മുൻ സുപ്രീം കോടതി ജഡ്ജി ബി സുദർശൻ റെഡ്ഡി പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

സെപ്റ്റംബർ 9 ന് നടക്കുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ, മുൻ സുപ്രീം കോടതി ജഡ്ജിയും ഗോവയിലെ ആദ്യത്തെ ലോകായുക്തയുമായ ജസ്റ്റിസ് (വിരമിച്ച) ബി സുദർശൻ റെഡ്ഡിയെയാണ് ഇന്ത്യയിലെ പ്രതിപക്ഷ സഖ്യം സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന ഭരണഘടനാ പദവിയിലേക്കുള്ള മത്സരത്തിൽ എൻഡിഎ സ്ഥാനാർത്ഥിയും മഹാരാഷ്ട്ര ഗവർണറും ബിജെപി മുതിർന്ന നേതാവുമായ സി പി രാധാകൃഷ്ണനെയാണ് റെഡ്ഡി നേരിടുക. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയാണ് ഇതുസംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ് ആണ് ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയുടെ പേര് മുന്നോട്ടുവെച്ചത്.
ആന്ധ്രാപ്രദേശിലെ രംഗറെഡ്ഡി ജില്ലയിൽ ജനിച്ച ശ്രീ റെഡ്ഡി 1971 ൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിക്കുകയും തുടർന്ന് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുകയും ചെയ്തു. 1995 ൽ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം 2005 ൽ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായി. 2007 ജനുവരിയിൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായ അദ്ദേഹം 2011 ജൂലൈയിൽ വിരമിച്ചു. അതിനുശേഷം, ഗോവയുടെ ആദ്യത്തെ ലോകായുക്തയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
https://www.facebook.com/Malayalivartha