ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തു

സോഷ്യല്‍ മീഡിയയ്ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നേപ്പാളില്‍ ആളിക്കത്തിയ ജെന്‍ സി പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിന് പ്രക്ഷോഭകാരികള്‍ തീയിട്ടു. സമൂഹമാധ്യമ നിരോധനം പിന്‍വലിച്ചിട്ടും നേപ്പാളില്‍ പ്രക്ഷോഭം ആളിപ്പടരുകയാണ്. കൂടാതെ ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തു.
എയര്‍ ഇന്ത്യ, ഇന്‍ഡിഗോ വിമാനങ്ങളാണ് റദ്ദ് ചെയ്തത്. നേപ്പാളിലെ ഇന്ത്യക്കാര്‍ സുരക്ഷിതസ്ഥാനത്ത് തുടരണമെന്നും നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നു എന്ന് വിദേശകാര്യമന്ത്രാലയം. ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണം. നേപ്പാള്‍ ഭരണകൂടം പുറപ്പെടുവിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നടപടികളും പാലിക്കണമെന്നും വിദേശകാര്യമന്ത്രാലയം.
https://www.facebook.com/Malayalivartha


























