Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ... സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങൾ..

12 NOVEMBER 2025 05:45 PM IST
മലയാളി വാര്‍ത്ത

വളരെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തു വരികയാണ് . അപ്പോഴാണ് ഡൽഹിയിൽ നടന്ന അപകടത്തിന്റെ വ്യാപ്തി മനസിലാകുന്നത് . ഫരീദാബാദിൽ ഭീകരവാദ മൊഡ്യൂൾ തകർത്തതിന് മണിക്കൂറുകൾക്ക് ശേഷം, നവംബർ 10 വൈകുന്നേരം ദേശീയ തലസ്ഥാനമായ ഡൽഹിയെ പിടിച്ചുകുലുക്കിയ ശക്തമായ സ്ഫോടനം ജനങ്ങളിൽ വലിയ ആശങ്ക ഉയർത്തിയിരിക്കുന്ന ദിവസങ്ങൾ ആണിത് . ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പർ 1 ന് സമീപം 6:52-ന് ഹ്യുണ്ടായ് i20 കാറിൽ ഉണ്ടായ സ്ഫോടനത്തിൽ പതിമൂന്നുപേർ പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

 

ഈ രണ്ട് സംഭവങ്ങൾക്കും പരസ്പരം ബന്ധമുണ്ടെന്ന റിപ്പോർട്ടുകൾ ഞെട്ടലുളവാക്കുന്നതാണ്.എൻ ഐ എ കൂടെ അന്വേഷണത്തിലേക്ക് വന്നതോടെ കൂടുതൽ തെളിവുകളും ഇതോടെ പുറത്തു വരികയാണ് . ഇപ്പോഴിതാ രാജ്യത്തെ നടുക്കിയ ആ ദൃശ്യങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത് . ചെങ്കോട്ട സ്‌ഫോടനത്തിന്റെ നടുക്കുന്ന പുതിയ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. റെഡ് ഫോര്‍ട്ട് മെട്രോ സ്റ്റേഷന് സമീപത്തെ തിരക്കേറിയ റോഡിലൂടെ പതിയെ കാര്‍ നീങ്ങുന്നതും പെട്ടെന്ന് പൊട്ടിത്തെറിക്കുന്നതുമായ, 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണു പുറത്തുവന്നത്. നിരത്തിലൂടെ ജനങ്ങള്‍ നടക്കുന്നതും റോഡ് മുറിച്ചു കടക്കുന്നതും വീഡിയോയില്‍ കാണാം.

 

റോഡില്‍ തിരക്കുള്ള സമയമത്താണ് പൊട്ടിത്തെറി ഉണ്ടായത്.തിങ്കളാഴ്ച വൈകിട്ട് 6.52 ന് നടന്ന സ്‌ഫോടനത്തില്‍ ഇതുവരെ 12 പേര്‍ മരിച്ചെന്നാണ് വിവരം. അതേസമയം, സ്‌ഫോടനം എന്‍ഐഎയുടെ പത്തംഗ സംഘം അന്വേഷിക്കും.

ജമ്മു പൊലീസുകളില്‍ നിന്ന് എന്‍ഐഎ സംഘം വിശദാംശങ്ങള്‍ വാങ്ങി. ഇതിന് ശേഷം പ്രാഥമിക അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഉമറിന്റെയും സംഘത്തിന്റെയും പങ്കാളിത്തം സംബന്ധിച്ച് പ്രാരംഭഘട്ടത്തില്‍ തന്നെ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് എന്‍ഐഎയുടെ വാദം. ഉമറും സംഘവും ഡല്‍ഹിയില്‍ ആക്രമണത്തിന് ലക്ഷ്യമിട്ടിരുന്നതായാണ് അന്വേഷണ സംഘം പറയുന്നത്. റിപ്പബ്ലിക്, ദീപാവലി ദിനങ്ങളിലായിരുന്നു ആക്രമണത്തിന് പദ്ധതി. ഫരീദാബാദില്‍ നിന്ന് അറസ്റ്റിലായ ഡോ. മൊസമ്മില്‍ അഹമ്മദിന്റെ ഫോണ്‍

 

രിശോധിച്ചതില്‍ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും എന്‍ഐഎ പറയുന്നു.ഡല്‍ഹി പൊലീസും കേസെടുത്തതിന് പിന്നാലെ എന്‍ഐഎയും ഡോ. ഉമര്‍ നബി ഭട്ടിനെയും ഫരീദാബാദിലെ അല്‍ഫല സര്‍വകലാശാലയിലെ ഡോക്ടര്‍മാരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. രാജ്യതലസ്ഥാനമായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് എന്‍ഐഎയെ പറയുന്നത്. റിപ്പബ്ലിക് ദിനത്തിലും ആള്‍ത്തിരക്ക് ഏറെ അനുഭവപ്പെടുന്ന ദീപാവലിയുമായിരുന്നു ലക്ഷ്യം. ആക്രമണ പദ്ധതിയുടെ ഭാഗമായി മൊസമ്മിലും ഉമറും ജനുവരിയില്‍ ഡല്‍ഹി സന്ദര്‍ശിച്ചതായും അന്വേഷണ സംഘം പറയുന്നു.

 

ഉമറും സംഘവും കൂടുതല്‍ കാറുകള്‍ വാങ്ങിയെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന് ഉപയോഗിച്ച കാറിന് പുറമെ മറ്റ് രണ്ട് കാറുകള്‍ കൂടി ഇവർ വാങ്ങിയെന്നാണ് വിവരം. ഡല്‍ഹിയില്‍ നിന്നാണ് ഈ വാഹനങ്ങള്‍ വാങ്ങിയതെന്നാണ് സൂചന. ഈ കാറുകള്‍ എവിടെ എന്ന് വ്യക്തമല്ല.ഫരീദാബാദ് റെയ്ഡിന്റെ പശ്ചാത്തലത്തില്‍ സ്‌ഫോടക വസ്തുക്കള്‍ മാറ്റുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് അന്വേഷണ സംഘം പറയുന്നത്. സ്‌ഫോടക വസ്തുക്കള്‍ മാറ്റുന്നതിനായാണ് ഉമര്‍ ഡല്‍ഹിയില്‍ എത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

സ്‌ഫോടനം നടക്കുന്ന തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ ഉമര്‍ ഡല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ എത്തിയതായി അന്വേഷണ സംഘം പറയുന്നു. ഇതിന് പിന്നാലെ കാര്‍ ഡല്‍ഹിയിലെ തന്നെ മയൂര്‍ വിഹാറില്‍ എത്തി. സെന്‍ട്രല്‍ ഡല്‍ഹിയില്‍ അടക്കം മണിക്കൂറുകള്‍ ഉമര്‍ മുഹമ്മദ് ചെലവഴിച്ചതായാണ് അന്വേഷണ സംഘം പറയുന്നത്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണ സംഘം ഈ നിഗമനത്തില്‍ എത്തിയത്. കാറില്‍ വന്‍ അളവില്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നു.

 

ശക്തമായ സ്‌ഫോടക വസ്തുക്കളില്‍ ഒന്നായ പെന്റാ എറിത്രിറ്റോള്‍ ടെട്രാനൈട്രേറ്റ് അടക്കം കാറില്‍ ഉണ്ടായിരുന്നുവെന്ന സൂചനയുമുണ്ട്. ഇന്നലെ നടത്തിയ പരിശോധനയില്‍ കാറില്‍ അമോണിയം നൈട്രേറ്റിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സ്‌ഫോടനം നടക്കുന്ന സമയത്തെ ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. സ്‌ഫോടനം നടന്ന പ്രദേശത്തെ സിഗ്നലിന് പിന്‍വശത്തെ സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പൊട്ടിത്തെറിക്ക് പിന്നാലെ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായി. മറ്റ് ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വ്യക്തമല്ല. ഈ ദൃശ്യങ്ങള്‍ അന്വേഷണ സംഘം വിശദമായി പരിശോധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് തൂങ്ങിമരിച്ചു  (20 minutes ago)

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം  (1 hour ago)

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് അടിച്ചുതകര്‍ത്ത് യുവതി  (2 hours ago)

തിരുവനന്തപുരത്ത് എത്തിയ ചെന്നിത്തല ഞെട്ടി..മുഖ്യമന്ത്രി താൻ..?കൺഫ്യൂഷൻ അടിച്ച് രമേശ് കൊച്ചച്ഛനെ കാണാൻ ഉണ്ടെന്ന്..!  (2 hours ago)

മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!  (3 hours ago)

നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!  (3 hours ago)

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (4 hours ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (4 hours ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (4 hours ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (4 hours ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (4 hours ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (4 hours ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (5 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (5 hours ago)

Malayali Vartha Recommends