ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയര്‍മാരുടെയും ടെക്നീഷ്യന്‍മാരുടെയും സംഭാവനകളെ ദേശീയ സാങ്കേതിക ദിനത്തില്‍ പ്രശംസിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്....

നമ്മുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തിയ എല്ലാ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും രാജ്യം സല്യൂട്ട് നല്‍കുന്നു...
ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെയും എഞ്ചിനീയര്‍മാരുടെയും ടെക്നീഷ്യന്‍മാരുടെയും സംഭാവനകളെ ദേശീയ സാങ്കേതിക ദിനത്തില്‍ പ്രശംസിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.
നമ്മുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തിയ എല്ലാ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും രാജ്യം സല്യൂട്ട് നല്‍കുന്നതായി അദേഹം എക്‌സില്‍ കുറിച്ചു. 1998ല്‍ പൊഖ്റാനില്‍ ആണവായുധ പരീക്ഷണം വിജയകരമായി നടത്തിയ ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ സംഭാവനകളെ അഭിമാനത്തോടെ ഓര്‍ത്തെടുക്കുകയാണ് ഇന്ത്യന്‍ ചരിത്രത്തെ പുനര്‍നിര്‍വചിച്ച നിമിഷമായി പൊഖ്റാനിലെ ആണവ പരീക്ഷണം എന്നും അദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
സാങ്കേതിക രംഗത്ത് രാജ്യം കൈവരിച്ച അത്ഭുതാവഹമായ മുന്നേറ്റത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയും ദേശീയ സാങ്കേതിക ദിനത്തില്‍ പ്രശംസിച്ചു. സാങ്കേതിക രംഗത്തെ ഇന്ത്യയുടെ അവിസ്മരണീയമായ കുതിപ്പ് ഈ ദിനം ആഘോഷിക്കപ്പെടുന്നു.
"
https://www.facebook.com/Malayalivartha























