തേജ്‌പാല്‍, ഗാംഗുലി, സ്വതന്ത്രകുമാര്‍; ലൈംഗികാപവാദ പട്ടിക നീളുന്നു; സത്യമറിയാന്‍ സംവിധാനമില്ല.

നീതിപീഠത്തിന് ഇതെന്ത് പറ്റി? ബംഗാള്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന് പിന്നാലെ സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് സ്വതന്ത്രകുമാറും ലൈംഗികവിവാദത്തില്‍. ഇരുവരും വിരമിച്ച ജഡ്‌ജിമാരായതിനാല്‍ ചെറുപ്പക്കാരല്ല. വന്ദ്യവയോധികരുടെ കണ്‍ട്രോളിന് എന്തുസംഭവിച്ചുവെന്നാണ് നീതിപീഠം അന്വേഷിക്കുന്നത്. ജഡ്‌ജിയാണെന്ന് പറഞ്ഞാല്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ട കാലം വരുമോ എന്നും അഭ്യുദയകാംക്ഷികള്‍ ചോദിക്കുന്നു. അതേ സമയം ഉന്നതര്‍ക്കെതിരെ സ്‌ത്രീകള്‍ ഉന്നയിക്കുന്ന ലൈംഗികാപവാദത്തെ കുറിച്ച് അന്വേഷിക്കാനും മാര്‍ഗമില്ല. ലൈംഗിക വിവാദങ്ങള്‍ തുടരെയുണ്ടാകുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് സുപ്രീം കോടതി.
സ്വതന്ത്രകുമാറിന്റെ സഹായിയായിരുന്ന യുവതിയാണ് സീനിയറിനെതിരെ ലൈംഗികാപവാദവുമായി സുപ്രീംകോടതിയിലെത്തുന്നത്. ഹരീഷ് സാല്‍വേ യുവതിക്ക് വേണ്ടി ഹാജരാവും. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ചെയര്‍മാനാണ് ജസ്റ്റിസ് സ്വതന്ത്രകുമാര്‍. കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ളവ പരിഗണിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണലാണ്. 2011 ല്‍ പീഡനം നടന്നെന്നാണ് യുവതിയുടെ ആരോപണം. അന്ന് സുപ്രീം കോടതി ജഡ്‌ജിയായിരുന്നു സ്വതന്ത്രകുമാര്‍. യുവതിയുടെ ആരോപണം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തു വന്നെങ്കിലും സ്വതന്ത്രകുമാറാണ് വില്ലനെന്ന് മനസിലായത് കഴിഞ്ഞ ദിവസമാണ്.
ഉന്നതരായ വ്യക്തികള്‍ക്കെതിരെയുണ്ടാകുന്ന ലൈംഗികാരോപണങ്ങള്‍ അന്വേഷിക്കാന്‍ ഇന്ത്യയില്‍ സംവിധാനമില്ല. ആരെയും തകര്‍ക്കാന്‍ ഏറ്റവും എളുപ്പം ലൈംഗികാപവാദമാണ്. പീഡനത്തിനിരയാവുന്ന യുവതി പറയുന്നതില്‍ മാത്രമാണ് കാര്യം. തേജ്‌പാല്‍, ഗാംഗുലി, സ്വതന്ത്രകുമാര്‍ തുടങ്ങി പട്ടിക നീളുമ്പോള്‍ ഇവരെ കുരുക്കാനുള്ള ശ്രമമാണോ പിന്നിലെന്ന് വ്യക്തമല്ല. തങ്ങള്‍ നിരപരാധികളാണെന്ന് ആരോപണവിധേയരായവര്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha