വീടിന്റെ എസി. തകരാര്‍ പരിഹരിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റിലേക്ക്... യുവാവിന് ദാരുണാന്ത്യം

സഹപ്രവത്തകനോടൊപ്പം വീടിന്റെ എസി. തകരാര്‍ പരിഹരിക്കുന്നതിനിടെ കാല്‍ വഴുതി കിണറ്റില്‍ വീണ് യുവാവ് മരിച്ചു. പേയാട് അലക്കുന്നം കിഷോറിന്റെ വീട്ടില്‍ ജോലിക്കിടെ പൊറ്റയില്‍ സ്വദേശി അഖില്‍രാജ് (21) ആണ് അപകടത്തില്‍പ്പെട്ടത്.
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. കുണ്ടമണ്‍ഭാഗത്തെ എ.സി. സര്‍വീസ് സെന്ററില്‍ നിന്ന് ജോലിക്കെത്തിയതായിരുന്നു അഖില്‍. രണ്ടാം നിലയിലെ സണ്‍ ഷേഡില്‍ നിന്ന് സഹപ്രവര്‍ത്തകനോടൊപ്പം എ.സി.യുടെ തകരാര്‍ പരിഹരിക്കുന്നതിനിടെ കാല്‍ വഴുതി, മൂടിയില്ലാത്ത കിണറ്റിലേക്ക് വീഴുകയായിരുന്നു.
അപകടം നടന്ന ഉടന്‍ തന്നെ കാട്ടാക്കടയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി അഖിലിനെ പുറത്തെടുത്ത് മലയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. രാജേന്ദ്രനാണ് അഖിലിന്റെ അച്ഛന്‍, പരേതയായ രമണിയാണ് അമ്മ.ഒരു സഹോദരിയുണ്ട്.
https://www.facebook.com/Malayalivartha