തിയ നിരവധി പാക് ഡ്രോണുകള്‍ വെടിവച്ചിട്ടു.
ജമ്മുകാശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ പലയിടത്തും പാക് ഡ്രോണുകളെത്തി. അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ സുരക്ഷാമുന്‍കരുതല്‍ എന്ന നിലയില്‍ ഇന്നലെ പൂര്‍ണ ബ്ലാക് ഔട്ട് ഏര്‍പ്പെടുത്തിയിരുന്നു. ജനങ്ങളോട് വീടിന് പുറത്ത് ഇറങ്ങരുതെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.
https://www.facebook.com/Malayalivartha