പറന്നുയർന്ന വിമാനം അപകടത്തിലേക്ക്...! പൈലറ്റിന് കിട്ടിയ 'ആ സന്ദേശം'; 171 യാത്രക്കാരുമായി ആകാശത്ത് വട്ടം ചുറ്റി വിമാനം!!! പിന്നാലെ ഭൂമിയിലേക്ക്...!

തിരുവനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനം അടിയന്തരമായി തിരിച്ചിറക്കുന്ന സാഹചര്യമുണ്ടായി. സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത് . വെള്ളിയാഴ്ച രാത്രി 7.54ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത് .
171 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. വിമാനം പറന്നുയര്‍ന്നതിന് ശേഷം പിന്‍ഭാഗത്തുള്ള ചക്രങ്ങളുടെ ഹൈഡ്രോളിക് സംവിധാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായതായി പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടു . ഉടന്‍ തന്നെ വിമാനം തിരിച്ചിറക്കുന്നതിനുള്ള അനുമതി തേടി.
വിമാനത്തില്‍ അബുദാബിയിലേക്കുള്ള ദീര്‍ഘദൂര യാത്രക്കായി ഇന്ധനം ഉണ്ടായിരുന്നു. തിരിച്ചിറങ്ങാനുള്ള ഇന്ധനം നിലനിര്‍ത്തിയ ശേഷം അധികമുള്ളത് വട്ടം ചുറ്റി പറന്ന് തീര്‍ക്കാനായിരുന്നു പൈലറ്റിന് ലഭിച്ച നിര്‍ദ്ദേശം. തുടര്‍ന്ന് രാത്രി 8.30ഓടെ വിമാനം തിരിച്ചിറക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























