ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം... നിരവധി പേർക്ക് പരുക്ക്

ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടുപേർ മരിച്ചു. നളന്ദയിലെ ശീത്ല ക്ഷേത്രത്തിലാണ് ദുരന്തമുണ്ടായത്. പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമുള്ളത്.
മരിച്ചവരെല്ലാം സ്ത്രീകളാണ്. ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായിരുന്നതിനാൽ, ധാരാളം ഭക്തർ ക്ഷേത്രത്തിൽ ഒത്തുകൂടിയിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha



























