പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതോടെ, ലോകരാഷ്ട്രങ്ങൾക്കിടയിൽ അപമാനിക്കപ്പെട്ടത് അമേരിക്കയാണ്..മണിക്കൂറുകളുടെ ആയുസ് മാത്രമാണ് പാകിസ്ഥാൻ നൽകിയത്..

വെടിനിർത്തൽ ധാരണ ലംഘിക്കുകയായിരുന്നു. ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാലിപ്പോൾ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതോടെ ലോകരാഷ്ട്രങ്ങൾക്കിടയിൽ അപമാനിക്കപ്പെട്ടത് അമേരിക്കയാണ്.ട്രംപിന്റെ നയതന്ത്ര വിജയമാണെന്ന അമേരിക്കയുടെ അവകാശവാദത്തിനേറ്റ കനത്ത തിരിച്ചടിയാണ് പാകിസ്ഥാന്റെ നടപടി. ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാറിന് സമ്മതിച്ചെന്ന് ട്രംപാണ് ലോകത്തെ ആദ്യം അറിയിച്ചത്.
അമേരിക്കയുമായുള്ള നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിന് ധാരണയിലെത്തി. ബുദ്ധിപരമായ നീക്കത്തിന് ഇന്ത്യയെയും പാകിസ്ഥാനെയും അഭിനന്ദിക്കുന്നുവെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു.അമേരിക്കയുടെ തയതന്ത്ര വിജയമെന്ന തരത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും വിവരങ്ങൾ പങ്കുവച്ചിരുന്നു. ഇതോടെ അമേരിക്കയെ അഭിനന്ദിച്ച് വിവിധ രാഷ്ട്രങ്ങളാണ് രംഗത്തെത്തിയത്. എന്നാൽ, ഇതിനൊക്ക മണിക്കൂറുകളുടെ ആയുസ് മാത്രമാണ് പാകിസ്ഥാൻ നൽകിയത്.
അമേരിക്കയുടെ വാക്കിന് പുല്ലുവില കൽപ്പിച്ച്പാകിസ്ഥാൻ അതിർത്തി മേഖലകളിലേക്ക് ഡ്രോണുകൾ വർഷിക്കുകയായിരുന്നു. ഇത് ട്രംപിനേറ്റ കനത്ത തിരിച്ചടിയായി. പാകിസ്ഥാന്റെ ഈ ഇരട്ടത്താപ്പിനെതിരെ അമേരിക്ക എന്ത് നിലപാടാണ് സ്വീകരിക്കാൻ പോകുന്നതെന്ന് ഉറ്റുനോക്കുകയാണ് മറ്റ് രാജ്യങ്ങൾ. ഇതിനിടെ പാകിസ്ഥാന്റെ നീക്കം അംഗീകരിക്കാനാവാത്ത നിലപാടാന്നെന്നാണ് ഇന്ത്യ പ്രതികരിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം ചർച്ച നടത്തി.പാകിസ്ഥാന്റെ നടപടി അപലപനീയമാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു.
പാകിസ്ഥാന്‍ ഉത്തരവാദിത്തത്തോടെ പെരുമാറാന്‍ തയ്യാറാകണമെന്നും സാഹചര്യം മനസിലാക്കണമെന്നും മിസ്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























