കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം മാറ്റിവെച്ചു. സാംസ്‌കാരിക മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അവസാനനിമിഷം പ്രഖ്യാപനം മാറ്റിയത്. ഒരു എഴുത്തുകാര്‍ക്കും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സാഹിത്യ അക്കാദമി എക്‌സിക്കൂട്ടീവ് അംഗം കെപി രാമനുണ്ണി ട്വന്റിഫോറിനോട് പറഞ്ഞു. മലയാളത്തില്‍ പുരസ്‌കാരത്തിനായി ഇത്തവണ എന്‍ പ്രഭാകരനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.അദ്ദേഹത്തിന്റെ മായാ മനുഷ്യര്‍ എന്ന നോവലിനെയാണ് പുരസ്‌കാരത്തിനായി തിരഞ്ഞെടുത്തത്.
24 ഭാഷകളിലേക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ ഇന്ന് വൈകിട്ട് 3:00 മണിക്ക് പ്രഖ്യാപിക്കാനായിരുന്നു തീരുമാനം. കേന്ദ്ര സാഹിത്യ അക്കാദമി അറിയിച്ചതിനെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സ്ഥലത്ത് എത്തുകയും ചെയ്തിരുന്നതാണ്. കൃത്യം 3 മണിയ്ക്ക് തന്നെ പ്രഖ്യാപനം മാറ്റിവെച്ചതായി അക്കാദമി അംഗങ്ങള്‍ അറിയിച്ചു. സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഇടപെടലില്‍ കേന്ദ്ര സാഹിത്യ അക്കാദമി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി.
സര്‍ക്കാരിന് സമര്‍പ്പിച്ച് തിരുത്തോടുകൂടി പ്രഖ്യാപിക്കാന്‍ കാത്തിരിക്കുന്നു എന്നത് തെറ്റായ കാര്യമാണെന്നും നിലവില്‍ തയ്യാറാക്കിയ പട്ടിക തന്നെയാകും പ്രഖ്യാപിക്കുക എന്നും കെ പി രാമനുണ്ണി പറഞ്ഞു.അതേസമയം ഇംഗ്ലീഷ്, ഗുജറാത്തി ഭാഷകളില്‍ പുരസ്‌കാരങ്ങള്‍ സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നത് എന്നാണ് സൂചന.
https://www.facebook.com/Malayalivartha



























