ഡ്രമ്മിനുള്ളില്‍ യുവാവിന്റെ മൃതദേഹം: ഭാര്യയും വീട്ടുടമസ്ഥന്റെ മകനും അറസ്റ്റില്‍

വാടക വീട്ടിലെ ടെറസില്‍ നീല ഡ്രമ്മിനുള്ളില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഭാര്യയും വീട്ടുടമസ്ഥന്റെ മകനും അറസ്റ്റില്‍. രാജസ്ഥാനിലെ ഖൈര്‍താല്‍ തിജാരയിലാണ് സംഭവം. ഉത്തര്‍പ്രദേശ് സ്വദേശി ഹന്‍സ്‌റാമിന്റെ മൃതദേഹമാണ് ഡ്രമ്മിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് മരിച്ചയാളുടെ ഭാര്യ സുനിതയും വീട്ടുടമസ്ഥന്റെ മകന്‍ ജിതേന്ദ്രയും ശനിയാഴ്ച മുതല്‍ മൂന്ന് കുട്ടികളുമായി ഒളിവില്‍ കഴിയുകയായിരുന്നു. എന്നാല്‍ ഇരുവരെയും തിങ്കളാഴ്ച പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കഴുത്തില്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിവേറ്റ നിലയിലായിരുന്നു മൃതദേഹം. ടെറസില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍വാസി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ഡ്രമ്മില്‍ കണ്ടെത്തിയത്. ഉപ്പുകൊണ്ട് നിറച്ച നിലയിലായിരുന്നു ഡ്രം കാണപ്പെട്ടത്. മൃതദേഹം വേഗത്തില്‍ അഴുകുന്നതിനാണ് ഉപ്പ് പുരട്ടിയതെന്ന് പൊലീസ് പറയുന്നു.
ഒരു ഇഷ്ടിക ചൂളയില്‍ ജോലി ചെയ്തിരുന്ന ഹന്‍സ്‌റാം കഴിഞ്ഞ രണ്ട് മാസമായി ഈ വാടക വീട്ടിലായിരുന്നു മൂന്ന് കുട്ടികള്‍ക്കുമൊപ്പം താമസിച്ചിരുന്നത്. ശനിയാഴ്ച മുതല്‍ ഇയാളുടെ കുടുംബത്തെ കാണാനില്ലെന്നാണ് വീട്ടുടമയുടെ മകന്‍ പൊലീസിനു നല്‍കിയ വിവരം. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടുടമയുടെ മകന്‍ ജിതേന്ദ്രയെയും കൊല്ലപ്പെട്ട ഹന്‍സ്‌റാമിന്റെ ഭാര്യ സുനിതയെയും പൊലീസ് അറസ്റ്റു ചെയ്തത്. ഹന്‍സ്‌റാം മദ്യത്തിന് അടിമയായിരുന്നുവെന്നും ജിതേന്ദ്രയോടൊപ്പം പലപ്പോഴും മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു. 12 വര്‍ഷം മുമ്പാണ് ജിതേന്ദ്രയുടെ ഭാര്യ മരിച്ചത്.
https://www.facebook.com/Malayalivartha