ഇന്ത്യയിലേക്ക് മടങ്ങാൻ ഭയമാണ്': ഫ്ലോറിഡയിൽ മൂന്ന് പേരുടെ മരണത്തിന് കാരണക്കാരനായ ട്രക്ക് ഡ്രൈവർ ; വാണിജ്യ ഡ്രൈവിംഗ് ലൈസന്‍സ് നേടിയതെങ്ങനെ എന്ന് ചോദ്യം ഉയർത്തി ട്രംപ് ഭരണകൂടം

ഫ്ലോറിഡയിൽ ഇന്ത്യൻ വംശജനായ ട്രക്ക് ഡ്രൈവർ ഹർജീന്ദർ സിംഗ് തന്റെ സെമി ട്രക്ക് തെറ്റായ വഴിത്തിരിവിൽ മൂന്ന് പേരെ കൊലപ്പെടുത്തിയതിന് ശേഷം, ഡൊണാൾഡ് ട്രംപ് ഭരണകൂടം അദ്ദേഹത്തിന്റെ മുൻകാല രേഖകളെല്ലാം പരിശോധിച്ചു. , 2018 ൽ കാലിഫോർണിയ വഴി നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് രണ്ട് ദിവസത്തിന് ശേഷം ബോർഡർ പട്രോൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായി ഇപ്പോൾ സ്ഥിരീകരിച്ചു. നാടുകടത്തലിന് അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്തിരുന്നു, എന്നാൽ ഇന്ത്യയിൽ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ചതിനെത്തുടർന്ന് യുഎസിൽ തുടരാൻ അനുവദിച്ചതായി പേര് വെളിപ്പെടുത്താത്ത പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. റിപ്പോർട്ട് അനുസരിച്ച്, യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് അദ്ദേഹത്തിന്റെ ഭയം സ്ഥിരീകരിച്ചതായും തുടർന്ന് 2019 ജനുവരിയിൽ 5,000 ഡോളറിന്റെ ഇമിഗ്രേഷൻ ബോണ്ടിൽ സിംഗ് മോചിതനായി.
ഇതോടെ ട്രംപ് ഭരണകൂടവും കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോമിന്റെ ഓഫീസും തമ്മിൽ പുതിയൊരു തർക്കം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഹർജീന്ദർ സിംഗ് എങ്ങനെയാണ് യുഎസിലേക്ക് അനധികൃതമായി കുടിയേറിയതെന്നും വാണിജ്യ ഡ്രൈവിംഗ് ലൈസൻസ് നേടിയതെന്നുമാണ് ട്രംപ് ഭരണകൂടം ഉന്നയിക്കുന്ന ചോദ്യങ്ങൾ. കാലിഫോർണിയ മോട്ടോർ വാഹന വകുപ്പാണ് ഹർജീന്ദർ സിംഗിന് ലൈസൻസ് നൽകിയത്. പൊതുജന സുരക്ഷയെക്കുറിച്ച് ആഭ്യന്തര സുരക്ഷാ വകുപ്പ് ആശങ്ക പ്രകടിപ്പിച്ചു. ഇനിയും എത്ര പേർക്ക് ജീവൻ നഷ്ടപ്പെടുമെന്ന് അവർ ഒദ്യോഗിക എക്സ് പേജിലൂടെ ചോദ്യം ചെയ്തു. ,2018-ൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരുന്ന സമയത്താണ് ഹർജീന്ദർ സിംഗ് യുഎസിൽ പ്രവേശിച്ചതെന്ന് കാലിഫോർണിയ ഗവർണറുടെ ഓഫീസ് വ്യക്തമാക്കി. രാജ്യത്ത് രേഖകളില്ലാതെ താമസിക്കുന്നവർക്ക് വാണിജ്യ ലൈസൻസുകൾ നൽകിയിട്ടില്ലെന്നും ട്രംപ് ഭരണകൂടത്തോട് ഗവർണറുടെ ഓഫീസ് അറിയിച്ചു.
ഓഗസ്റ്റ് 12 ന് ഫ്ലോറിഡ ടേൺപൈക്കിലെ ഫോർട്ട് പിയേഴ്‌സിന് സമീപം മൂന്ന് പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സിംഗ് അറസ്റ്റിലായത്. മൂവരും ഒരു മിനിവാനിലായിരുന്നു. പോംപാനോ ബീച്ചിൽ നിന്നുള്ള 37 വയസ്സുള്ള ഒരു സ്ത്രീയും മിയാമിയിൽ നിന്നുള്ള 54 വയസ്സുള്ള ഒരു പുരുഷനും സംഭവസ്ഥലത്ത് തന്നെ മരിച്ചു, ഫ്ലോറിഡ സിറ്റിയിൽ നിന്നുള്ള 30 വയസ്സുള്ള ഒരു ഡ്രൈവർ പിന്നീട് ആശുപത്രിയിൽ മരിച്ചു.
https://www.facebook.com/Malayalivartha