ഉത്തരാഖണ്ഡിൽ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അഞ്ച് മരണം... 13 പേർക്ക് പരുക്ക്

ഉത്തരാഖണ്ഡിലെ തെഹ്രി ഗർവാളിൽ ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേറ്റു. 29 യാത്രക്കാരുമായി പോയ ബസ് പിന്നോട്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ ചെങ്കുത്തായ താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് . ഇന്നലെ പകൽ 11.30യോടെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസിലേക്ക് മാറ്റി.
നരേന്ദ്ര നഗറിനടുത്തുള്ള കുഞ്ചപുരി–ഹിന്ദോലഖലിന് സമീപത്ത് വച്ചാണ് ബസ് റിവേഴ്‌സ് എടുക്കുന്നതിനിടെ അപകടം സംഭവിച്ചത്. പിന്നോട്ടെടുത്ത ബസ് 70 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഋഷികേശിലെ സദാനന്ദ് ആശ്രമത്തിൽ നിന്ന് മാ കുഞ്ചപുരി ക്ഷേത്രത്തിലേക്ക് പോയ തീർത്ഥാടക സംഘമാണ് അപകടത്തിൽപെട്ടത്.
ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവർ. അപകടം നടന്ന സമയത്ത് ബസിൽ 18 പേരാണ് ഉണ്ടായിരുന്നതെന്ന് കരുതുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സംസ്ഥാന ദുരന്ത നിവാരണ സേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
https://www.facebook.com/Malayalivartha

























