പാര്‍ലമെന്റ് അംഗങ്ങള്‍ ഇനി ലക്ഷാധിപതികളാകുന്നു; പ്രതിമാസ ശമ്പളം ഒരുലക്ഷം രൂപ

പാര്‍ലമെന്റ് അംഗങ്ങള്‍ ഇനി ലക്ഷാധിപതികള്‍. എംപിമാരുടെ മാസശമ്പളം അന്‍പതിനായിരം രൂപയില്‍നിന്ന് ഒരുലക്ഷം രൂപയാക്കുന്നതിനുള്ള ശുപാര്‍ശ പ്രധാനമന്ത്രിയുടെ ഓഫിസ് അംഗീകരിച്ചു. അലവന്‍സുകളുള്‍പ്പെടെ ഇതു മാസം 2,80,000 രൂപയാകും. നിലവില്‍ ഇതു 1,90,000 രൂപയാണ്. ബിജെപി എംപി യോഗി ആദിത്യനാഥ് അധ്യക്ഷനായ സംയുക്ത പാര്‍ലമെന്ററി സമിതിയാണു ശമ്പള വര്‍ധനയ്ക്കുള്ള ശുപാര്‍ശ സമര്‍പ്പിച്ചത്. ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കും.
രാഷ്ട്രപതിയുടെ ശമ്പളം ഒന്നരലക്ഷം രൂപയില്‍നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്താന്‍ നേരത്തേ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഗവര്‍ണര്‍മാരുടെ ശമ്പളം 1.10 ലക്ഷത്തില്‍നിന്ന് രണ്ടരലക്ഷമാക്കി. രാജ്യസഭാ ഉപാധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിയുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിനു സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ അനുമതി തേടും.
ശമ്പളത്തിനൊപ്പം എംപിമാരുടെ അലവന്‍സുകളും ഇരട്ടിയായി വര്‍ധിപ്പിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സമ്മേളിക്കുന്ന ദിവസങ്ങളിലെ ദിനബത്ത 2000 രൂപയായി തുടരുമെന്നാണു സൂചന. ശമ്പളത്തിനൊപ്പം മുന്‍ എംപിമാരുടെ പെന്‍ഷന്‍ തുകയും കുത്തനെ കൂട്ടി. പെന്‍ഷന്‍ തുകയായി ഇനി മാസം 35,000 രൂപ ലഭിക്കും.
എംപിമാര്‍ക്കു മാസം ലഭിക്കുന്നത് (ബ്രായ്ക്കറ്റില്‍ നിലവില്‍ ലഭിക്കുന്നത്)
ശമ്പളം : ഒരു ലക്ഷം (50,000) മണ്ഡല അലവന്‍സ് : 90,000 (45,000) സ്റ്റാഫ്, ഓഫിസ് ചെലവുകള്‍ക്ക് : 90,000 (45,000) ഫര്‍ണിച്ചര്‍ അലവന്‍സ് (വര്‍ഷം) : 1,50,000 (75,000) പാര്‍ലമെന്റ് സമ്മേളന ദിനബത്ത : 2000 (2000) പെന്‍ഷന്‍ : 35,000 (20,000). (അഞ്ചു വര്‍ഷത്തിലധികം കാലാവധിയുള്ളവര്‍ക്ക് അതനുസരിച്ചു വര്‍ധന. രണ്ടുവര്‍ഷം കൂടുതലുണ്ടെങ്കില്‍ 4000 രൂപ അധികം)
മറ്റ് ആനുകൂല്യങ്ങള്‍
തലസ്ഥാന നഗരത്തിലെ ലട്യന്‍സ് മേഖലയില്‍ സൗജന്യ താമസം മൂന്നു ലാന്‍ഡ് ഫോണ്‍, രണ്ടു മൊബൈല്‍ ഫോണ്‍, ഒരു ലാന്‍ഡ് ലൈനില്‍നിന്നു വര്‍ഷം അരലക്ഷം ലോക്കല്‍ കാള്‍ ഫ്രീ. സൗജന്യ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ വര്‍ഷം 34 വിമാനയാത്രകള്‍ക്കു റീ ഇംബേഴ്‌സ്‌മെന്റ് സൗജന്യ ട്രെയിന്‍ യാത്ര നാലുലക്ഷം വാഹന വായ്പ വര്‍ഷം 4000 കിലോലീറ്റര്‍ വെള്ളം സൗജന്യം വര്‍ഷം അരലക്ഷം യൂണിറ്റ് വൈദ്യുതി സൗജന്യം കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ സര്‍വീസ് സ്‌കീമിനു കീഴില്‍ ക്ലാസ് വണ്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു സമാനമായ ആനുകൂല്യം. പുതുക്കിയ നിരക്കുപ്രകാരം മാസം 90,000 രൂപ മണ്ഡല അലവന്‍സ് ലഭിക്കും. സ്റ്റാഫ്, ഓഫിസ് ചെലവുകള്‍ക്കായുള്ള അലവന്‍സും 90,000 രൂപയായി വര്‍ധിപ്പിച്ചു. ഫര്‍ണിച്ചര്‍ വാങ്ങുന്നതിനുള്ള വാര്‍ഷിക അലവന്‍സ് ഒന്നരലക്ഷമാക്കി ഉയര്‍ത്തി.
https://www.facebook.com/Malayalivartha



























