നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ ബോംബ് ഭീഷണി

നടന്‍ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണന്റേയും വീടുകള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി. തമിഴ്‌നാട് ഡി.ജി.പി ഓഫീസിലാണ് ഭീഷണി സന്ദേശമെത്തിയത്. പരിശോധനയില്‍ വ്യാജ സന്ദേശമാണെന്ന് കണ്ടെത്തി. നടനും രാഷ്ട്രീയനേതാവുമായ എസ്.വി. ശേഖറിന്റെ വീടിനുനേരേയും ഭീഷണിയുയര്‍ന്നു.
അജിത്തിന്റെ ചെന്നൈ ഇഞ്ചമ്പാക്കത്തെ വീട്ടില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു അജ്ഞാതന്റെ സന്ദേശം. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെ പരിശോധ നടത്തി. അന്വേഷണം തുടരുകയാണ്. കഴിഞ്ഞ മാസം സംഗീതസംവിധായകന്‍ ഇളയരാജയുടെ സ്റ്റുഡിയോയ്ക്കും രജനികാന്ത്, ധനുഷ്, വിജയ്, തൃഷ, നയന്‍താര എന്നിവരുടെ വീടുകള്‍ക്കും ബോംബ് ഭീഷണിയുയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha


























