മുംബൈയില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത...പ്രദേശത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

മുംബൈയില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. പ്രദേശത്ത് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ചയോടെ മുംബൈയില്‍ മഴയുടെ തീവ്രത കുറയുമെന്നാണ് നിഗമനം.
കനത്ത മഴയില്‍ ട്രാക്കുകള്‍ വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് പതിനേഴ് ലോക്കല്‍ ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി മുംബൈ സെന്‍ട്രല്‍ റെയില്‍വേ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഏത് സമയത്തും വിമാന സര്‍വീസുകള്‍ റദ്ദാക്കാനോ വഴിതിരിച്ചുവിടാനോ സാധ്യതയുണ്ടെന്നും ഫ്‌ലൈറ്റ് സ്റ്റാറ്റസ് യാത്രക്കാര്‍ നിരന്തരം പരിശോധിക്കണമെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് .
ചൊവ്വാഴ്ച പെയ്ത മഴയില്‍ മുംബൈയിലും പ്രാന്തപ്രദേശങ്ങളിലും മെട്രോപൊളിറ്റന്‍ മേഖലയിലെ ടൗണ്‍ഷിപ്പുകളിലും വെള്ളക്കെട്ടുണ്ടായി. മോണോ റെയില്‍ തകരാറിലായതോടെ കുടുങ്ങിയ 782 യാത്രക്കാരെയും രക്ഷപ്പെടുത്തുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 7.30 ഓടെ സിഎസ്എംടിക്കും താനെയ്ക്കും ഇടയിലുള്ള സെന്‍ട്രല്‍ റെയില്‍വേയുടെ പ്രധാന പാതയിലെ സര്‍വീസുകള്‍ പുനരാരംഭിച്ചു.
എന്നാല്‍ ട്രാക്കുകളില്‍ വെള്ളം കയറിയതിനാല്‍ അര്‍ദ്ധരാത്രി കഴിഞ്ഞും ഹാര്‍ബര്‍ ലൈന്‍ അടച്ചിട്ടുണ്ടായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയോടെ വെള്ളം ഇറങ്ങിയതിനുശേഷം മാത്രമേ സര്‍വീസുകള്‍ പൂര്‍ണമായും പുനഃസ്ഥാപിക്കാന്‍ കഴിയൂയെന്ന് ഉദ്യോഗസ്ഥര്‍ .
"
https://www.facebook.com/Malayalivartha