ഞങ്ങളെ കഞ്ചാവ് വലിക്കാന്‍ അനുവദിക്കണം, ഇന്ത്യയില്‍ കഞ്ചാവ് നിയമവിധേയമാക്കാന്‍ ആം ആദ്മി പാര്‍ട്ടി പാര്‍ലമെന്റില്‍ ബില്ല് അവതരിപ്പിക്കുന്നു

രാജ്യത്ത് കഞ്ചാവ് ഉപയോഗത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി എംപി പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കാനൊവുങ്ങുന്നു. പഞ്ചാബിലെ പട്യാലയില്‍ നിന്നുള്ള എഎപി എംപിയായ ധരംവീര്‍ ഗാന്ധിയാണ് കഞ്ചാവിനായി ബില്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്.
നവംബര്‍ 20ന് ആരംഭിക്കുന്ന പാര്‍ലമെന്റ സമ്മേളനത്തില്‍ സ്വകാര്യ ബില്ലായി അവതരിപ്പിക്കാനാണ് ധരംവീറിന്റെ നീക്കം. ചെറിയ തോതില്‍ ലഹരി നല്‍കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണെന്നും അത് മര്യാദ കെട്ട ജീവിതത്തിനോ കുറ്റകൃത്യത്തിനോ കാരണമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഞ്ചാവിന്റെ ഉപയോഗം, കൈവശം വെയ്ക്കല്‍, വില്‍പന, കൃഷി, എന്നിവയടക്കമുള്ള എല്ലാ കാര്യങ്ങളും നിയപരമാക്കണമെന്നാവശ്യപ്പെട്ടാണ് ധരംവീറിന്റെ ബില്‍. രാജ്യത്തെ നിലവിലെ നിയമം മയക്കുമരുന്ന് മാഫിയായുടെ വളര്‍ച്ചയ്ക്കും വ്യാപനം വര്‍ധിക്കുന്നതിനും മാത്രമാണ് സഹായിക്കുന്നതെന്നും ധരംവീര്‍ കുട്ടിച്ചേര്‍ത്തു.
മയക്കുമരുന്നിന്റെ ഉപയോഗം വ്യക്തിയെ മാത്രമല്ല, അയാളുടെ കുടുംബത്തെയും സമൂഹത്തെത്തന്നെയും ബാധിക്കുന്ന ഗുരുതരമായ പ്രശ്‌നമാണെന്നിരിക്കെ. പുകവലി, മദ്യപാനം ഇവയും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവയാണ്. എന്നാല്‍ ഇവയില്‍ നിന്ന് വ്യത്യസ്തമായി ഒരു വ്യക്തിയെ മാനസികമായും ആരോഗ്യപരമായും പൂര്‍ണമായി നശിപ്പിക്കുന്നതാണ് വിരസത, ഏകാന്തത, വിഷാദം എന്നിവയില്‍ നിന്ന് താത്കാലിക മോചനമേകുമെന്ന മിഥ്യാധാരണയാണ് മിക്കവരേയും മയക്കുമരുന്നിലേക്ക് നയിക്കുന്നത്. ഇത്തരത്തില്‍ ഒരുപാടു ദൂഷ്യവശങ്ങളുള്ള കഞ്ചാവ് നിയമവിധേയമാക്കുന്നതില്‍ പരക്കെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha



























