Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


വഴക്കിട്ട് ഭാര്യമാര്‍ തലവേദനയായപ്പോള്‍ സഹോദരങ്ങള്‍ വാളെടുത്തു ആംബുലന്‍സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില്‍ കാണാം..


ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റി റിസര്‍വ് ബാങ്ക്..സംഭരണശാലകളില്‍ നിന്ന് 60.1 ടണ്‍ സ്വര്‍ണം ഇന്ത്യയിലെ നിലവറകളിലാണ് സൂക്ഷിച്ചിരിക്കുന്നത്..


കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ബാലൻ പതിനൊന്നാം നിലയിൽനിന്നു വീണു മരിച്ചു..അമ്മ രണ്ടാഴ്ച മുന്‍പ് മരിച്ചു..ഒരു വേദന മറക്കുമ്പോഴേക്കും മറ്റൊരു വേദന..


ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം


കൂട്ടുകാരിക്കൊപ്പം അടിച്ചുപൊളിച്ച് നസ്രിയ; വെക്കേഷൻ വീഡിയോ വൈറൽ

കസ്റ്റഡിയിലെടുത്ത രാഹുല്‍ഗാന്ധിയെ വിട്ടയച്ചു; പൊലീസ് നടപടിയെ ന്യായീകരിച്ച് രാജ്‌നാഥ് സിങ്

02 NOVEMBER 2016 06:15 PM IST
മലയാളി വാര്‍ത്ത

More Stories...

വഴക്കിട്ട് ഭാര്യമാര്‍ തലവേദനയായപ്പോള്‍ സഹോദരങ്ങള്‍ വാളെടുത്തു ആംബുലന്‍സ് സാക്ഷി, കാട്ടിലെ കുഴി! ഇനി അച്ഛനും അമ്മയും അകത്ത്..ഇനി നാല് പേരെയും ജയിലില്‍ കാണാം..

ടണ്‍ കണക്കിന് സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റി റിസര്‍വ് ബാങ്ക്..സംഭരണശാലകളില്‍ നിന്ന് 60.1 ടണ്‍ സ്വര്‍ണം ഇന്ത്യയിലെ നിലവറകളിലാണ് സൂക്ഷിച്ചിരിക്കുന്നത്..

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്

കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരുന്ന ബാലൻ പതിനൊന്നാം നിലയിൽനിന്നു വീണു മരിച്ചു..അമ്മ രണ്ടാഴ്ച മുന്‍പ് മരിച്ചു..ഒരു വേദന മറക്കുമ്പോഴേക്കും മറ്റൊരു വേദന..

തമിഴ്‌നാട്ടിലെ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം നീണ്ടുപോകുന്നു... മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ അടിയന്തര ഇടപെടൽ തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ

കേന്ദ്രം സമ്മര്‍ദ്ദത്തില്‍. ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ രാം കിഷന്‍ ഗ്രെവാളിന്റെ കുടുംബാംഗങ്ങളെ കാണാന്‍ ആശുപത്രിയിലെത്തിയതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത രാഹുല്‍ ഗാന്ധിയെ പൊലീസ് വിട്ടയച്ചു. ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കത്തതില്‍ പ്രതിഷേധിച്ച് ആത്മഹത്യ ചെയ്ത വിമുക്ത ഭടന്‍ രാം കിഷന്‍ ഗ്രെവാളിന്റെ കുടുംബാംഗങ്ങളെ കാണാന്‍ ആസ്പത്രിയിലെത്തിയ രാഹുല്‍ ഗാന്ധിയേയും ഡല്‍ഹി ഉപമുഖ്യമമന്ത്രി മനീഷ് സിസോദിയയേയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ ഡല്‍ഹിയിലെ റാം മനോഹര്‍ ആസ്പത്രിയിലെത്തിയ രാഹുല്‍ ഗാന്ധിയെ ആസ്പത്രിക്കുള്ളില്‍ കയറുവാന്‍ അനുവദിക്കാതിരുന്ന പോലീസ് ആസ്പത്രിയുടെ ഗേറ്റ് അടയ്ക്കുകയായിരുന്നു. തന്നെ കയറ്റിവിടണമെന്ന് രാഹുല്‍ ഗാന്ധി പലവട്ടം പോലീസുദ്യോഗസ്ഥരോടാവശ്യപ്പെട്ടങ്കിലും അവര്‍ അതിന് തയ്യാറായില്ല. തിരിച്ചു പോകാന്‍ തയ്യാറാവാതെ രാഹുല്‍ ഗാന്ധി ആസ്പത്രിക്ക് മുന്നില്‍ നിന്നതോടെയാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് മന്ദിര്‍മാര്‍ഗ് പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമരാംഭിച്ചതോടെ ഒരു മണിക്കൂറിന് ശേഷം അദ്ദേഹത്തെ വിട്ടയച്ചു.
അതേസമയം, സംഭവത്തെ ന്യായീകരിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തി. പൊലീസ് അവരുടെ ജോലിയാണ് ചെയ്തതെന്നു അദ്ദേഹം പറഞ്ഞു.വിമുക്തഭടന്റെ കുടുംബത്തെ കാണാനെത്തിയ ഡല്‍ഹി ഉപമുഖ്യമന്ത്രിയും എഎപി നേതാവുമായ മനീഷ് സിസോദിയയേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആസ്പത്രിയില്‍ പ്രതിഷേധത്തിന് മുതിര്‍ന്ന രാംകിഷന്‍ ഗ്രെവാളിന്റെ മകനേയും പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്.
ഇത് ജനാധിപത്യ വിരുദ്ധ മാനസികാവസ്ഥയാണെന്ന് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഒരു പുതിയ ഇന്ത്യയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നതെന്നും മോദിയുടെ ഇന്ത്യയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. എന്തുവിലകൊടുത്തും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കാണും. വിമുക്ത ഭടന്‍മാരുടെ ആവശ്യമനുസരിച്ച് ഏറ്റവും അര്‍ഥവത്തായ രീതിയില്‍ ഒരേ റാങ്ക്, ഒരേ പെന്‍ഷന്‍ പദ്ധതി നടപ്പാക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധി ഒറ്റയ്ക്കാണ് ആശുപത്രിയില്‍ പ്രവേശിക്കാന്‍ നോക്കിയതെന്നും ഒരു തരത്തിലുള്ള നിയമലംഘനവും അദ്ദേഹം നടത്തിയിരുന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. മനീഷ് സിസോദിയയെ പൊലീസ് പിടിച്ചു വച്ചത് കാരണം മന്ത്രിസഭായോഗം റദ്ദാക്കേണ്ടി വന്നെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറിയിച്ചു.
അതേസമയം പൊലീസിന്റെ ഡ്യൂട്ടി തടസപ്പെടുത്താന്‍ ശ്രമിച്ചതിനാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തതെന്ന് ഡല്‍ഹി സ്‌പെഷ്യല്‍ കമ്മീഷണര്‍ എം.കെ. മീണ വ്യക്തമാക്കി. ഡ്യൂട്ടി തടസപ്പെടുത്തുക എന്നതല്ല ജനാധിപത്യത്തിന്റെ അര്‍ഥം. ശക്തി പ്രകടനം നടത്താനുള്ള സ്ഥലമല്ല ആശുപത്രിയെന്ന് നേതാക്കള്‍ മനസിലാക്കണമെന്നും മീണ ആവശ്യപ്പെട്ടു. രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനം ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നതിനാലാണ് ഇവരെ അകത്തുകടക്കാന്‍ അനുവദിക്കാതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആശു്പത്രിക്കുള്ളില്‍ പ്രതിഷേധത്തിന് മുതിര്‍ന്ന വിമുക്തഭടന്റെ കുടുംബത്തേയും ആം ആംദ്മി നേതാക്കളേയും സമാനമായ രീതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും എം കെ മീണ വ്യക്തമാക്കി.
ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി നടപ്പാക്കത്തതില്‍ പ്രതിഷേധിച്ച് ജന്തര്‍ മന്തറില്‍ സമരം നടത്തിവരികയായിരുന്ന ഹരിയാന സ്വദേശി രാം കിഷന്‍ ഗ്രെവാള്‍ ഇന്നലെ രാത്രിയാണ് ആത്മഹത്യ ചെയ്തത്. വിമുക്ത ഭടന്‍മാരുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അതിനാല്‍ കടുത്ത ചുവട് ആവശ്യമായി വന്നിരിക്കുകയാണെന്നും ഗ്രെവാളിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഭിവാനിയിലെ ബമ്‌ല സ്വദേശിയാണ് മരിച്ച രാം കിഷന്‍ ഗ്രെവാള്‍.
ഒരേ റാങ്കിന് ഒരേ പെന്‍ഷന്‍ ഏര്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ജന്തര്‍ മന്തറില്‍ സമരം നടത്തിവന്ന ഹരിയാന സ്വദേശിയായ രാം കിഷന്‍ ഗ്രെവാള്‍ ഇന്നലെ രാത്രിയാണ് മരിച്ചത്. പദ്ധതി നടപ്പാക്കുന്നതിലെ കാലതാമസത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് സൂചന. ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. വിമുക്ത ഭടന്‍മാരുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അതിനാല്‍ കടുത്ത ചുവട് ആവശ്യമായി വന്നിരിക്കുകയാണെന്നും ഗ്രെവാളിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

#VVRajesh കണക്കുകള്‍ക്ക് മുന്നില്‍ അജണ്ടകള്‍ തകര്‍ന്നു  (3 minutes ago)

#Jharkhand കള്ളപ്പരാതി, ഒടുവില്‍ കുടുങ്ങി!  (13 minutes ago)

അടങ്ങടാ കൊമ്പാ...! RRT സംഘത്തെ കണ്ടതും ഓടി അടുത്ത് ചക്കകൊമ്പൻ 3 മണിക്കൂർ ഒരേ നിൽപ്പ് നിന്ന് പറ്റിച്ചു..!  (23 minutes ago)

സ്വര്‍ണ്ണശേഖരത്തിന്റെ 84 ശതമാനവും ഇനി സ്വദേശത്ത്  (28 minutes ago)

തിരുവനന്തപുരത്ത് വെള്ളപ്പൊക്കം ഉണ്ടാകുന്ന പശ്ചാത്തലമുള്ള ഇടമാണ്;ഇത്രയും വെള്ളം ഒഴുകി പോകേണ്ട രീതിയിലുള്ള വിസ്തൃതിയിലുള്ള ഓട അല്ല തിരുവനന്തപുരത്ത് ഉള്ളത്; ഒരു ദിവസം പെയ്യേണ്ട മഴ ഒരു മണിക്കൂർ കൊണ്ട് പെയ  (31 minutes ago)

അമേരിക്കയെ വിഴുങ്ങി 'കൊടുംകാറ്റ്' 1000 വിമാനങ്ങൾ റദ്ദാക്കി, 8 ലക്ഷം ജനങ്ങൾ വീട് വീട് വിട്ടിറങ്ങി...! ഇടയിലൂടെ ഇറാന്റെ അറ്റാക്ക്  (37 minutes ago)

#Mumbai ബോർഡിങ് സ്കൂളിലേക്ക് പോകാൻ തയ്യാറെടുക്കവെ ദാരുണാന്ത്യം..  (49 minutes ago)

സ്വർണവില ഇനിയും താഴുമെന്ന് കരുതിയവർക്ക് തിരിച്ചടി; പവൻ കുതിച്ചുയരുന്നു, പണയസ്വർണം തിരിച്ചുപിടിക്കാനാകുമോ? ബാങ്കുകളുടെ നോട്ടീസിൽ ഇനി നിർണായക മാറ്റം!  (1 hour ago)

ഹർജി കോടതി തള്ളിയെങ്കിലും... മിഷൻ ചക്കക്കൊമ്പൻ സ്റ്റേ ചെയ്യണം; പിന്നിൽ വമ്പൻ കളിയെന്ന് വാദം, കോടതിയിൽ ഹർജിക്കാരന്റെ വാദം, ചക്കക്കൊമ്പൻ ആരാധകർക്ക് ആവേശം  (2 hours ago)

അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രോത്സവം മുളന്തുരുത്തിയിൽ... എഴുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള സിനിമകൾ ഫെസ്റ്റിവലിന്റെ ഭാഗമാകും  (2 hours ago)

തമിഴ്‌നാട്ടിലെ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം നീണ്ടുപോകുന്നു... മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ അടിയന്തര ഇടപെടൽ തേടി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ  (2 hours ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ട്; മഴ മുന്നറിയിപ്പ് ഇങ്ങനെ  (2 hours ago)

കൂട്ടുകാരിക്കൊപ്പം അടിച്ചുപൊളിച്ച് നസ്രിയ; വെക്കേഷൻ വീഡിയോ വൈറൽ  (2 hours ago)

ആരെയാണ് ഭയപ്പെടുന്നത്... ചക്കരയും ഈച്ചയും പോലെ ആണെന്ന് ഇന്നലെ പറഞ്ഞ വെള്ളാപ്പള്ളിക്ക് ഇന്ന് തിരിച്ചടി, മൈക്രോഫിനാൻസ് കേസിൽ ആരെയാണ് ഭയപ്പെടുന്നത്? എസ്.പിക്ക് തിരക്ക്, ഹൈക്കോടതിക്ക് അതൃപ്തി  (2 hours ago)

പെരമ്പൂർ നിയമസഭാ മണ്ഡലത്തിലെ വിജയത്തിനെതിരായ തെരഞ്ഞെടുപ്പ് ഹർജി തള്ളണമെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുടെ അപേക്ഷ മദ്രാസ് ഹൈക്കോടതി നിരസിച്ചു....  (2 hours ago)

Malayali Vartha Recommends