കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ കാശ്മീരില്‍; സൈനിക ഉദ്യോഗസ്ഥരുമായി ഇന്നു കൂടിക്കാഴ്ച നടത്തും

അതിര്‍ത്തിയില്‍ പാക് ആക്രമണം തുടരുന്ന സാഹചര്യത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍ ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കാശ്മീരില്‍ കൂടിക്കാഴ്ച നടത്തും. അതിര്‍ത്തിയിലെ സുരക്ഷാസ്ഥിതി വിലയിരുത്താനാണ് പ്രതിരോധമന്ത്രി കാശ്മീരിലെത്തിയത്. പാക് വെടിവയ്പും ഷെല്ലാക്രമണവുമുണ്ടായ രജൗറി, ഉറി, പൂഞ്ച് എന്നി മേഖലകളില്‍ അദ്ദേഹം ഇന്നു സന്ദര്‍ശനം നടത്തും. കരസേന മേധാവി ദല്‍ബീര്‍ സിംഗും പ്രതിരോധമന്ത്രിയെ അനുഗമിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha



























