Widgets Magazine
12
May / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറും ആഴ്‌ചയിൽ ഏഴ് ദിവസവും വിശ്രമമില്ലാതെ നിരീക്ഷണം.. ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാൻ 10 ഉപഗ്രഹങ്ങൾ..ഐഎസ്ആർ‌ഒ ചെയർമാൻ വി നാരായണൻ..


ഗുജറാത്തിന്റെ അന്താരാഷ്ട്ര അതിർത്തി ജില്ലയിൽ... ജനങ്ങൾ വ്യത്യസ്തമായ രീതിയിലാണ് കേന്ദ്രസർക്കാർ, മുന്നോട്ടുവച്ച ബ്ളാക്ക് ഔട്ട് പ്രോട്ടോക്കോൾ പാലിക്കുന്നത്...


കോസ്മറ്റിക് ക്ലിനിക്കിൽ മുമ്പും ശസ്ത്രക്രിയയ്ക്കു വിധേയനായ ഒരാൾ മരിച്ചു: യുവതിക്ക്‌ കൈ, കാൽ വിരലുകൾ നഷ്ടപ്പെട്ടതിൽ കുറ്റക്കാരാണെന്ന കണ്ടെത്തൽ നിലനിൽക്കെ ആശുപത്രിയ്ക്ക് ആരോഗ്യവകുപ്പ് ലൈസൻസ് നൽകി...


വിജയകുമാറിനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ പ്രതി അമിത് ഉറാങ്ങിനെ ചോദ്യം ചെയ്ത് സിബിഐ സംഘം...


ഐഎൻഎസ് വിക്രാന്തിനെ സംബന്ധിക്കുന്ന വിവരങ്ങൾ ശേഖരിക്കാൻ ശ്രമം..പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേന ഫോണിൽ വിളിച്ചു..കയ്യോടെ തൂക്കി നേവി..

24 മണിക്കൂറും ആഴ്‌ചയിൽ ഏഴ് ദിവസവും വിശ്രമമില്ലാതെ നിരീക്ഷണം.. ഇന്ത്യയുടെ സുരക്ഷ ഉറപ്പാക്കാൻ 10 ഉപഗ്രഹങ്ങൾ..ഐഎസ്ആർ‌ഒ ചെയർമാൻ വി നാരായണൻ..

12 MAY 2025 06:02 PM IST
മലയാളി വാര്‍ത്ത

നമ്മുടെ സുരക്ഷയ്‌ക്കായി 24 മണിക്കൂറും ആഴ്‌ചയിൽ ഏഴ് ദിവസവും വിശ്രമമില്ലാതെ നിരീക്ഷണം നടത്തുന്ന ഒരു സംവിധാനം ഇന്ത്യയ്‌ക്കുണ്ട്. അവയാണ് കൃത്രിമ ഉപഗ്രഹങ്ങൾ. ഐഎസ്ആർ‌ഒ ചെയർമാൻ വി നാരായണൻ ഇന്ന് അറിയിച്ചതനുസരിച്ച് ഇന്ത്യൻ കര-നാവിക അതിർത്തികളിൽ ഇവ എപ്പോഴും നിരീക്ഷണം നടത്തുന്നു.ഇംഫാലിൽ നടന്ന സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റിയുടെ (സിഎയു) അഞ്ചാമത് ബിരുദദാന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏപ്രിൽ 22-ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് നാരായണന്റെ പരാമർശം .

 

"നമ്മുടെ അയൽക്കാരെക്കുറിച്ച് നിങ്ങൾക്കെല്ലാവർക്കും അറിയാം. നമ്മുടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കണമെങ്കിൽ,നമ്മുടെ ഉപഗ്രഹങ്ങൾ വഴി സേവനം നൽകണം. നമ്മുടെ 7,000 കിലോമീറ്റർ കടൽത്തീര പ്രദേശങ്ങൾ നാം നിരീക്ഷിക്കണം. വടക്കൻ ഭാഗം മുഴുവൻ തുടർച്ചയായി നിരീക്ഷിക്കണം. ഉപഗ്രഹ, ഡ്രോൺ സാങ്കേതികവിദ്യ ഇല്ലാതെ നമുക്ക് അത് നേടാൻ കഴിയില്ല," അദ്ദേഹം പറഞ്ഞു.പഹൽഗാം ആക്രമണത്തിന് പ്രതികാരമായി, മെയ് 7 ന് ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകൾ ഇന്ത്യ ആക്രമിച്ചു. ഇതോടെ, പാകിസ്ഥാൻ ഇന്ത്യയ്ക്ക് നേരെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി.

ഇന്ത്യ അവയെ തടഞ്ഞുനിർത്തി നിർവീര്യമാക്കി. ഒടുവിൽ കര, വ്യോമ, കടൽ വഴിയുള്ള എല്ലാ സൈനിക നടപടികളും ഉടനടി നിർത്താൻ ശനിയാഴ്ച ഇരു രാജ്യങ്ങളും സമ്മതിച്ചു.ചന്ദ്രയാൻ-1 ദൗത്യം ചന്ദ്രന്റെ ഉപരിതലത്തിൽ ജല തന്മാത്രകളുടെ തെളിവുകൾ കണ്ടെത്തിയെന്നും, അങ്ങനെ ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയെന്നും ബഹിരാകാശത്തെ ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കവെ ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. ഇന്ത്യ ഒരു "ഊർജ്ജസ്വലമായ ബഹിരാകാശ ശക്തി"യായി മാറുകയാണെന്നും 2040 ഓടെ ആദ്യത്തെ ബഹിരാകാശ നിലയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ 34 രാജ്യങ്ങൾക്കായി 433 ഉപഗ്രഹങ്ങൾ വിക്ഷേപിച്ച് ഭ്രമണപഥത്തിൽ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് എത്തിക്സ് കമ്മിറ്റി തള്ളി  (20 minutes ago)

ഭൂചലനം ഒരാഴ്ചയ്ക്കിടെ മൂന്നാം തവണ  (38 minutes ago)

കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി  (1 hour ago)

ഐഎസ്ആർഒ ചെയർമാൻ  (2 hours ago)

ഭാവിയിലെ ഏത് പ്രകോപനവും നേരിടാന്‍ സജ്ജമെന്ന് സൈന്യം  (3 hours ago)

അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റ്‌ തസ്തികയിലേക്ക് നിയമനം  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി 8ന് രാജ്യത്തെ അഭിസംബോധന ചെയ്യും  (3 hours ago)

ഒന്നാം ക്ലാസ്സിന് എന്‍ട്രസ് പരീക്ഷ വേണ്ടെന്ന് മന്ത്രി  (3 hours ago)

Gujaratis ഒറ്റക്കെട്ടായി ഗ്രാമവാസികൾ  (4 hours ago)

താമസം തൊഴുത്തില്‍, പഠനം തെരുവുവിളക്കിന് ചുവട്ടില്‍  (4 hours ago)

നഴ്‌സുമാര്‍ നടത്തുന്നത് സമാനതകളില്ലാത്ത ആതുര സേവനം: മന്ത്രി വീണാ ജോര്‍ജ്; നഴ്‌സിംഗ് മേഖലയില്‍ ഉണ്ടായത് ചരിത്ര മുന്നേറ്റം  (4 hours ago)

കോസ്മറ്റിക് ക്ലിനിക്കിൽ മുമ്പും ശസ്ത്രക്രിയയ്ക്കു വിധേയനായ ഒരാൾ മരിച്ചു: യുവതിക്ക്‌ കൈ, കാൽ വിരലുകൾ നഷ്ടപ്പെട്ടതിൽ കുറ്റക്കാരാണെന്ന കണ്ടെത്തൽ നിലനിൽക്കെ ആശുപത്രിയ്ക്ക് ആരോഗ്യവകുപ്പ് ലൈസൻസ് നൽകി...  (4 hours ago)

അടച്ചിട്ട വിമാനത്താവളങ്ങള്‍ ഉടന്‍ തുറക്കും  (5 hours ago)

കേരളത്തിൽ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (5 hours ago)

ഹല്‍ദി ചടങ്ങ് ദിവസം വരന്റെ വീട്ടുകാരുടെ പോക്രിത്തരം; വിവാഹ ദിവസം മണ്ഡപത്തില്‍ എത്തുമ്പോള്‍ വധു സ്വര്‍ണ്ണം ധരിക്കണം: ഇല്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് വരൻ...  (5 hours ago)

Malayali Vartha Recommends