കണക്ഷന്‍ ഫ്‌ലൈറ്റിനായി കാത്തിരുന്ന യുവതിയെ എയര്‍പോര്‍ട്ടില്‍ വച്ച് കാണാതായി

കണക്ഷന്‍ ഫ്‌ലൈറ്റിനായി കാത്തിരുന്ന യുവതിയെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും കാണാതായി. ഭര്‍ത്താവിനൊപ്പമായിരുന്നു യുവതി എയര്‍പോര്‍ട്ടില്‍ എത്തിയത്. ദുബൈയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തു വരികയായിരുന്നു 30കാരിയായ ഖുഷ്ബു. ഹൈദരാബാദില്‍ നിന്നും കൊല്‍ക്കത്തയ്ക്ക് പോകാനെത്തിയതായിരുന്നു ഇരുവരും.
കാണാതായ ഖുഷ്ബു ലക്ഡികാപുലിലെ എടിഎമ്മില്‍ നിന്നും പതിനായിരം രൂപ പിന്‍ വലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ശേഷം ഇവര്‍ സെക്കന്തരാബാദ് റെയില്‍ വേ സ്‌റ്റേഷനിലെത്തിയതായും കണ്ടെത്തി. എന്നാല്‍ പിന്നീട് ഇവരെ കുറിച്ച് വിവരമൊന്നുമില്ല. ഇന്‍ഡിഗോ വിമാനത്തിലെത്തിയ ദമ്പതികള്‍ കൊല്‍ക്കത്തയിലേയ്ക്കുള്ള കണക്ഷന്‍ ഫ്‌ലൈറ്റിനായി കാത്തിനില്‍ക്കുകയായിരുന്നു. ഖുഷ്ബു ടെര്‍മിനലില്‍ നിന്നും ടാക്‌സിയില്‍ പുറത്തേയ്ക്ക് പോകുന്ന ദൃശ്യങ്ങള്‍ സിസിടിവില്‍ ലഭ്യമായിട്ടുണ്ട്. 2016 ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം.
https://www.facebook.com/Malayalivartha



























