ഡല്‍ഹി സ്‌ഫോടനത്തില്‍ കാര്‍ വാങ്ങിയ സഹായി പിടിയില്‍

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിര്‍ണായക സ്ഥിരീകരണവുമായി എന്‍ഐഎ. ഡോ. ഉമര്‍ നബി ചാവേര്‍ തന്നെയെന്നു ദേശീയ അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചു. ഒപ്പം സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു. ഉമറിന്റെ പ്രധാന സഹായി ആമിര്‍ റഷീദ് അലിയാണ് പിടിയിലായത്. സ്‌ഫോടനത്തിനുപയോ?ഗിച്ച ഹ്യുണ്ടെ ഐ20 കാര്‍ ഇയാളുടെ പേരിലാണ് വാങ്ങിയത്. അന്വേഷണത്തിന്റെ പുരോ?ഗതി സംബന്ധിച്ചു അന്വേഷണ ഏജന്‍സി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.
ജമ്മു കശ്മീലെ സോപോര്‍ സ്വദേശിയായ ആമിര്‍ റഷീദ് അലി ഡല്‍ഹിയില്‍ വച്ചാണ് പിടിയിലായത്. ഇയാള്‍ക്കും മെഡിക്കല്‍ രം?ഗവുമായി ബന്ധമുണ്ടോ എന്നതടക്കമുള്ള പശ്ചാത്തലങ്ങള്‍ സംബന്ധിച്ചു നിലവില്‍ വ്യക്തത വന്നിട്ടില്ല. ആമിറും ഉമര്‍ നബിയും ചേര്‍ന്നു കശ്മീരില്‍ വച്ച് ?ഗൂഢാലോചന നടത്തി. ഈ ?ഗൂഢാലോചനയിലാണ് ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്താന്‍ തീരുമാനിച്ചതെന്നും എന്‍ഐഎ പറയുന്നു. ആമിര്‍ ഡല്‍ഹിയിലെത്തിയത് കാര്‍ സംഘടിപ്പിക്കാന്‍ വേണ്ടിയാണ്.
സ്‌ഫോടനത്തില്‍ രണ്ടാമന്റെ പങ്ക് എന്‍ഐഎ നേരത്തെ തന്നെ സംശയിച്ചിരുന്നു. മാത്രമല്ല സ്‌ഫോടനത്തിനു പിന്നില്‍ ?ഗൂഢാലോചന നടന്നിട്ടുണ്ടെന്നും എന്‍ഐഎയ്ക്ക് വ്യക്തമായിരുന്നു. സ്‌ഫോടനം നടന്ന ദിവസം രാവിലെ മുതല്‍ ഉമര്‍ നബി ഡല്‍ഹിയില്‍ കറങ്ങിയിരുന്നു. ന?ഗരത്തിലെ ഒട്ടേറെ സിസിടിവികളില്‍ ഇയാളുടെ ദൃശ്യങ്ങളും പതിഞ്ഞിരുന്നു. ഇതോടെയാണ് സ്‌ഫോടനം നടത്താന്‍ മറ്റൊരാളുടെ സഹായം കൂടി കിട്ടിയിട്ടുണ്ടെന്നു അന്വേഷണ ഏജന്‍സി അനുമാനിച്ചത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആമിറിന്റെ പങ്കും വെളിച്ചത്തു വന്നത്.
ഫരീദാബാദിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ ഡോക്ടറാണ് ചാവേറായ ഉമര്‍ നബി.
ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഹ്യുണ്ടെ ഐ20 കാറില്‍ എത്തിയ ഉമര്‍ നബി തിരക്കേറിയ റോഡില്‍ വെച്ച് സ്‌ഫോടനം നടത്തുകയായിരുന്നു. ഡിഎന്‍എ പരിശോധനയിലൂടെയാണ് ചാവേറായി പൊട്ടിത്തെറിച്ചത് ഉമര്‍ നബിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേരാണ് മരിച്ചത്. 20 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനം ആസൂത്രണം ചെയ്തതിന് ഉമര്‍ നബിയുടെ സഹപ്രവര്‍ത്തകരും ഡോക്ടര്‍മാരുമായ ഷഹീന്‍ സയീദ്, മുസമ്മില്‍ ഷക്കീല്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. സ്‌ഫോടകവസ്തു നിര്‍മാണത്തിനായി ശേഖരിച്ച 2900 കിലോ അസംസ്‌കൃത സാമഗ്രികളും പൊലീസ് പിടികൂടിയിരുന്നു.
https://www.facebook.com/Malayalivartha
























