ഛത്തീസ്ഗഢിലെ റായ്പുര്‍ - ബലോദബസാര്‍ ഹൈവേയില്‍ ട്രയില്‍ ലോറിയും ട്രക്കും കൂട്ടിയിടിച്ച് 13 പേര്‍ക്ക് ദാരുണാന്ത്യം.... നിരവധി പേര്‍ക്ക് പരുക്ക്

ഛത്തീസ്ഗഢിലെ റായ്പുര്‍ - ബലോദബസാര്‍ ഹൈവേയില്‍ ട്രയില്‍ ലോറിയും ട്രക്കും കൂട്ടിയിടിച്ച് 13 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സരഗാവിനടുത്താണ് അപകടം. മതപരമായ ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടതെന്നു പൊലീസ് . പരിക്കേറ്റവരെ റായ്പുര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചാടൗഡ് ഗ്രാമത്തില്‍ നിന്നുള്ളവരാണ് അപകടത്തില്‍ പെട്ടത്. ബനാ ബനാറസിയില്‍ നിന്നു മടങ്ങുമ്പോഴാണ് ട്രക്കില്‍ ലോറിയിടിച്ചത്.
അപകടത്തിന്റെ കൃത്യമായ കാരണം സ്ഥിരീകരിച്ചിട്ടില്ല
. പ്രാഥമിക റിപ്പോര്‍ട്ടനുസരിച്ച് ട്രക്കിന്റെ അമിത ഭാരവും അപകട സമയത്ത് ഡ്രൈവര്‍ക്ക് കാഴ്ച തെളിയാത്തതുമാണ് കാരണമെന്നാണ് നിഗമനം.അപകടത്തിനു പിന്നാലെ രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് .
"
https://www.facebook.com/Malayalivartha























