റൈസിൻ എന്ന മാരക വിഷം ജൈവായുധം ആയി ഭീകരർ ഉപയോഗിക്കുമ്പോൾ ഇന്ത്യ ഭയക്കണം; പരീക്ഷിച്ചത് ആര്‍എസ്എസ് ഓഫീസില്‍

റൈസിൻ എന്ന ഭയപ്പെടുത്തുന്ന ജൈവായുധം നിർമ്മിക്കുന്നത് ആവണക്കിന്റെ വിത്തും എണ്ണയും ഉപയോഗിച്ച്. അന്താരാഷ്‌ട്രതലത്തിൽ ഏറ്റവും മാരകമായ രാസായുധമായി കാണുന്ന റൈസിൻ ആണ് ഭീകരർ തയ്യാറാക്കിയിരുന്നത്. സയ്യിദ് തന്റെ രാസ പരിജ്ഞാനം ഉപയോഗിച്ച് റൈസിൻ തയ്യാറാക്കുന്ന പ്രക്രിയ ആരംഭിച്ചതായി പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. റൈസിൻ വളരെ മാരകമായതിനാൽ ഒരാളെ കൊല്ലാൻ വെറും 1.78 മില്ലിഗ്രാം മതി. ശ്വസിക്കുകയോ, കുത്തിവയ്‌ക്കുകയോ, വിഴുങ്ങുകയോ ചെയ്താൽ 48 മുതൽ 72 മണിക്കൂറിനുള്ളിൽ ഇത് മാരകമായേക്കാം. തുടർന്ന് മരണ സംഭവിക്കും. ഇതുവരെ ഒരു മറുമരുന്നോ ചികിത്സയോ വികസിപ്പിച്ചിട്ടുമില്ല. ആവണക്കെണ്ണയിൽ നിന്നും ആവണക്കിന്റെ വിത്തിൽ നിന്നും ഇത് ഉണ്ടാക്കാൻ കഴിയുമെന്ന് ഇന്ത്യയിലെ ഒരു ഇസ്ലാമിക ഭീകരനായ ഡോക്ടർ അഹമ്മദ് മൊഹിയുദ്ദീൻ സയ്യിദ് പറയുന്നു. ഇന്ത്യയിലാണെങ്കിൽ ആവണക്ക് വ്യാപകമായി ലഭ്യമാണ്. ഇത് ഭയക്കേണ്ട ഒന്ന് തന്നെയാണ്.
ഗുജറാത്തിലെ ഭീകരവാദവിരുദ്ധ പൊലീസ് സംഘമാണ് ഡോക്ടർ അഹമ്മദ് സയ്യിദിനെ ഗുജറാത്തിൽ നിന്നും പിടികൂടിയത്. ഇയാൾ ഹൈദരാബാദ് സ്വദേശിയാണ്. ചൈനയിൽ നിന്നാണ് ഇയാൾ എംബിബിഎസ് പഠിച്ചത്.ആവണക്കിന്റെ വിത്തിൽ നിന്നുമാണ് ഇയാൾ വിഷമുള്ള പ്രോട്ടീനായ റൈസിൻ വേർതിരിച്ചെടുത്തത്. ഒരു ജൈവായുധം എന്ന നിലയിൽ ഭീകരപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനായി ആണ് ഡോക്ടർ അഹമ്മദ് സയ്യിദ് ഇത് വികസിപ്പിച്ചെടുത്തത്.
ഈ വിഷപ്രോട്ടീൻ നേരത്തെ ലഖ്നൗവിലെ ആർഎസ്എസ് ഓഫീസിൽ ഉപയോഗിച്ചതായി പറയുന്നു. ഏത് രീതിയിലാണ് ഇയാൾ ഇത് ഉപയോഗിച്ചത് എന്ന് അറിവായിട്ടില്ല. ഗുജറാത്തിലെ അഹമ്മദാബാദിലെ നരോദ ഫ്രൂട്ട് മാർക്കറ്റിലും ദൽഹിയിലെ ആസാദ് പൂർ ചന്തയിലും പരീക്ഷിച്ചുനോക്കിയതായും ഡോക്ടർ അഹമ്മദ് സയ്യിദ് പറയുന്നു. നരോദ മാർക്കറ്റിലെ പഴങ്ങളിൽ കുത്തിവെച്ചിരിക്കാം എന്നാണ് കരുതുന്നത്. ദൽഹിയിലെ ആസദ്പുരി ചന്തയിൽ ഇയാൾ റൈസിൻ ഉപയോഗിച്ചത് എങ്ങിനെയാണെന്നതിന്റെ വിശദാംശങ്ങൾ ലഭിച്ചാലേ ഇതിന്റെ ഭീകരത എത്രത്തോളമെന്ന് അറിയാനാവൂ.
അന്താരാഷ്‌ട്ര സംഘടനയായ OPCW (Organisation for the Prohibition of Chemical Weapons) പ്രകാരം, ചൂടും വെള്ളവും ഏൽക്കുമ്പോൾ ഈ പദാർത്ഥം ദുർബലമാകുന്നു, ഇത് വലിയ തോതിൽ വ്യാപിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു.
റൈസിൻ രഹസ്യ ഏജൻസികൾ പലപ്പോഴും ഉപയോഗിക്കാറുണ്ട്. റൈസിൻ ശരീരത്തിൽ കുത്തിവെച്ചാൽ മരിയ്‌ക്കും. കത്തിനുള്ളിൽ റൈസിൻ പൗഡർ തേച്ച് അയക്കുക പതിവാണ്. കത്ത് തുറന്ന് അത് കണ്ണിലും ശ്വാസകോശത്തിലും പോയാൽ പല വിധ രോഗങ്ങളും ഉണ്ടാകും. നേരത്തെ കോയമ്പത്തൂരിൽ ഒരു ഹിന്ദു മുന്നണി പ്രവർത്തകനെ വധിക്കാൻ പോപ്പുലർ ഫ്രണ്ടുകാർ കത്തിൽ റൈസിൻ പൗഡർ അയച്ചതായി വാർത്തയുണ്ടായിരുന്നു. 1978ൽ ആണ് റൈസിൻ എന്ന ജൈവായുധം ഭീകരപദ്ധതിക്ക് ഉപയോഗിച്ചതായുള്ള വിവരം ആദ്യമായി പുറത്തുവന്നത്. ഇത് ജോർജി മർകോവ് (Georgi Markov) എന്ന ബൾഗേറിയൻ വിമതനേതാവിനെ വധിക്കാനാണ് ബൾഗേറിയൻ രഹസ്യപ്പൊലീസ് ഉപയോഗിച്ചത്. കുട ചൂടി എത്തിയ രഹസ്യപ്പൊലീസ് ആരുമറിയാതെ കുടയുടെ ഒരു സ്വിച്ചിൽ അമർത്തി, റൈസിൻ നിറച്ച ചെറിയ വെടിയുണ്ട ജോർജി മർകോവിന്റെ കാലിൽ തുളച്ചുകയറി. അയാൾ കൊല്ലപ്പെട്ടു. ആരും അറിയാതെ, ബഹളമില്ലാതെയുള്ള കൊലപാതകം. ഇങ്ങനെയാണ് രഹസ്യാന്വേഷണ ഏജൻസികൾ കൊലകൾ നടത്തുക.
റൈസിൽ സ്പ്രേ ചെയ്യുന്ന പതിവും ഭീകരർക്കുണ്ട്. ഇത് സ്പേ ചെയ്യാൻ പറ്റിയ ബോട്ടിലിൽ നിറയ്‌ക്കുകയാണ് ചെയ്യുന്നത്. ഇത് ബസിലും ട്രെയിനിലും അടഞ്ഞ ഭൂഗർഭ ഇടങ്ങളിലും സ്പ്രേ ചെയ്താൽ കൂട്ട ആൾ നാശമുണ്ടാക്കാം. ഭീകരർ ജൈവായുധം എന്ന നിലയ്‌ക്ക് വെള്ളത്തിൽ കലക്കാറുമുണ്ട്. ജർമ്മനിയിലെ കൊളോണിൽ ഒരു ഐഎസ്ഐഎസ് ഭീകരൻ റൈസിൽ സ്ഫോടനത്തിനുപയോഗിക്കുന്ന ബോംബിൽ ഉപയോഗിച്ചിരുന്നു.
പ്രതികളിൽ നിന്ന് ഗുജറാത്ത് എടിഎസ് റൈസിൻ തയ്യാറാക്കാൻ ഉപയോഗിക്കുന്ന രാസ ഉപകരണങ്ങളും രാസവസ്തുക്കളും കണ്ടെടുത്തു. റൈസിൻ തയ്യാറാക്കുന്നതിനുള്ള പ്രാരംഭ രാസപ്രക്രിയയിൽ പ്രതിക്ക് വൈദഗ്‌ദ്ധ്യം ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. റൈസിൻ എവിടെ, എപ്പോൾ ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നുവെന്നും തീവ്രവാദിയായ ഡോക്ടറെ അത് നിർമ്മിക്കാൻ ആരാണ് സഹായിച്ചതെന്നും ഏജൻസികൾ ഇപ്പോൾ അന്വേഷിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























