രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു....

രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. 767ല്‍ 452 വോട്ടുകളാണ് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. പ്രതിപക്ഷ സ്ഥാനാര്‍ഥി സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ്(റിട്ട.) ബി സുദര്‍ശന്റെഡ്ഡിക്ക് 300 വോട്ടുകള്‍ ലഭിച്ചു.
മഹാരാഷ്ട്ര ഗവര്‍ണറായ രാധാകൃഷ്ണന്‍ ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റുമായിരുന്നു. പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലെ എഫ്101 റൂമില്‍ (വസുധ) പകല്‍ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടെയും കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങി ജഗ്ദീപ്ധന്‍കര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പാര്‍ലമെന്റിലെ ഇരുസഭകളിലെയും 781 എം.പിമാരില്‍ 767 പേര്‍ വോട്ടിട്ടു. 14 പേര്‍ എത്തിയിട്ടുണ്ടായിരുന്നില്ല. ഏഴ് എം.പിമാരുള്ള ബി.ജെ.ഡിയും, നാല് അംഗങ്ങളുള്ള ബി.ആര്‍.എസും വിട്ടുനിന്നു. എന്‍.ഡി.എയുടെ 422 ഉം, വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ 11 ഉം എം.പിമാര്‍ ചേരുമ്പോള്‍ 433 വോട്ട് രാധാകൃഷ്ണന് ലഭിക്കുമെന്ന് ഉറപ്പായിരുന്നു. എന്നാല്‍ 19 വോട്ട് അധികം നേടിയത് 'ഇന്ത്യ' മുന്നണിയില്‍ നിന്നാണെന്നാണ് വിലയിരുത്തല്‍.
15 വോട്ടുകള്‍ അസാധുവായി.
https://www.facebook.com/Malayalivartha


























