Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

ചെങ്കോട്ടയില്‍ ചാവേറായി പൊട്ടിത്തെറിച്ച ഉമര്‍ മുഹമ്മദിന്റെ ഉമ്മയും സഹോദരന്മാരും കസ്റ്റഡിയില്‍ !! പുല്‍വാമ കേന്ദ്രീകരിച്ച് നടന്ന ആസൂത്രണം ? കോയില്‍ ഗ്രാമം വളഞ്ഞ് സൈന്യം പരിശോധന തുടങ്ങി ; 350 കിലോ ആര്‍ ഡി എക്‌സിന്റെ ഉറവിടവും തൂക്കി കേന്ദ്ര സംഘം ? ജെയ്‌ഷെ മുഹമ്മദ്-ലഷ്‌കര്‍ ഗ്രൂപ്പുകളുമായ് ഡോക്ടര്‍മാര്‍ക്ക് ബന്ധം

11 NOVEMBER 2025 03:45 PM IST
മലയാളി വാര്‍ത്ത

ഡല്‍ഹി സ്‌ഫോടനത്തിന്റെ അന്വേഷണത്തിനായ് എന്‍ ഐ എ കളത്തില്‍ ഇറങ്ങി. ചെങ്കോട്ടയില്‍ ചാവേറായി പൊട്ടിത്തെറിച്ച ഉമര്‍ മുഹമ്മദിന്റെ ഉമ്മയും സഹോദരന്മാരും പോലീസ് കസ്റ്റഡിയില്‍. ഇവരെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. കൂടാതെ മൃതദേഹം ഉമറിന്റേത് ആണോ എന്ന് സ്ഥിരീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ ഇവരുടെ ഡിഎന്‍എ സാംപിളുകള്‍ ശേഖരിക്കും. നേരത്തെ പിടിയിലായ ഡോക്ടര്‍ അദീല്‍ അഹമ്മദിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്തുവെന്ന വിവരം പുറത്ത്. ഫരീദാബാദില്‍ നിന്ന് കശ്മീര്‍ പോലീസ് കണ്ടെടുത്ത 350 കിലോ ആര്‍ഡിഎക്‌സിന്റെ റൂട്ടുമാപ്പും തുരന്നെടുത്ത് കേന്ദ്ര സംഘം. ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തേക്ക് വരുന്നു. പുല്‍വാമ കേന്ദ്രീകരിച്ച് നടന്ന പദ്ധതിയാണ് ഡല്‍ഹിയില്‍ നടപ്പാക്കിയതെന്ന് സംശയംബലപ്പെടുന്നു. ചെങ്കോട്ടയിലേത് ചാവേര്‍ ആക്രമണമെന്ന് സ്ഥിരീകരിച്ച് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍. ഫരീദാബാദില്‍ നിന്നും അറസ്റ്റിലായ ഡോക്ടര്‍മാരുടെ സംഘാംഗങ്ങളാണ് ആക്രമണത്തിനു പിന്നിലുള്ളത്.

350 കിലോ ആര്‍ഡിഎക്‌സ് ഡല്‍ഹിയില്‍ പ്രയോഗിക്കാന്‍ ഇവര്‍ പ്ലാനിട്ടത്. ഡോ. മുസമ്മില്‍ ഷക്കീല്‍, ഡോ. അദീല്‍ അഹമ്മദ് റാത്തര്‍ എന്നിവരെ അറസ്റ്റ് ചെയ്യുകയും സ്‌ഫോടകവസ്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തതോട ഉമര്‍ പരിഭ്രാന്തനായി. ഉടന്‍ തന്നെ ഉമര്‍ കാറില്‍ ഒപ്പം ഉണ്ടായിരുന്നവരുമായി ആക്രമണം ആസൂത്രണം ചെയ്യുകയും കാറില്‍ ഒരു ഡിറ്റണേറ്റര്‍ സ്ഥാപിക്കുകയും സ്‌ഫോടനം നടത്തുകയുമായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഡോ. ഉമര്‍ മുഹമ്മദിന്റെ ആദ്യ ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഡല്‍ഹി സ്‌ഫോടനത്തിന് പുല്‍വാമയില്‍ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് സൂചന. ഫരീദാബാദില്‍ നിന്ന് പിടികൂടിയ ആര്‍ഡിഎക്‌സ് എത്തിച്ചത് പുല്‍വാമയില്‍ നിന്നാണെന്ന് സംശയമുണ്ട്. മാത്രമല്ല ചാവേറായ ഉമര്‍ പുല്‍വാമ സ്വദേശി. ഡോക്ടര്‍ റാത്തര്‍ പുല്‍വാമയില്‍ വേരുള്ളയാളാണ് ഡോക്ടര്‍ മുസമ്മില്‍ പുല്‍വാമ സ്വദേശി. കൂടാതെ ഷക്കീലിനും കൂട്ടാളികള്‍ക്കും പുല്‍വാമയില്‍ ബന്ധങ്ങള്‍. ഫരീദാബാദിലെ അല്‍ ഫലാ മെഡിക്കല്‍ കോളേജില്‍ ഡോക്ടറായിരുന്ന ഉമര്‍, 1989 ഫെബ്രുവരി 24ന് ജമ്മു കശ്മീരിലെ പുല്‍വാമയിലാണ് ജനിച്ചത്. പുല്‍വാമ കോയില്‍ ഗ്രാമത്തില്‍ നിന്നുള്ള ഉമര്‍ അല്‍ ഫലാഹ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിലും ജോലി ചെയ്തിരുന്നു.

മറ്റൊരു കാര്യംകൂടി ഇതുമായ് കണക്ട് ചെയ്ത് നോക്കണം. 2019 നടന്ന പുല്‍വാമ അറ്റാക്കില്‍ പാക് ഭീകരര്‍ക്ക് കശ്മീരില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ട്. അതായത് പുല്‍വാമയില്‍ നിന്ന് ഭീകരര്‍ക്ക് എല്ലാ സഹായവും എത്തിയിരുന്നു. പുല്‍വാന കേന്ദ്രീകരിച്ച് രാജ്യത്തിനെതിരെ നീക്കം നടക്കുന്നുണ്ടെന്ന് വ്യക്തം. 2019 ഫെബ്രുവരി 14, ഉച്ചകഴിഞ്ഞ് 3.15 മണിയോടെ, അവധി കഴിഞ്ഞ് മടങ്ങുന്നവര്‍ അടക്കം കേന്ദ്ര റിസര്‍വ്വ് പോലീസ് സേനയിലെ 2500 ഓളം സൈനികര്‍ 78 ബസുകളിലായി ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു. ദേശീയപാത 44 ല്‍ അവന്തി പുരയ്ക്കടുത്ത് ആര്‍ഡിഎക്‌സ് നിറച്ച സ്‌കോര്‍പിയോവാന്‍ സൈനിക വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറി. ഉഗ്ര സ്‌ഫോടനത്തില്‍ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകര്‍ന്നു. മൃതദേഹങ്ങള്‍ 100 മീറ്റര്‍ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു. പൂര്‍ണമായി തകര്‍ന്ന 76 ആം ബറ്റാലിയന്റെ ബസില്‍ 40 പേരാണുണ്ടായിരുന്നത്. നിരവധി ജവാന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദായിരുന്നു ഈ ആക്രമണത്തിന് പിന്നില്‍. ഡല്‍ഹിയിലെ സ്‌ഫോടനത്തിലും പുല്‍വാമ ബന്ധമുള്ളവരാണ് പിടിയിലായിരിക്കുന്നത്. ഇവര്‍ക്കും ജെയ്‌ഷെ മുഹമ്മദുമായ് ബന്ധം. പുല്‍വാമയിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പോലീസും അന്വേഷണ സംഘങ്ങളും. തിങ്കളാഴ്ച രാത്രി മുതല്‍ പുല്‍വാമയിലെ വിവിധ ഗ്രാമങ്ങളില്‍ നിന്നുള്ള അഞ്ച് പേരെയെങ്കിലും ജമ്മു കശ്മീര്‍ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ ഇപ്പോഴത്തെ ഉടമയെന്ന് ആരോപിക്കപ്പെടുന്ന പുല്‍വാമയിലെ സാംബൂര ഗ്രാമവാസിയായ അമീര്‍ റാഷിദും ഇതില്‍ ഉള്‍പ്പെടുന്നു. അദ്ദേഹത്തിന്റെ സഹോദരനെയും മറ്റ് മൂന്ന് പേരെയും ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു.

സഹാറന്‍പുരിലെ പ്രശസ്തമായ മെഡികെയര്‍ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോ. ആദില്‍ അഹമ്മദിനെ തീവ്രവാദവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഇന്റലിജന്‍സ് ഏജന്‍സികളും പോലീസും ജില്ലയിലുടനീളം അന്വേഷണം ശക്തമാക്കി. തിങ്കളാഴ്ച രാവിലെ 10 മണിയോടെ എന്‍ഐഎ, ഐബി, എടിഎസ്, എല്‍ഐയു, ഹരിയാന പോലീസ് എന്നിവരുടെ സംയുക്ത സംഘം ആശുപത്രിയിലെത്തി മണിക്കൂറുകളോളം വിപുലമായ അന്വേഷണം നടത്തി. ആശുപത്രി രേഖകള്‍, സിസിടിവി ദൃശ്യങ്ങള്‍, ജീവനക്കാരെ ചോദ്യം ചെയ്തു, ഡോ. ആദിലിന്റെ അടുത്ത കൂട്ടാളികളുടെ ബാങ്ക് അക്കൗണ്ടുകളും മൊബൈല്‍ കോള്‍ വിശദാംശങ്ങളും അന്വേഷണ സംഘം പരിശോധിച്ചു. ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നും സംഘടനയെ പിന്തുണച്ച് പോസ്റ്ററുകള്‍ പതിച്ചെന്നും ആരോപിച്ച് നവംബര്‍ 6 ന് ശ്രീനഗര്‍ പോലീസ് അനന്ത്‌നാഗ് നിവാസിയായ ഡോ. ആദില്‍ അഹമ്മദിനെ അറസ്റ്റ് ചെയ്തത്.

അറസ്റ്റിനു ശേഷം കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാള്‍ ജോലി ചെയ്തിരുന്ന സഹാറന്‍പുരിലെ പ്രശസ്തമായ മെഡികെയര്‍ ആശുപത്രി രഹസ്യാന്വേഷണ ഏജന്‍സികള്‍ നിരീക്ഷണത്തിലാക്കി. എല്ലാ രാത്രിയിലും എട്ട് മുസ്ലീം യുവാക്കള്‍ ഡോ. ആദിലിനെ സന്ദര്‍ശിക്കാറുണ്ടെന്ന ഞെട്ടിക്കുന്ന വസ്തുത അന്വേഷണത്തില്‍ വെളിപ്പെട്ടു. ഡോ. ആദിലുമായി അടുപ്പമുള്ളതായി കരുതുന്ന ആശുപത്രിയിലെ ഏഴ് ഡോക്ടര്‍മാരായ ഡോ. ബാബര്‍, ഡോ. അഹമ്മദ്, ഡോ. ഷദാബ്, ഡോ. ഡാനിഷ് തുടങ്ങി മറ്റ് മൂന്ന് പേരെയും ഏജന്‍സികള്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തു. ഡോ. ആദിലിനായി വീട് വാടകയ്‌ക്കെടുത്തത് ഡോ. ബാബറാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. ഇതെ തുടര്‍ന്ന് വീട്ടുടമസ്ഥനില്‍ നിന്നും സമീപവാസികളില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിച്ചു. ഡോ. ആദില്‍ രാവിലെ ആശുപത്രിയില്‍ പോയി രാത്രി 8 മണിയോടെ തിരിച്ചെത്തുമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ പതിവായി ഇടപഴകിയവരെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ഡോ. ആദില്‍ തന്റെ വിവാഹത്തിന് മുസ്ലീം ഡോക്ടര്‍മാരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂവെന്നും ആശുപത്രി ഡയറക്ടര്‍ ഡോ. മനോജ് മിശ്രയെ ക്ഷണിച്ചിട്ടില്ലെന്നും വൃത്തങ്ങള്‍ അറിയിച്ചു. അറസ്റ്റിന് മുമ്പ് ഇയാള്‍ക്ക് സൂചന ലഭിച്ചിരുന്നതിനാല്‍ അമ്മയുടെ അസുഖം ചൂണ്ടിക്കാട്ടി അഹമ്മദ് ആശുപത്രി ഡയറക്ടറില്‍ നിന്ന് അവധി നേടിയിരുന്നു. കൂടാതെ അറസ്റ്റിനെത്തുടര്‍ന്ന് ആശുപത്രി ഭരണകൂടം ഉടന്‍ തന്നെ ഡോ. ആദിലിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഡോ. ബാബറിനെയും മറ്റ് നാല് ഡോക്ടര്‍മാരെയും അന്വേഷണത്തിനായി അവധിയില്‍ പ്രവേശിപ്പിച്ചു. ഡോ. ആദിലും ബന്ധപ്പെട്ട എട്ട് യുവാക്കളുടെ ഐഡന്റിറ്റികളും ജെയ്ഷ്ഇമുഹമ്മദുമായോ മറ്റ് തീവ്രവാദ സംഘടനകളുമായോ ഉള്ള ബന്ധവും ഇന്റലിജന്‍സ് ഏജന്‍സികള്‍ ഇപ്പോള്‍ അന്വേഷിക്കുന്നുണ്ട്.

യുഎപിഎ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുറ്റകൃത്യം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘവും എന്‍എസ്ജി സംഘവും ഉണ്ട്. അവര്‍ പ്രദേശം മുഴുവന്‍ തിരച്ചില്‍ നടത്തുകയും തെളിവുകള്‍ പരിശോധിക്കുകയും ചെയ്യുന്നു. നിലവില്‍ അന്വേഷണം നടക്കുകയാണ്. കാര്യങ്ങള്‍ സ്ഥിരീകരിക്കാതെ തിടുക്കപ്പെട്ട് പറയുന്നത് ശരിയാകില്ല' സ്‌ഫോടന സ്ഥലത്തിന് സമീപം ഡിസിപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഫോറന്‍സിക് സംഘം സ്‌ഫോടകവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ പരിശോധിക്കുകയാണ്. ഈ പ്രക്രിയയ്ക്ക് ഏകദേശം 12 ദിവസമെടുക്കും. ഏതുതരം രാസവസ്തുക്കളാണ് ഉപയോഗിച്ചതെന്ന് പരിശോധനയുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് പറയാന്‍ കഴിയും' അദ്ദേഹം പറഞ്ഞു. മെട്രോ റെയില്‍ അടക്കുന്നതിനെ കുറിച്ചോ അതിര്‍ത്തി അടക്കുന്നതിനെക്കുറിച്ചോ ഡല്‍ഹി പോലീസും സര്‍ക്കാരും ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌ഫോടനത്തിന് ഉപയോഗിച്ച കാര്‍ പാര്‍ക്കിങ് ഏരിയയിലേക്ക് പ്രവേശിക്കുന്നതിന്റെയും പുറത്തേക്ക് പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവസമയത്ത് പ്രതി തനിച്ചായിരുന്നുവെന്ന് ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു. ദര്യഗഞ്ചിലേക്ക് കാര്‍ എത്തിയത് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. വാഹനത്തിന്റെ യാത്ര കണ്ടെത്താന്‍ സമീപത്തുള്ള ടോള്‍ പ്ലാസകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടെ 100ലധികം സി.സി.ടി.വി ക്ലിപ്പുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്‌ഫോടനത്തില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. ശാന്തത പാലിക്കാനും ഊഹാപോഹങ്ങള്‍ ഒഴിവാക്കാനും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു. പരിക്കേറ്റവരെ പ്രവേശിപ്പിച്ച എല്‍.എന്‍.ജെ.പി ആശുപത്രി ഡല്‍ഹി ആഭ്യന്തരമന്ത്രി ആശിഷ് സൂദിനൊപ്പം മുഖ്യമന്ത്രി സന്ദര്‍ശിച്ചു. ആക്രമണത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബങ്ങളോട് അഗാധമായ അനുശോചനം രേഖപ്പെടുത്തി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (20 minutes ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (2 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (2 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (3 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (3 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (4 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (4 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (4 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (4 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (5 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

Malayali Vartha Recommends